php
Followers
Wednesday, 6 October 2010
9. മരുന്നില്ലാത്ത ചികിത്സയ്ക്കൊരു മുഖവുര ( പ്രകൃതിചികിത്സ )
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ: ഹെര്‍ബര്‍ട്ട് .എം.ഷെല്‍ട്ടണ്‍ ടെക്സാസ്സിലെ വൈലിയ എന്ന ചെറുപട്ടണത്തില്‍1895 ല്‍
ജനിച്ചു.പതിനേഴാമത്തെ വയസ്സുമുതല്‍ അദ്ദേഹം പ്രകൃതി ചികിത്സാ സഹിത്യവുമായി ബന്ധപ്പെടാന്‍
തുടങ്ങി.ഷെല്‍ട്ടന്‍ തന്റെ ആരോഗ്യ വിദ്യാഭ്യാസം നേടിയത് ബെര്‍ണാര്‍ മാക്‍ഫാഡന്‍ ചിക്കാഗോയില്‍
സ്ഥാപിച്ചിരുന്ന ഔഷധ രഹിത ചികിത്സ പഠിപ്പിയ്ക്കുന്ന കോളേജില്‍ നിന്നാണ് .1922 ല്‍ അദ്ദേഹം അമേരിയ്ക്കന്‍
നേച്ച്വരോപ്പതി സ്ക്കൂലില്‍ നിന്ന് ബിരുധമെടുത്തു. പിന്നീട് ചിക്കാഗോയിലുള്ള പിയര്‍ലസ്സ് കോളേജില്‍നിന്ന്
ബിരുദാനന്തരബിരുദ പഠനം നടത്തി.
അമേരിയ്ക്കയിലെ ഹെല്‍ത്ത് മിശിഹ എന്ന പേരിലറിയപ്പെട്ടിരുന്ന ഷെല്‍ട്ടണ്‍ നടത്തിയിരുന്ന ആരോഗ്യ
വിദ്യാലയം- ഷെല്‍ട്ടണ്‍സ് ഹെല്‍ത്ത് സ്ക്കൂള്‍- വിശ്വപ്രസിദ്ധമായിരുന്നു.
1985 - ല്‍ തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
വിവര്‍ത്തകനെക്കുറിച്ച് :
കെ.ബി.സോമനാഥ്.എം.എ, എന്‍ .ഡി ( കേരള ഗവണ്മെന്റ് സെക്രട്ടേരിയറ്റ് ഉദ്യോഗസ്ഥന്‍ )
അഡ്രസ്സ് :
കാരണത്തു വീട് ,പി.ഒ. പടിയം (വഴി ) അന്തികാട് ,തൃശൂര്‍ ജില്ല.
പബ്ലീഷേഴ്‌സ് :
പ്രകൃതി പബ്ലീഷേഴ്‌സ് , പി.ഒ.പടിയം, തൃശൂര്‍ ജില്ല,പിന്‍ : 680641 ഫോണ്‍ :0487-2 637132
പുസ്തകത്തെകുറിച്ച് :
1.ഉള്ളടക്കം:
(a) എന്താണ് ആരോഗ്യം --രോഗം ?
(b) പ്രകൃതി എങ്ങനെ രോഗങ്ങള്‍ ശമിപ്പിയ്ക്കുന്നു ?
(c) രോഗത്തിനുള്ള അടിയന്തിര സാഹചര്യങ്ങള്‍
(d) രോഗത്തിന്റെ വിദൂര സാഹചര്യങ്ങള്‍
(e) ശരിയായ ചികിത്സ
(f) പരിചരണ രീതികള്‍
(g) തീവ്ര രോഗിയുടെ ശുശ്രൂഷ
(h) ഭക്ഷണവും ആഹാരം നല്‍കലും
(i) ഉപവാസം
(j) വ്യായാമം
(k) സൂര്യസ്നാനവും വായുസ്നാനവും
(l) ആരോഗ്യത്തിലും അനാരോഗ്യത്തിലുമുള്ള മനസ്സ്
(m) ഷെല്‍ട്ടന്റെ ഗ്രന്ഥങ്ങളുടെ പട്ടിക
ഗ്രന്ഥത്തെക്കുറിച്ച് :
1.ആരോഗ്യമുള്ളവര്‍ക്ക് മരുന്നു നല്‍കിയാല്‍ രോഗശമന മുണ്ടാക്കുന്നു. രോഗമുള്ളവര്‍ക്ക് അതു ന്‍ല്‍കിയാല്‍
എങ്ങനെ രോഗശമനമുണ്ടാകുന്നു എന്ന് നമുക്ക് കരുതാന്‍ കഴിയും?
2.രോഗാവസ്ഥയില്‍ ശരീരത്തിനു നല്‍കുന്ന ഏതൊരു സഹായവും ശരീരശാസ്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായ
സ്വഭാവമുള്ള വയായിരിയ്ക്കണം എന്നതാണ് ആരോഗ്യശാസ്ത്രപരമായ വാദം
3.ജീവനുള്ള വസ്തുക്കളുടെ സാധാരണ സ്ഥിതിയാണ് ആരോഗ്യം ?
4.നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സ്വതന്ത്രവും സുഗമവുമായ പരസ്പരം യോജിച്ച
പ്രവര്‍ത്തനമാണ് ആ സാധാരണ സ്ഥിതി.
5.വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിയ്ക്കുക . അത് വിശപ്പാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
6.ഭക്ഷണേച്ഛ വിശപ്പല്ല. അത് ഒരു തരത്തിലുള്ള ആര്‍ത്തിയാണ്
6.പ്രസവം സാധാരണയായി വേദനയില്ലാത്തതാണ് . അത് സാധാരണയാക്കാന്‍ ശരിയായ ഭക്ഷണ
രീതിയ്ക്കുകഴിയും
7.തീവ്രരോഗമുള്ളവര്‍ വ്യായമം ചെയ്യരുത്
Subscribe to:
Post Comments (Atom)
No comments:
Post a Comment