php

Followers

Saturday 31 December 2011

44.ബ്രിട്ടണിലെ രാജവീഥികളിലൂടെ ( യാത്രാവിവരണം)






ഗ്രന്ഥകാരന്റെ പേര് : പ്രോഫ.പി.ജെ .ജോസഫ്
വിതരണം: പെന്‍ ബുക്സ് പ്രൈ.ലിമിറ്റഡ്
ഗ്രന്ഥകാരനെക്കുറിച്ച്: 
1942 മാര്‍ച്ച് 11ന് എറണാകുളം ജില്ലയിലെ ചെറായി ഗ്രാമത്തില്‍ പുതുശ്ശേരി കുടുംബത്തില്‍ ജനിച്ചു.ചെറായി രാമവര്‍മ്മ ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി.ചിറ്റൂര്‍ ഗവ: കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും തേവര കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും നേടി. കാണ്‍പൂരിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍  നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് എം.എ കരസ്ഥമാക്കിയതിനുശേഷം അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.
നിര്‍മ്മല കോളേജ് മുവ്വാറ്റുപുഴ , മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം , സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി എന്നീകലാലയങ്ങളില്‍ അദ്ധ്യാപകനായി .
ഇപ്പോള്‍ വൈറ്റിലയിലെ ടോക്ക് എച്ച് പബ്ലിക്ക് സ്കൂളിന്റെ പ്രസിഡണ്ടാണ് .
മറ്റു പുസ്തകങ്ങള്‍ : പാവനമായ പാദമുദ്രകള്‍ തേടി ( ഇസ്രായേല്‍ യാത്രാവിവരണം )
വിലാസം :
സെമിനാരി റോഡ്
ആലുവ -683103
ഫോണ്‍ - ( 0484) 2608114
പുസ്തകത്തെക്കുറിച്ച്
1.ആംഗലേയ സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തങ്ങള്‍ പഠിപ്പിക്കുന്ന സാഹിത്യ കൃതികള്‍ എഴുതിയസര്‍ഗ്ഗശക്തികളെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്കാരികസാഹചര്യങ്ങള്‍ നേരില്‍ കണ്ടറിയേണ്ടതാണെന്ന് ഞാന്‍ എന്നും വിശ്വസിച്ചിരുന്നു.
2.കേരളത്തിലെ കായംകുളം കൊച്ചൂണ്ണിയെപ്പോലെ യുള്ള ഒരാളാണ് ഇംഗ്ലണ്ടിലെ റോബിന്‍‌ഹുഡ്
ഇംഗ്ലീഷുകാരുടെ ഈ സങ്കല്പത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട് .
3.ഷേക്ക്‍സ്പിയറിന്റെ ചില ഉദ്ധരണികള്‍
“ ലോകത്ത് നന്മയും തിന്മയുമില്ല , മനുഷ്യമനസ്സാണ് നന്മയും തിന്മയും സൃഷ്ടിക്കുന്നത് “
“ചിലര്‍ മഹാന്മാരായി ജനിക്കുന്നു , ചിലര്‍ സ്വപ്രയത്നം കൊണ്ട് മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വംഅടിച്ചേല്പിക്കുന്നു. ”
“ഒരു പേരിലെന്തിരിക്കുന്നു . റോസാപുഷ്പത്തെ എന്തുപേരുകൊണ്ടു വിളിച്ചാലും അതിന്റെ സൌരഭ്യത്തിന് മാറ്റംവരുന്നില്ലല്ലോ ”
“ചെകുത്താനും വേദവാക്യങ്ങള്‍ ഉദ്ദരിക്കാറുണ്ട് . വഞ്ചകന്‍ പുഞ്ചിരിക്കുന്നതുപോലെ , നല്ല ആകര്‍ഷകമായആപ്പിളിന്റെ ഉള്ള് ചീഞ്ഞിരിക്കുന്നതുപോലെ ”
4. 1614 നുശേഷം ഷേക്ക്‍സ്പിയര്‍ എവിടെയും പോയിട്ടില്ല.സ്‌ട്രാറ്റ്‌ഫോര്‍ഡില്‍ അദ്ദേഹം കൂടുതല്‍ സ്ഥലം വാങ്ങി .തുറന്നു കിടന്ന സ്ഥലം വളച്ചൂകെട്ടുവാ‍ന്‍ ശ്രമിച്ചതുവഴി അവിടെയുള്ളവരുമായി വഴക്കിടുവാന്‍ ഇടവരികയും ചെയ്തു. നൂറ്റാണ്ടുകളായി അനേകം തലമുറകളുടെ ആരാധനയും സ്നേഹാദരവും പിടിച്ചൂപറ്റിയ വിശ്വകവിക്ക് തന്റെഅയല്‍ക്കാരുടെ സ്നേഹം നേടുവാന്‍ കഴിഞ്ഞില്ല എന്നത് വിരോധാഭാസമായി തോന്നാം . ( അടുത്ത മുറിയില്‍കഴിയുന്ന കവി ഒരു പക്ഷെ പരിഹാസപാത്രമായിരിക്കാം . പക്ഷെ , ചരിത്രത്താളുകളിലെ കവി ആരാധനാമൂര്‍ത്തിയാണ് )
5. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്ത്രീകള്‍ക്ക് ബിരുദം  നല്‍കാന്‍ തുടങ്ങിയത്  1920 മുതല്‍ക്കാണ് .
6. ഐസക് ന്യൂട്ടണ്‍ കാഴ്ചയില്‍ വളരെ സുമുഖനായിരുന്നു. മരിക്കുന്നതുവരെ അദ്ദേഹത്തിന് കണ്ണട ഉപയോഗിക്കേണ്ടിവന്നിട്ടില്ല. അതുപോലെ തന്നെ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ പല്ലിന് കേടില്ലായിരുന്നു.അദ്ദേഹം എന്നും തന്നില്‍ ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നു.
അതുകൊണ്ടുകൂടിയായിരിക്കാം അദ്ദേഹം എന്നും അവിവാഹിതനായി കഴിഞ്ഞത് . എളുപ്പത്തില്‍ ദേഷ്യം വരുന്നസ്വഭാവക്കാരനായിരുന്നു. അതുകൊണ്ടുതന്നെ സമകാലീന ശാസ്ത്രജ്ഞന്മാരോടോക്കെ വഴക്കടിക്കുമായിരുന്നു.അത്തരം വഴക്കുകള്‍ പലപ്പോഴും പലരുമായുള്ള ഏറെകാലത്തെ വിദ്വേഷത്തിന് വഴിവെച്ചു.1679 ല്‍
അദ്ദേഹത്തിന്റെ മാതാവ് മരിച്ചു . തനിക്ക് 3 വയസ്സുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച തന്റെ അമ്മയോട് ന്യൂട്ടന് വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ അവസാനകാലങ്ങളില്‍ അദ്ദേഹം അമ്മയുടെ രോഗശയ്യക്കടുത്തുനിന്ന് അമ്മയെ ശുശ്രൂഷിച്ചിരുന്നു.
7.ഗണിതശാസ്ത്രത്തിലെ കാല്‍ക്കുലസ്സിന് ന്യൂട്ടനാണ് അടിസ്ഥാനമിട്ടത് . അതുപോലെതന്നെ ബൈനോമിയല്‍ സിദ്ധാന്തവും അദ്ദേഹമാണ് കണ്ടുപിടിച്ചത് .
8. ന്യൂട്ടന് 35 വയസ്സായപ്പോഴേക്കും അദ്ദേഹം തന്നെ കണ്ടുപിടുത്തങ്ങള്‍കൊണ്ട് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. സമകാലിക ശാസ്ത്രജ്ഞന്മാരുമായുള്ള വഴക്കും വെല്ലുവിളികളും അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ തളര്‍ത്തി.
ഉള്ളടക്കം
1.റോബിന്‍‌ഹുഡിന്റെ നാട്ടില്‍
2.വിശ്വകവിയുടെ ജന്മസ്ഥലം
3.സ്തൂപങ്ങളുടെ നഗരം ; മണിമുഴക്കങ്ങളുടേയും
4.ആധുനിക ശാസ്ത്രപിതാവിന്റെ ജന്മസ്ഥലം
5.ശാന്തമായൊഴുകുന്ന റ്റെംസ്
6.പരിത്യജിക്കപ്പെട്ട രാജ്ഞിമാരുടെ ശവകുടീരങ്ങള്‍
7.ഇംഗ്ലണ്ടിലെ ചില ദേവാലയങ്ങള്‍
8.ലൈംഗികത ബ്രിട്ടീഷ് രാഷ്ട്രീ‍യത്തില്‍
9. ജനാധിപത്യത്തിന്റെ ഈറ്റില്ലം
10.കാണാത്ത ദൃശ്യങ്ങള്‍ ; കേള്‍ക്കാത്ത ഗാനങ്ങള്‍


Sunday 4 December 2011

43.വി.കെ .ശ്രീരാമന്റെ ലേഖനങ്ങള്‍ ( പുസ്തകപരിചയം)





ഗ്രന്ഥകാരന്റെ പേര് : വി.കെ ശ്രീരാമന്‍
പ്രസാധകര്‍ : ഒലിവ്
ഗ്രന്ഥകാരനെക്കുറിച്ച് : 
1953ല്‍ തൃശൂര്‍ ജില്ലയിലെ ചെറുവത്താനിയില്‍ ജനിച്ചു.ചലച്ചിത്രനടന്‍ , കഥാകൃത്ത് , ടെലിവിഷന്‍ അവതാരകന്‍ എന്നീനിലകളില്‍ പ്രശസ്തന്‍ . വേറിട്ട കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും അതേപേരിലുള്ള പുസ്തകവും ജനപ്രീതിയാര്‍ജ്ജിച്ചൂ.
ഭാര്യ: ഗീത
മക്കള്‍ : ലക്ഷ്മി , ഹരികൃഷ്ണന്‍
ഇ മെയില്‍ : vksreeraman@gmail.com
പുസ്തകത്തെക്കുറിച്ച് : 
1.ബുദ്ധിക്കും കൌശലത്തിനും മേല്‍ക്കോയ്മയുള്ള ഈ ലോകത്ത് നിഷ്ക്കളങ്കതയും സത്യസന്ധതയും സ്നേഹവായ്പുമെല്ലാം വിഡ്ഡിവേഷമായാണ് പലപ്പോഴും പരിഗണിച്ചുപോരുന്നത് .അതുകൊണ്ടുതന്നെ മേല്പറഞ്ഞ ദൌര്‍ബല്യങ്ങളൊന്നും ഇല്ലാത്ത ഒരു സമൂഹം വിസ്മയകരമായ വേഗത്തില്‍ വളര്‍ന്നു പരക്കുന്നുണ്ട് .
2.എന്നുമുതലാണ് മനുഷ്യന്‍ പരസ്പരം  ചീത്തവിളിക്കുവാന്‍ ലൈംഗികാവയവങ്ങടെ പേര് ഉപയോഗിച്ചൂ തുടങ്ങിയത് എന്ന് നിങ്ങള്‍ക്കറിയാമോ ?