ഗ്രന്ഥകര്‍ത്താവിന്റെ പേര് : ഡോ : ബി. ഉമാദത്തന്‍
പ്രസാധകര്‍ : ഡി.സി .ബുക്സ്
ഗ്രന്ഥകാര്‍നെക്കുറിച്ച് :
1946 , മാര്‍ച്ച് 12 ന് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് യും എം.ഡി യും ബിരുദങ്ങള്‍ . 1964 ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. വിവിധ ജില്ലകളില്‍ പോലീസ് സര്‍ജനായി സേവന മനുഷ്ടിച്ചിട്ടുണ്ട്.
പുസ്തകത്തെക്കുറിച്ച്:
1. ശാരീരിക രോഗങ്ങളില്‍ 50 ശതമാനവും മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . ഇത്തരം രോഗങ്ങളെ സൈക്കൊ സോമാന്റിക് ഡിസോഡേഴ്സ് എന്നു വിളിക്കുന്നു. അരിമ്പാറ മുതല്‍ ആമാശയത്തിലെ അമ്ലാധിക്യം വരെ മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . അതുപോലെ ശരീരത്തിലെ പ്രത്യേകിച്ചും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് മാനസികമായ പലരോഗങ്ങള്‍ക്കും കാരണം
2.വിഷാദരോഗമാണ് എല്ലാ ആത്മഹത്യയുടേയും കാരണം. ഡിപ്രഷന്‍ എന്നത് വൈകാരികമായ മ്ലാനത അല്ല ; നേരെമറിച്ച് തലച്ചോറിലെ ചില രാസവസ്തുക്കളുടെ പരിണാമമോ ഏറ്റക്കുറച്ചിലുകളോ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് എന്തുകൊണ്ട് ഈ രാസപരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്തത്തിനു കഴിഞ്ഞിട്ടില്ല.
3.പനിയോ ചുമയോ മറ്റുരോഗങ്ങളോ ബാധിച്ചാല്‍ നാം ഡോക്ടറുടെ സഹായം തേടും .എന്നാല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരും ഗൌരവമായി കാണാറില്ല.ബന്ധുക്കള്‍ക്കും സ്നേഹിതന്മാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.
4.നമുക്ക് മനോരോഗ വിദഗ്‌ദ്ധനേയും ത്വഗ് രോഗ വിധദ്ധനേയും കാണാന്‍ മടിയാണല്ലോ ; അഥവാ കാണുന്നെങ്കില്‍ ആരും അറിയാതെ വേണം താനും .
5.ഒരു അദൃശ്യശക്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആ ശക്തി സ്വന്തം മനസ്സുതന്നെയാണ് . മനസ്സെന്നു പറഞ്ഞാല്‍ രോഗഗ്രസ്തമായ തലച്ചോറാണ് . ഇത്തരം ഒരു ചിന്ത ഉണ്ടായാല്‍ ആരും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാറില്ല.
6.നമ്മുടെ പ്രവര്‍ത്തികള്‍ സത്യസന്ധമായിരുന്നാല്‍ മാത്രം പോര അവ സുതാര്യവുമായിരിക്കണം.
7. മദ്യം സ്ഥിരമായി ഉപയോഗിക്കുന്ന ഒരാള്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തിയാലോ ദിവസവും കുടിക്കുന്ന അളവിനേക്കാള്‍ കൂടുതല്‍ കുടിച്ചാലോ അയാള്‍ക്ക് ബുദ്ധിഭ്രമത്തിന് തുല്യമായ അവസ്ഥ ഉണ്ടാകും . അതോടോപ്പം വിറയലും സന്നിയും ഉണ്ടാകും . വിറക്കുന്ന ഭ്രാന്ത് ‘ഡേറിലിയം ട്രിമെന്‍സ് ’ എന്നാണ് ഈ അവസ്ഥയുടെ പേര് .
8.ചെരുപ്പില്ലാതെ തറയില്‍ ചവിട്ടി നില്‍ക്കുന്ന ഒരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍ വൈദ്യുതി അയാളുടെ ശരീരത്തിലൂടെ പ്രവേശിച്ച് ഭൂമിയിലേക്ക് പ്രവഹിക്കും . അപ്പോള്‍ വൈദ്യുതി പ്രവേശിക്കുന്ന ഭാഗത്തും ബഹിര്‍ഗമിക്കുന്ന ഭാഗത്തും പ്രത്യേക തരം പൊള്ളലുകള്‍ ഉണ്ടാകാം . കാലിലെ പൊള്ളലുകള്‍ ചെറിയ കുഴികളുടെ ആകൃതിയില്‍ ആയിരിക്കും .
9. രഹസ്യമായി മറവു ചെയ്ത ശവം കണ്ടുപിടിക്കാന്‍ ഇപ്പോള്‍ നിരവധി ശാസ്ത്രീയ മായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . ശവം മറവു ചെയ്യാനായി മണ്ണു കുഴിക്കുമ്പോള്‍ ആ ഭാഗത്തുള്ള കാന്തിക മണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ ഉണ്ടാകും . മാഗ്‌നറ്റോ മെട്രി എന്ന സങ്കേതം ഉപയോഗിച്ച് അത് മനസ്സിലാക്കുവാന്‍ കഴിയും . അതുപോലെ മണ്ണുകുഴിക്കുമ്പോള്‍ മണ്ണിന്റെ സാന്ദ്രതക്ക് വ്യത്യാസം ഉണ്ടാകും . ഗ്രൌണ്ട് പെനിട്രേറ്റിംഗ് റഡാര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ അത്തരം സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയും .
10.ഭക്ഷണം കഴിക്കുന്നതിനിടെ നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്യുന്നത് ചിലക്ക് ഒരു ശീലമാണ് . ശ്വാസകോശത്തില്‍ ഭക്ഷണം കടന്ന് ജീവഹാനി ഉണ്ടാകുവാന്‍ ഇത്തരം തീന്‍ മേശ ചര്‍ച്ചകള്‍ കാരണമാകുമെന്ന കാര്യം ആരും അത്ര ഗൌരവത്തില്‍ എടുക്കാറില്ല.
11.പൊട്ടാസിയം സയനൈഡ് , സോഡിയം സയനൈഡ് എന്നിവ ഹൈഡ്രോ സയനിക് ആസിഡിന്റെ ലവണങ്ങള്‍ ആണ് . ഏറ്റവും മാരകമായ വിഷവസ്തുക്കളാണിവ . നൂറുമില്ലീഗ്രാം സയനൈഡുമതി ഒരു മനുഷ്യനെ മൂന്നോ നാലോ മിനിട്ടിനകം കൊല്ലുവാന്‍ . അതായത് ഒരു പാരസറ്റമോള്‍ ഗുളികയുടെ നാലിലൊന്ന് അളവിലുള്ള സയനൈഡ് മതിയെന്നര്‍ത്ഥം . ഈ വിഷം സാധാരണക്കാര്‍ക്ക് അത്ര എളുപ്പം കിട്ടുന്ന ഒന്നല്ല . എന്നാല്‍ സ്വര്‍ണ്ണപണിക്കും ഇലക് ട്രോ പ്ലേറ്റിംഗിനും ചില വ്യവസായങ്ങള്‍ക്കും സൈനയ്ഡ് ലവണങ്ങള്‍ ആവശ്യമാണ് .
സയനൈഡ് കഴിച്ചാല്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തില്‍ നിന്നും പ്രാണവായു ലഭിക്കുന്ന പ്രക്രിയ പെട്ടെന്ന് നിലച്ചൂ പോകും . നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും പലരും മനസ്സിലാക്കിയിരിക്കുന്നതുപോലെ സയനൈഡ് കഴിച്ചാല്‍ ശാന്തമായ മരണമല്ല സംഭവിക്കുന്നത് . വിഷം ഉള്ളീല്‍ ചെന്ന് രണ്ടോ മൂന്നോ മിനിട്ടു നേരം നെഞ്ചു പിളര്‍ക്കുന്നതുപോലെ വേദനയും പാരവശ്യവും അനുഭവപ്പെടും . ആര്‍ത്തലച്ച വെപ്രാളം കാണിക്കും . അഞ്ചു മിനിട്ടിനകം കണ്ണടക്കുമെങ്കിലും അതിനകം ഭീതിജനകമായ പരാക്രമം കാണിച്ചെന്നിരിക്കും .
No comments:
Post a Comment