php

Followers

Wednesday 6 October 2010

1. ഔഷധങ്ങളും പാര്‍ശ്വഫലങ്ങളും(പ്രകൃതിജീവനം)

ദീര്‍ഘകാലം ക്ഷേത്രത്തിലെ പൂചാരിയായിരുന്ന വ്യക്തി യുക്തിവാദിയായശേഷം ഒരു ഗ്രന്ഥമെഴുതിയാല്‍ എന്തായിരിക്കും സ്ഥിതി ? പലതും വെളിച്ചത്തു വരിക തന്നെ ചെയ്യും ! അത്തരമൊരു സ്ഥിതിവിശേഷമാണ് ഡോഃ ഏള്‍ .എല്‍. മിന്‍ഡലിന്റെ 'പില്‍ബൈബിള്‍’ (Pil Bible) എന്ന ഗ്രന്ഥത്തിന്റെ പാരായണം മുഖേന നമുക്ക് ലഭ്യമാകുന്നത്.

ഔഷധങ്ങളുടെ ഗുണവീര്യവിപാകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ഫാര്‍മക്കോളജി. ഡോഃ മിന്‍ഡല്‍ ഫാര്‍മക്കോളജിയില്‍ ഡോക്ടറേറ്റ് (Ph.D) എടുത്ത വ്യക്തിയാണ് .മാത്രമല്ല ഒരു ഫാര്‍മസിസ്റ്റായി (ഔഷധശാസ്ത്രജ്ഞന്‍) പതിനാറുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്.പുസ്തകത്തിന്റെ ആമുഖത്തില്‍ത്തന്നെ അദ്ദേഹം ഔഷധങ്ങള്‍ ശരീരത്തന് ആവശ്യമില്ലാത്ത പദാര്‍ഥങ്ങളാണെന്ന വസ്തുത തറപ്പിച്ചുപറയുന്നു.മനുഷ്യശരീരത്തിലെ മാലിന്യങ്ങളുടെ അവസ്ഥതന്നെയത്രെ ഔഷധങ്ങള്‍ക്കുമുള്ളത്;മിക്കപ്പോഴും ഏറെ മാരകമാണെങ്കിലും! അതുകൊണ്ടുതന്നെ ഔഷധങ്ങളെ പുറംതള്ളുന്നതില്‍ കിഡ്‌നിക്കും കരളിനുമൊക്കെ ഏറെ പ്രവര്‍ത്തിക്കേണ്ടിവരുന്നു.പിന്നീടദ്ദേഹം ഔഷധങ്ങളുടെ ശരീരവ്യാപനത്തെ സംബന്ധിക്കുന്ന ഒരു നിയമം പ്രസ്താവിക്കുന്നു.കാരണം,ചിലരുടെ ധാരണ ഏതവയവത്തെ ബാധിക്കുന്ന രോഗത്തിനണോ ഔഷധം കഴിക്കുന്നത് ആ അവയവത്തില്‍ മാത്രമേ ഔഷധം എത്തിച്ചേരുകയുള്ളു എന്നാണ്.എന്നാല്‍ ആ ധാരണ തെറ്റാണ്.ഔഷധം ശരീരമാകുന്ന വ്യൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്നു.ഇത് ഔഷധങ്ങളുടെ പാര്‍ശ്വഫലത്തിന് ഇടവരുത്തുന്നു.

ആസ്പിരിനോ,അസെറ്റാമിനോഫിനോ അടങ്ങിയ ഔഷധങ്ങളാണ് അനാള്‍ജസിക്കുകള്‍(വേദനാസംഹാരികള്‍) .മന്ദത, ഛര്‍ദ്ദി,ദഹനക്കുറവ്,ക്ഷീണം,വിശപ്പില്ലായ്‌മ,ഉറക്കക്കുറവ്,വരണ്ട വായ,മലബന്ധം,വയറിളക്കം....തുടങ്ങിയവ അനാള്‍ജസിക്കുകളുടെ പാര്‍ശ്വഫലങ്ങളാണ്.

ശരീരത്തിലെ ബാക്ടീരിയ പോലെയുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കുന്ന ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകള്‍. ഛര്‍ദ്ദി,വയറിളക്കം,ഗുഹ്യഭാഗത്തിലെ ചൊറിച്ചല്‍,വയറുവേദന,നാക്കിലെ നിറം‌മാറ്റം,അമിതദാഹം,മൂത്രത്തിലെ അളവിലുള്ള വ്യത്യാസം എന്നിവയണ് ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍.

മുകളില്‍ വിവരിച്ചവ ചില ഉദാഹരണങ്ങള്‍ മാത്രം.ഇവയെക്കൂടാതെ ഒട്ടനവധി ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അലോപ്പതി വൈദ്യശാസ്ത്രവിഭാഗത്തില്‍പ്പെട്ട ഗ്രന്ഥമാണെങ്കിലും പ്രകൃതിചികിത്സാശാസ്ത്രത്തില്‍ പറയുന്ന പല വസ്തുതകളും ഇവിടെ പ്രസ്താവിക്കുന്നുണ്ട്.ഔഷധങ്ങളെ കഴിയുമെങ്കില്‍ ഒഴിവാക്കുവാനും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും ഗ്രന്ഥകാരന്‍ വായനക്കാരനോട് ആവശ്യപ്പെടുന്നു ; അതും“NATURES PHARMACY" എന്ന ശ്രദ്ധേയമായ തലക്കെട്ടോടെ!

കാരറ്റിന് ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ടത്രെ! ഫംഗസ്സിന് എതിരായി പ്രവര്‍ത്തിക്കുന്ന (Antifungal) പദാര്‍ഥങ്ങള്‍ ആറ് എണ്ണവുമുണ്ടത്രെ കാരറ്റില്‍. അതായത്, ഫംഗസ് മൂലമുണ്ടാകുന്ന അതിസാരത്തെ തടഞ്ഞുനിറുത്തുവാന്‍ കാരറ്റിനു കഴിയുമെന്നുതന്നെ.അതും, ഏകദേശം ഒരു ആന്റിബയോട്ടിക്ക് നല്‍കുന്ന അതേ അളവില്‍ ! മാത്രമല്ല, കാരറ്റില്‍ ‘ വിറ്റാമിന്‍ എ ‘യും നാരുകളും ഉണ്ട് .പഴുപ്പുതടയുന്നതിന് ‘ വിറ്റാമിന്‍ എ ‘ സഹായിക്കുന്നു.ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ക്കെതിരെ ‘ വിറ്റാമിന്‍ എ ‘ പ്രതിരോധശേഷി നല്‍കുന്നു.

ശ്വാസകോശക്കുഴലുകളിലെ കഫക്കെട്ട് കുറക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറക്കുവാനും ‘വെളുത്തുള്ളി’ സഹായിക്കുമെത്രെ .

പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ക്ക് പ്രമേഹത്തെ കുറക്കുവാന്‍ പറ്റുമെത്രെ! ഇവക്ക് പ്രമേഹരോഗികളിലുള്ള ഇന്‍സുലിന്‍കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് ലോസ് ഏഞ്ചത്സിലെ കൈസര്‍ ഫൌണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ജോണ്‍ ഡഗ്ലസ് തെളിയിച്ചിട്ടുള്ളകാര്യം ഗ്രന്ഥകാ‍രന്‍ ഇവിടെ എടുത്തുപറയുന്നു. മാത്രമല്ല, പ്രമേഹരോഗികള്‍ ‘ വിറ്റാമിന്‍ സി,ഇ’ എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

തൊണ്ടവേദനക്ക് ഗ്രന്ഥകാരന്റെ നിര്‍ദ്ദേശം ഏറെ കൌതുകകരമാണ്.ഒരു ടീസ്പൂണ്‍‌വീതം കര്‍പ്പൂരതുളസിനീരും ചെറുനാരങ്ങനീരും ചൂടുവെള്ളത്തില്‍ കലര്‍ത്തി ആവശ്യാനുസരണം (മധുരിക്കുന്നതുവരെ) തേനും ചേര്‍ത്ത് കുടിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നുവെങ്കില്‍ വിരേചന ഔഷധങ്ങള്‍ക്ക് അടിമപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘വിറ്റാമിന്‍ സി ‘ വിരേചനത്തിനും ‘പൊട്ടാസിയം’ മാലിന്യങ്ങളെ പുറംതള്ളുന്നതിനും ശരീരത്തെ സഹായിക്കുന്നു.നാരുകള്‍ അടങ്ങിയ ഭക്ഷണം , പഴങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മലബന്ധം ഇല്ലാതാക്കാം.ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്നകാര്യത്തില്‍രോഗി ശ്രദ്ധചെലുത്തേണ്ടതുണ്ട്.പ്രഭാതത്തില്‍ ,ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കും.

ഈ ഗ്രന്ഥത്തില്‍ മുന്‍പുപറഞ്ഞരീതിയിലുള്ള ഭക്ഷ്യ- സസ്യ ഔഷധങ്ങളെക്കുറിച്ച് (Food - Herbal Medicine) പറയുകമാത്രമല്ല ,രോഗകാരണത്തെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഡോഃ മിന്‍ഡല്‍ എടുത്തുപറയുന്നുണ്ട് .

ഉദാഹരണമായി, ഉറക്കമില്ലായ്മ (Insomnia) അനുഭവപ്പെടുന്ന വ്യക്തിയോട് കിടക്കുന്നതിനുമുന്‍പ് ഒരു ഗ്ലാസ് ചുടുപാല്‍ കുടിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പിന്നീടദ്ദേഹം ‘ചുടുപാല്‍’ എങ്ങനെ‘ ഉറക്കമില്ലായ്മ ‘ എന്ന രോഗം ഇല്ലായ്മ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു.പാലില്‍ ‘ട്രിപ്‌റ്റോഫാന്‍ ‘ (Tryptophan) എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ട് .ഈ പദാര്‍ഥം മനഃശാന്തി നല്‍കുന്നതും ഉറക്കം വരുത്തുന്നതുമാണ്. അതായത് ,ഉറക്കമില്ലായ്മക്ക് കാരണമായ ഘടകങ്ങളെ ഇല്ലായ്മ ചെയ്തതുകൊണ്ടല്ല ഇവിടെ രോഗം പരിഹരിച്ചത് എന്നര്‍ഥം .

പല അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാറുണ്ട്. അധികനേരം പഠനസംബന്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ കുട്ടി നേരത്തെ ഉറങ്ങുന്നു എന്ന പരാതിയും പറയാറുണ്ട്.ഇവിടെ കുട്ടിയെ കുറ്റം പറഞ്ഞീട്ടെന്തുകാര്യം? വില്ലന്‍ പാലിലെ ‘ട്രിപ്‌റ്റോഫാന്‍ ‘ തന്നെ !

ഡോഃ മിന്‍ഡലിന്റെ ഈ ഗ്രന്ഥം അലോപ്പതി മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദമാക്കുക മാത്രമല്ല ചെയ്യുന്നത് ;മറിച്ച് പ്രകൃതിചികിത്സയിലെ ‘ ശാസ്ത്രീയത ‘ തെളിയിക്കുക കൂടിചെയ്യുന്നു.പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ലാത്ത ഒരു രീതിയാണല്ലോ പ്രകൃതിചികിത്സ. ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ ഭക്ഷ്യമരുന്നുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് ;“ വിറ്റാമിനുകള്‍ ,മൂലകങ്ങള്‍(Minerals) “എന്നിവയെ അടിസ്ഥാനമാക്കി ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.ഈ ഗ്രന്ഥം പ്രകൃതിചികിത്സകര്‍ക്ക് മറ്റൊരു മുന്നറിയിപ്പുകൂടി നല്‍കുന്നുണ്ട്.ചില വ്യക്തികള്‍ ഒരു പ്രത്യേക ഭക്ഷ്യവസ്തുവിനോട് ആസക്തി (Food Addiction) പ്രകടിപ്പിക്കുന്നുവെന്നതാണ് അത്. ഉദാഹരണമായി, കാബേജ് സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയുടെ തൈറോയ്‌ഡ് പ്രവര്‍ത്തനം മന്ദീഭവിക്കും

ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിലും മിന്‍ഡലിന്റെ ശ്രദ്ധ പതിച്ചിട്ടുണ്ട്. ഇരുമ്പ് പാത്രത്തില്‍ പാചകം ചെയ്യുകയാണെങ്കില്‍ അയണിന്റെ ലഭ്യത ഉണ്ടാകമെങ്കിലും ഭക്ഷ്യപദാര്‍ഥത്തിലെ ‘വിറ്റാമിന്‍ സി ‘ യുടെ അളവു് കുറയുമെത്ര!

ചെമ്പുപാത്രങ്ങള്‍ ഭംഗിയുള്ളവയായിരിക്കാമെങ്കിലും അതില്‍ പാചകം ചെയ്യുമ്പോള്‍ ‘ വിറ്റാമിന്‍ സി, ഇ , ഫോളിക് ആസിഡ് എന്നിവ നശിക്കുമെത്രെ!

3 comments:

  1. please add an email subscription form to subscribe your blog. if you dont know how to do this i can help you please contact me sajump2000(at)gmail.com

    ReplyDelete
  2. മന്ദ നിദ്രയ്ക്ക്‌ (ഉറക്കക്കുറവിന്‌) പാല്‍ കുടിക്കാന്‍ അയുര്‍വേദം പറയുന്നു.
    എരുമയുടെ പാല്‍ കൂടുതല്‍ വിശേഷമാണെന്നും
    പക്ഷെ ആയുര്‍വേദം ശാസ്ത്രീയമല്ലല്ലൊ അല്ലെ? മിന്‍ഡല്‍ പറംഞ്ഞാല്‍ നമുക്കു വിശ്വസിക്കാം.

    ആന്റിബയൊട്ടിക്കുകള്‍ മറ്റൊരു രീതിയില്‍ കൂടി ദോഷകരമാകും. ശരീരത്തിന്റെ പലഭാഗങ്ങളില്‍ പലതരം ബാക്റ്റീരിയകള്‍ ജീവിക്കുന്നുണ്ട്‌. പലതും നമുക്കു ബന്ധുക്കളായി പ്രവര്‍ത്തിക്കുന്നവ ആണുതാനും

    ഏതെങ്കിലും രോഗകാരിയായവയെ കൊല്ലാന്‍ വേണ്ടി അവ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ബന്ധുക്കളായവ കൂടി നസിക്കുന്നു അപ്രകാരം ആണ്‌ മറ്റു പല പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നത്‌.
    ബന്ധുക്കളായവ നശിച്ചാല്‍ ആ ഭാഗങ്ങളില്‍ അപകടകാരികളായവയും , ആ സമയത്ത്‌ ഉപയോഗിച്ച ആന്റിബയോട്ടിക്കുകൊണ്ട്‌ കൊല്ലാന്‍ കഴിയാത്തവയും ആയ ബാക്റ്റീരിയങ്ങള്‍ അവിടെ വളരാനും സാധ്യത ഉണ്ട്‌.

    എന്നു വിചാരിച്ച്‌ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചില്ലെങ്കിലും കാറ്റുപോകും കേട്ടൊ

    ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന അണുബാധ Nosocomial Infections ഇത്തരത്തില്‍ അതീവ അപകടകാരികളും ആകുന്നു.

    ReplyDelete
  3. It will be beneficial to give details of the book such as Published, Price etc

    ReplyDelete