പുസ്തകത്തിന്റെ പേര് :
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു ?
പ്രസാധകര്‍:
ഗ്രീന്‍ ബുക്സ്
സമ്പാദകന്‍
: ശ്രീ .ടി.എന്‍ . ജയചന്ദ്രന്‍
ഗ്രന്ഥകാരനെക്കുറിച്ച്
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി . തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍
നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബി എ ( ഓണേഴ്‌സ് ) ബിരുദം നേടി. ഒരു വര്‍ഷം
തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപകനായിരുന്നു.1957 ല്‍ സംസ്ഥാന
സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടറായി നിയമിതനായി 1963 മുതല്‍ ഐ എ എസില്‍ .
കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ആയിരുന്നു.1994 ല്‍ ചീഫ്
അഡീഷണല്‍ സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ചു.
പ്രധാന ഗ്രന്ഥങ്ങള്‍ :
നോവലിസ്റ്റിന്റെ ശില്പശാല , കഥയിലെ പിന്നിലെ കഥ ( അഭിമുഖ സംഭാഷണങ്ങള്‍ )
,സ്നേഹപൂര്‍വ്വം,വിശ്വാസപൂര്‍വ്വം ,( കഥകള്‍) കേരള സന്നിധി ( തൂലികാചിത്രങ്ങള്‍)
വിലാസം :
ടി എന്‍ ജയചന്ദ്രന്‍ , അനുരഞ്നം , ഡി/21, പിള്ള നഗര്‍ വീട് , കേശവദാസപുരം ,
തിരുവനന്തപുരം -695004
പുസ്തകത്തെക്കുറിച്ച് :
1. ഡോ .പിള്ള സമ്മാനിച്ച പുസ്തകം - ജീവിക്കുക , പഠിക്കുക , കൈമാറുക ( live , learn
and pass it on ) എന്ന പുസ്തകമാണ് ഈ ഗ്രന്ഥത്തിന് പ്രചോദനം .അഞ്ചുമുതല്‍
തൊണ്ണൂറ്റിയഞ്ചുവയസ്സു പ്രായമുള്ള ഏതാണ്ട് നാനൂറോളം പേര്‍ ജിവിതത്തില്‍ നിന്ന്‍
പഠിച്ചത് വായനക്കാര്‍ക്കായി പങ്കുവെക്കുകയാണീ പുസ്തകത്തില്‍ .
2.പ്രായോഗിക പ്രവര്‍ത്തനം നടത്തുമ്പോള്‍ കുടുംബപരമായും സാമൂഹ്യപരമായും മറ്റും
പല പ്രശ്നങ്ങളും ഉത്ഭവിക്കും . അവ നമ്മുടെ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികള്‍
സൃഷ്ടിക്കും . അവ പരിഹരിക്കണമെങ്കില്‍ സ്വന്തം ആദര്‍ശം വിടാതെ മറ്റുള്ളവരുമായി
ഒത്തുപോവാനുള്ള സന്നദ്ധത നമുക്കുണ്ടാവണം - ഇ എം എസ്
3.ഭൌതിക വിശ്വാസങ്ങള്‍ക്കു പുറമെ ആത്മീയ തത്ത്വങ്ങളും അടിസ്ഥാനപരമായി
അംഗീകരിക്കണമെന്ന് ഞാന്‍ കരുതുന്നു.-ജസ്റ്റിസ് .വി.ആര്‍ .കൃഷ്ണയ്യര്‍
4.ദാമ്പത്യത്തില്‍ വിശ്വസ്തമായ പങ്കാളിയേക്കാള്‍ വലിയൊരു ഘടകം വേറെയില്ല-കെ
.കരുണാകരന്‍
5.സ്വഭാവദൂഷ്യങ്ങളിലുള്ളവരിലും ചില നല്ല കാര്യങ്ങള്‍ കാണും , അത് കണ്ടില്ലെന്ന്
നടിക്കരുത്.ഡോക്ടര്‍.പി.കെ .വാരിയര്‍
6.ഏതുപണിയായാലും അതില്‍ ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുക;പ്രവൃത്തിയില്‍
ആസ്വാദനം കണ്ടെത്തുവാന്‍ ശ്രമിക്കുക.അതാണ് സുഖജീവിതത്തിനടിസ്ഥാനം.
-ഡോക്ടര്‍ എം.എസ്.വല്ല്യത്താന്‍
7.ഇങ്ങോട്ട് നന്നായി പെരുമാറാത്ത ആളോടും അങ്ങോട്ട് നന്നായി പെരുമാറണം.
-കുഞ്ഞുണ്ണി മാഷ്
8.അന്യരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുവാന്‍ ശ്രമിക്കുക .അതിനുകഴിഞ്ഞില്ലെങ്കില്‍
സ്വന്തം അനുഭവങ്ങളില്‍ നിന്നെങ്കിലും പഠിക്കുക.ഡോക്ടര്‍ .ആര്‍.പ്രസന്നന്‍
9.പൊയ്‌പ്പോയ സന്ദര്‍ഭങ്ങളെ ഓര്‍ത്ത് വ്യസനിക്കുമ്പോള്‍ പുതിയ സന്ദര്‍ഭങ്ങള്‍
അറിയാതെ പോകുന്നു. ഡോക്ടര്‍ എം.ജി.സ് .നാരായണന്‍
10.അനുഭവസമ്പത്ത് കടം കിട്ടില്ല.വിലക്ക് വാങ്ങാനാവില്ല .മോഷ്ടിക്കാനാവില്ല.
ജീവിച്ചേ അത് നേടാനാവൂ. ഒപ്പം വായനയിലൂടെയും കലാസ്വാദനത്തിലൂടെയും അത്
വര്‍ദ്ധിപ്പിക്കാം .അന്യവും അപ്രാപ്യവുമായ സ്ഥലകാലങ്ങളിലെ അപൂര്‍വ്വാനുഭവങ്ങള്‍
കലാസാഹിത്യാസ്വാദനത്തിലൂടെ സ്വായത്തമാക്കാം.-എം.എ.ബേബി
11.നിരന്തരാമായി നാം പോഷകാഹാരം കഴിക്കുന്നതുപോലെ നിരന്തരമായി പുതിയ
അനുഭവങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളണം.അല്ലെങ്കില്‍ ശരീരത്തിനെന്നപോലെ
മനസ്സിനും മരണം നിശ്ചയം . പോഷകാഹാരം കഴിക്കണമെങ്കില്‍ മലമൂത്രസേദ
വിസര്‍ജ്ജനം ആവശ്യമായതുപോലെ പുതിയ ആശയങ്ങള്‍ സ്വീകരിക്കണമെങ്കില്‍
കാലഹരണപ്പെട്ടവ തിരസ്കരിക്കാനും മനസ്സ് വേണം .-പി.ഗോവിന്ദപ്പിള്ള
12..സ്നേഹിതന്മാരോട് കൂടുതല്‍ അടുക്കരുത് ; അകലുകയും ചെയ്യരുത് -എം.കൃഷ്ണന്‍
നായര്‍
No comments:
Post a Comment