php

Followers

Saturday, 7 April 2012

Friday, 6 April 2012

62.അമേരിക്ക സ്വാതന്ത്രത്തിന്റെ നാട് ( യാത്രാവിവരണം )





ഗ്രന്ഥകാരന്‍ : എം.സി ചാക്കോ .
പ്രസാധകര്‍ : കറന്റ് ബുക്സ് .
പുസ്തകത്തെക്കുറിച്ച് :
അമേരിക്കന്‍ ചരിത്രം , സംസ്കാരം , രാഷ്ട്രീയം , സാമുഹികം എന്നിവയെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഗ്രന്ഥം

61.ജി എസ് പ്രദീപിന്റെ അശ്വമേധാനുഭവങ്ങള്‍ ( പുസ്തകപരിചയം )




പ്രസാഷകര്‍ : H & C Publishing House Thrissur
ഗ്രന്ഥകാരന്‍ : ജി എസ് പ്രദീപ് 
ഗ്രന്ഥകാരനെക്കുറിച്ച് :
ജനനം 1972 മെയ് 15
അച്ഛന്‍ : പി കെ ഗംഗാധരപ്പിള്ള ( റിട്ട ഹെഡ് മാസ്റ്റര്‍ )
അമ്മ : കെ സൌമിനി തങ്കച്ചി ( ഇവാല്യുവേഷന്‍ ഓഫീസര്‍ , സംസ്ഥാന വിദ്യാഭ്യാസവകുപ്പ് )
2000 ല്‍ പരം പൊതുവേദികളില്‍ പ്രസംഗപാടവം തെളിയിച്ചൂ. ആകാശവാണി ദൂരദര്‍ശന്‍ തുടങ്ങിയവയീലെ ഒരു നിമിഷം മാത്രം ( Just a Minute ) ,വിവാദപര്‍വ്വം എന്നീപരിപാടികളിലൂടെ പ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും പ്രിയപ്പെട്ടവാനായി മാറി .  വാക്കുകളുടെ മായാജാലം എന്ന രംഗകലയുടെ ഒറ്റയാള്‍ സാരഥി . ഇപ്പോള്‍ ലോകമാദ്ധ്യമ ചരിത്രത്തില്‍ ആദ്യത്തെ  റിവേഴ്‌സ് ക്വിസ് ആയ അശ്വമേധത്തിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ .
ഭാര്യ : ബിന്ദു പ്രദീപ് .
ഏകമകള്‍ സൌപര്‍ണ്ണിക
വിലാസം :
സംഗം , T .C .21/1289
നെടുങ്കാട് , കരമന
തിരുവനന്തപുരം - 2
പുസ്തകത്തെക്കുറിച്ച് :
1. അറിവിന്റെ അതിരില്ലായ്മയെക്കുറിച്ച് അറിവുവേണം
2.പരാചയപ്പെടുന്നത് സ്വാഭാവികമെന്ന് ഉള്‍ക്കൊള്ളാനുള്ള തുറന്ന വിശാലമായ ഒരു മനസ്സ് ഉണ്ട് എങ്കീല്‍ ആകാശം കീഴടക്കാനുള്ള ആത്മവിശ്വാസം മനസ്സില്‍ കരുതുക.
3.പരാചയങ്ങള്‍ ഇടക്കിടെ സംഭവിക്കുമ്പോള്‍ ഏറ്റുവങ്ങുവാന്‍ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുക . ആത്മവിശ്വാസം ജീവിതത്തിന്റെ താളമായി കരുതുക.
4.ഭാരത സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാന്‍ ആര്‍ക്കും ആശ്രയിക്കാവുന്ന എ എല്‍ ബഷാം രചിച്ച വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ എന്ന പുസ്തകം.
5.താങ്കളുടെ ഏറ്റവും വലിയ ഗുണം വായനയാണ് എന്നാണ് ഞാന്‍ ധരിച്ചിരുന്നത് , അതുമല്ലെങ്കില്‍ ഓര്‍മ്മ പക്ഷെ താങ്കളേക്കാള്‍ അല്പം വയസ്സിനു മൂപ്പുള്ള ഞാന്‍ പറയട്ടെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു , ആഗ്രഹിക്കുന്നത് നേടാന്‍ വേണ്ടിയുള്ള അദ്ധ്വാനമാണ് താങ്കളുടെ ഏറ്റവും വലിയ ഗുണം എന്ന് .
6.

60..കാന്‍സര്‍ ചികിത്സകന്‍ ഡോക്ടര്‍ ഗംഗാധരന്റെ അനുഭവങ്ങള്‍ ( പുസ്തകപരിചയം )

ആരോഗ്യം കൊണ്ട് അഹങ്കരിക്കുന്നവരേ വായിക്കൂ ; ഇങ്ങനെയൊക്കെയും ജീവിതം ഉണ്ട് . 

Tuesday, 27 March 2012

59.പി.ഗോവിന്ദപ്പിള്ളയുമായുള്ള അഭിമുഖം ( പുസ്തകപരിചയം)






ഗ്രന്ഥകാരന്‍ : ജോണിലൂക്കാസ് .


പ്രസാധകര്‍ : ഡീ സി ബുക്സ് 


ഗ്രന്ഥകാരനെക്കുറിച്ച് 

: കോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് അന്നമ്മയുടേയും ലൂക്കായുടേയും മകന്‍ .
ഇംഗ്ലീഷ് സാ‍ഹിത്യത്തില്‍ ബിരുദാനന്തര ബിരുദം .
1983ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.
ഇപ്പോള്‍ തിരുവന്തപുരം യൂണിറ്റിന്റെ ചീഫ് എഡിറ്റര്‍ .


പുസ്തകത്തെക്കുറിച്ച് :

1.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാ‍ക്കിയത് പി ജി യുടെ ആഭിജാത്യമുള്ള നിലപാടായിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് ജോലിയുടെ ഭാ‍ഗമായി ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ ഞാന്‍ ദുഃഖിക്കേണ്ട കാര്യമെന്ത് ?അഭിമുഖംകൊണ്ട് പി ജി യുമായി
പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകേണ്ട കാര്യമില്ല. പി.ജി യുടെ സമീപനവും ഇതായിരുന്നു. എന്നാല്‍ അവിചാരിതമെങ്കിലും പി ജിക്കുവന്നുചേര്‍ന്ന മനഃക്ലേശങ്ങളില്‍ മനുഷ്യസഹജമായ വിഷമം എനിക്കുണ്ടായി . പത്രപ്രവര്‍ത്തകനായതുകൊണ്ട്
മനുഷ്യനല്ലാതാവുന്നില്ല.

2.രാവിലെ കുളിച്ച് വൃത്തിയായിട്ടുവരുന്ന ആളുകളെകാണുവാനാണ് പി ജി അമ്പലത്തില്‍ പോകുന്നതായി കേട്ടിട്ടുണ്ട് ?
വളരെ ഇഷ്ടമുണ്ട് . അതാണല്ലോ ക്ഷേത്രങ്ങളുടെയും പള്ളികളുടേയും പ്രധാനപ്പെട്ട ഗുണം . മനുഷ്യസമൂഹത്തിന്റെ ആദിമകാലത്തിന്റെ മതവിശ്വാസം എന്നു പറയുന്നത് അവന്റെ വൃത്തിയുടെ , ചിട്ടയുടെ , ജീവിത രീതിയുടെ തന്നെ ഒരു എക്സ്‌പ്രഷനായിരുന്നു. കാ‍ര്യം നേടാന്‍
മാത്രമായിരുന്നില്ല അമ്പലത്തില്‍ പോകുന്നത് . ഇപ്പൊള്‍ അഴുക്ക് പിടിച്ച് പുഴുക്കള്‍ നുഴയുന്ന അമ്പലക്കുളങ്ങള്‍ ഉണ്ട് . അവിടെ പോയി
മുങ്ങിയിട്ട് കേറിവരുന്നവരെക്കുറിച്ച് മതിപ്പില്ല .

3.കമ്യൂണിസ്റ്റ് നേതാക്കള്‍ അവിശ്വാസികളായിട്ടു തുടരുമ്പോള്‍ ആ കുറവ് പരിഹരിക്കാനെന്നോണം കടുത്ത ഭക്തിയിലാണല്ലോ ഭാര്യമാര്‍

. എന്താണതിന്റെ വിശദീകരണം ?
അതുതന്നെയാണ് മതത്തിന്റെ പ്രശ്നം . എന്തിനാണ് പള്ളിയില്‍ പോകുന്നത് ? രാവിലെ മുതല്‍ വൈകുന്നേരം വരെ പുറത്തുപോയി

പണിയെടുക്കുക. പണക്കാരുടെ വീട്ടിലാണെങ്കില്‍ എപ്പോഴും അവരുടെ ക്ലബ്ബില്‍ പോകുക . വീട്ടില്‍ വരുമ്പോള്‍ ഭര്‍ത്താക്കന്മാരേയും സുഹൃത്തുക്കളേയും സല്‍ക്കരിക്കുക . അവര്‍ക്കുവേണ്ടി ചോറും ബിരിയാണിയുമൊക്കെ ഉണ്ടാക്കികൊടുക്കുക.ഇതൊക്കെ കഴിഞ്ഞീട്ട് ഒരു
ദിവസം സ്വതന്ത്രമായി വര്‍ത്തമാനം പറയാനുള്ള സൌകര്യത്തിനുവേണ്ടിയാണ് കൃസ്ത്യാനികള്‍ പള്‍ലിയില്‍ പോകുന്നത് . അവര്‍ക്ക്
അതൊരു ആശ്വാസമാണ് . അത് വേണ്ടതാണെന്നാണ് ഞാന്‍ പറയുന്നത് . ഏതെങ്കിലും ഒരു ദിവസം അവധിയെടുക്കുന്നതുപോലെ
ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവധിയെടുക്കാനുള്ള സൌകര്യം കൂടിയാണ് ക്ഷേത്രത്തില്‍ പോകുന്നത് . വീട്ടിലിരുന്ന കരയുന്നതിനേക്കാള്‍ എനിക്ക് ഒരു വിഷമമുണ്ട് അത് തീര്‍ത്തുതരണം ദേവാ എന്നു പറഞ്ഞ് ക്ഷേത്രത്തിലിരുന്ന് കരഞ്ഞീട്ടുപോകുക .
മനസ്സുകൊണ്ടെങ്കിലും കരയുക ; കണ്ണുകൊണ്ടല്ലെങ്കിലും . ഈ രീതിയിലുള്ളവരാണ് അമൃതാനന്ദമയിയെ കാണുവാന്‍ പോകുന്നത് . അത്
ഒരു ആശ്വാസത്തിനാണ് . ഇല്ല മോളെ നിന്റെ കാര്യമൊക്കെ നടക്കും എന്നുപറയുമ്പോള്‍ ഒരു ആശ്വാസം ലഭിക്കും . ഇത് അപകടമോ പാപമോ ആയി എനിക്ക് തോന്നിയിട്ടില്ല.
4.

Saturday, 24 March 2012

58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം )





ഗ്രന്ഥകാരന്‍ : എം  ഇ സേതുമാധവന്‍
പ്രസാധകര്‍ : H & C Books
ഗ്രന്ഥകാരനെക്കുറിച്ച് :
പാലക്കാട് ജില്ലയിലെ കോട്ടായി എന്ന സ്ഥലത്ത് ജനിച്ചു.പരേതനായ മേലെവീട്ടില്‍ ഇട്ടിപ്പോതി

എഴുത്തച്ഛന്റേയും വേശു അമ്മയുടെയും മകന്‍ .
യാത്രകള്‍ , ട്രക്കിംഗ് , പ്രകൃതി പഠനം എന്നിവ മുഖ്യവിനോദം
വേദ ഭൂമിയിലേക്കൊരു തീര്‍ഥയാത്ര എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കോട്ടായി ചമ്പ്രക്കുളം എ യു പി സ്കൂള്‍ അദ്ധ്യാപകനായി ഇപ്പോള്‍ ജോലി ചെയ്യുന്നു.
ഭാര്യ : ഗീതാകുമാരി ( അദ്ധ്യാപിക )
മക്കള്‍ : സത്യജിത് , സത്യപ്രിയ
വിലാസം : 
എം.ഇ സേതുമാധവന്‍
മേലെവീട് , ചമ്പ്രക്കുളം
കോട്ടായി പി ഒ
പാലക്കാട്  678572
ഫോണ്‍ : 0492 285677
പുസ്തകത്തെക്കുറിച്ച് :


1.കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്റെ തനി
പരിഛേമമാണല്ലോ എന്റെ ഗ്രാമം.

2.മറൈന്‍ ഡ്രൈവില്‍ നിന്ന് മട്ടാഞ്ചേരിയിലെ പൌരാണിക ജൂത കുടിയേറ്റമേഖലയിലേക്ക്
നടക്കാനുള്ള ദൂരമേയുള്ളൂ . ഏറിയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം . ഞാന്‍ നടന്നു.
കുടിയേറ്റമേഖലയില്‍ ഇന്ന് ജൂതന്മാര്‍ വളരെ കുറവേയുള്ളൂ .  എല്ലാവരും സ്വന്തം വേരുകള്‍ തേടി
യാത്രയായിരിക്കുന്നു. പേരിന് കുറച്ചാളുകളും ഒരു പള്ളിയും ശേഷിക്കുന്നുണ്ട് . എന്നെ ഇവിടെ
ആകര്‍ഷിച്ചത് ഇതൊന്നുമല്ലായിരുന്നു. പൌരാണികങ്ങളായ ശില്പങ്ങളുടെ അളവറ്റ സമ്പത്ത്
ഇവിടെ വഴിയരികിലെ കടകളില്‍ കാണുന്നു എന്നതാണ് . ഇത്രയും വലിയൊരു പുരാവസ്തുശേഖരംകേരളത്തില്‍ മറ്റൊരിടത്തും കാണുകയില്ല. ഇതിനേക്കാള്‍ വലിയൊരു അതിശയം ഇവയെല്ലാംപഠാണികള്‍ മാത്രമാണ് കച്ചവടം ചെയ്യുന്നത് . കേരളീയരോ ദക്ഷിണേന്ത്യക്കാരോ ഇവിടെ വന്ന്ലക്ഷങ്ങള്‍ മതിക്കുന്ന ശില്പങ്ങള്‍ വാങ്ങുമെന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനായിവിദേശികള്‍ വന്നും പോയുമിരിക്കുന്നു എന്നതിലാണ് കൌതുകം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്ശില്പങ്ങള്‍ മിക്ക കടകളിലും പ്രദര്‍ശിപ്പിച്ചുകണ്ടു.

2.ഇവിടെ കല്പേനിയില്‍ പ്രാണന്‍ പോയാലും തെങ്ങുമുറിക്കുന്ന പ്രശ്നമില്ല . വശങ്ങളില്‍
തെങ്ങുകണ്ടാല്‍ റോഡ് വഴിമാറിപ്പോകുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്താതിരിക്കില്ല.
3.ഇവിടെ ദ്വീപില്‍ ആവശ്യത്തിനുള്ള വൈദ്യുതി നിര്‍മ്മിക്കുന്നത് ഡീസല്‍ വൈദ്യുത
നിലയങ്ങളിലൂടെയാണ് .24 മണിക്കൂറും സമ്മൃദ്ധമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് എനിക്ക് ദ്വീപ്
നിവാസികളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു.

4.വിവാഹത്തിന് സ്വര്‍ണ്ണമെടുക്കാന്‍ കൊച്ചിയിലോ കോഴിക്കോടോ പോകുകയാണ് ഇവരുടെ പതിവ്അതുതന്നെ ഇടത്തരക്കാരന് അമ്പതിനായിരമോ സമ്പന്നന്  ഒന്നരലക്ഷമോ രൂപയുടെ
ആഭരണങ്ങളെ വേണ്ടൂ.പിന്നെ സ്ത്രീധനത്തുകയാവട്ടെ ഉള്ളവന് ഒരു ലക്ഷമോ അല്ലാത്തവര്‍ക്ക്
ആയാലുമില്ലെങ്കിലും ആകുന്നതെന്തോ അതുമതിയെന്നുമാണ് പറയുന്നത് .ഇതെല്ലാം വധുവിന്
വരനാണ് നല്‍കേണ്ടത് .

 5.കേവലം രണ്ടുമൂന്ന് വാര്‍ഡിന്റെ ജനസംഖ്യമാത്രമുള്ള ഇവിടെ മനുഷ്യരെ മൂന്നായി
വിഭാഗീകരിച്ചിരിക്കുന്നു.കോയ , മാലുമി , മേലാച്ചേരി എന്നിങ്ങനെ മൂന്ന് വിഭാ‍ഗം ആളുകള്‍ .ഇതില്‍
കോയമാര്‍ മുന്തിയ കൂട്ടരും മാലുമിമാര്‍ ശരാശരിക്കാരും മേലാച്ചേരിമാര്‍ താഴ്ന്നവരുമാണത്രെ. ഇവര്പരസ്പരം ബന്ധങ്ങല്‍ സ്ഥാപിക്കാറില്ല . അഥവാ‍ ആരെങ്കിലും സ്നേഹിച്ച് വിവാഹിതരായാല്‍അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ് പതിവ് .

6.മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വിഭാഗീയതയും വലിപ്പച്ചെറുപ്പവുമുണ്ട് .
7.നാനാവിധ അതിക്രമങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും അസഹ്യമായ സന്ദര്‍ഭത്തിലാണ്
ലക്ഷദ്വീപുസമൂഹത്തില്‍ പ്രവാചകന്‍ ഉബൈദിന്റെ രംഗപ്രവേശം . അക്ഷരജ്ഞാനമില്ലാത്ത ജനത ,അടിമരക്തം സിരകളിലൂടെ ഒഴുകി ആ സംസ്കാരം ഉറച്ചുപോയ പഴയ അവര്‍ണ്ണര്‍ , ചില
മുന്നോക്കക്കാര്‍ എന്നിവര്‍ ഉബൈദിന്റെ പ്രവചനത്തില്‍ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചു.
അങ്ങേനെ ദ്വീപു സമൂഹത്തിലെ മുഴുവന്‍ പേരും ഇസ്ലാം മതം സ്വീകരിച്ചു എന്ന് ചരിത്രം പറയുന്നു.

Tuesday, 20 March 2012

57..ശ്രീമതി ജെ ലളിതാംബികയുടെ വ്യക്തിത്വവികസന ഗ്രന്ഥം (പുസ്തകപരിചയം )






പുസ്തകത്തിന്റെ പേര്‍ : കളിയും കാര്യവും 

പ്രസാധകര്‍ : ഏച്ച് ഏന്‍ഡ് സി 

ഗ്രന്ഥകാരിയെക്കുറിച്ച് :

തിരുവനന്തപുരത്ത് 1942 ല്‍ ജനനം
ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം
ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി എ കരസ്ഥമാക്കി
1966ല്‍ ഐ എ എസ്സില്‍ പ്രവേശിച്ചു.
ജില്ലാ കളക്ടറായും വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു.

പ്രസിദ്ധീകരിച്ച പ്രധാനകൃതികള്‍ :

നര്‍മ്മസല്ലാപം , മുള്ളും മലരും
ഭര്‍ത്താവ് : കെ . മോഹനചന്ദ്രന്‍ .ഐ .എ സ് ( റിട്ട )
മക്കള്‍ : അരവിന്ദ് , അപര്‍ണ്ണ

വിലാസം :

അഭിലാഷ്
ഗോള്‍ഫ് ലിംഗ്സ് റോഡ്
കവടിയാര്‍
തിരുവനന്തപുരം -695003
ഫോണ്‍ - 0471 - 2435471

പുസ്തകത്തെക്കുറിച്ച് :

1.ഒരു പുതിയ സ്ഥലത്ത് താമസിക്കുവാനെത്തുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞാല്‍ നാട്ടുകാരുടെ ഇടയില്‍ സ്വീകാര്യതയും അംഗീകാരവും കിട്ടുവാനെളുപ്പമാണ് . ഇതുകൊണ്ടാണ് അന്യസംസ്ഥാനക്കാരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന
സംസ്ഥാനങ്ങളിലെ ഭാഷ പഠിച്ച് പരീക്ഷയും ജയിക്കണം എന്ന് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത് . ഭാഷ അറിഞ്ഞാല്‍ മാത്രമേ ഒരു ഉദ്യോഗസ്ഥന് നാട്ടുകാരുമായി നേരിട്ട് ബന്ധപ്പെട്ട് ആരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

2.തലക്കുഭാരമില്ലാത്ത എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍ ? ഒന്നുകില്‍ അധികാരത്തിന്റെ അഥവാ ഉദ്യോഗത്തിന്റെ ഭാരം അല്ലെങ്കില്‍ പാണ്ഡിത്യത്തിന്റെ അഥവാ സമ്പത്തിന്റെ , കുടുംബപാരമ്പര്യത്തിന്റെ . മറ്റുള്ളവരേക്കാള്‍ അല്പം സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍ക്ക്
ഞാനെന്ന ഭാവം

3.ഭാര്യയേയോ ഭര്‍ത്താവിനേയോ വിഷമിപ്പിക്കേണ്ട എന്നുകരുതി ഗൌരവമുള്ള കാര്യങ്ങള്‍ ഒരിക്കലും ഒളിപ്പിച്ചുവെക്കരുത് . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ ഏറ്റവും പ്രാധാന്യം . കുടുംബാംഗങ്ങളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും
ഭാര്യ അറിയാതെ ഭര്‍ത്താവ് കടം വാങ്ങിക്കൂട്ടരുത് . ഭര്‍ത്താവിന്റെ ശമ്പളത്തിലെ പിടുത്തങ്ങളൊക്കെയും ഭാര്യ അറിഞ്ഞിരിക്കണം .
ഇതുപോലെ തന്നെ ക്ലാസില്‍ കയറാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുന്ന കോളേജുകുമാരനായ മകന്റെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചൂം അനഭിലഷണീയമായ പ്രേമബന്ധത്തില്‍ കുടുങ്ങിയിരിക്കുന്ന മകളുടെ പ്രശ്നവും ഭര്‍ത്താവിനെ വിഷമിപ്പിക്കേണ്ട
എന്നുകരുതി ഭാര്യ ഒരിക്കലും ഒളിപ്പിച്ചൂവെക്കരുത് .

4.എന്റെ കഥ കേട്ടുകഴിയുമ്പോള്‍ ആന്റി പറയും വിവാഹമോചനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള കാരണങ്ങള്‍ല്‍ പിശുക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് . പിശുക്ക് സ്വഭാവം കാരണം അങ്ങേര്‍ക്ക് എന്നെ സ്നേഹിക്കുവാന്‍ കൂടി സാദ്ധ്യമല്ല . കൈയ്യിലെ പണം ചെലവാകാന്‍ ഞാനും ഒരു കാരണമാകുമല്ലോ .പുള്ളിക്ക് സ്നേഹം പണത്തൊട് മാത്രം . പിന്നെ തന്നോടും . കല്യാണം കഴിക്കാമെന്നു തീരുമാനിച്ചതുതന്നെ കുറേ സ്വര്‍ണ്ണവും എന്റെ ഷെയറിലെ സ്വത്തും കിട്ടുമെന്ന് കരുതിയായിരിക്കണം.

5. സമ്പാദിക്കുവാനുള്ള മോഹം രോഗത്തിന്റെ വക്കോളമെത്തുന്ന അവസ്ഥയുണ്ട് . ചിലര്‍ നല്ലഭക്ഷണം കഴിക്കാതെയും സുഖസൌകര്യങ്ങളൊന്നും അനുഭവിക്കാതെയും ഭാവിയിലേക്കുവേണ്ടി സമ്പാദിക്കുന്നു. പക്ഷെ , ആ ഭാവി എത്തുന്നതിനുമുമ്പേതന്നെ
അയാളുടെ മരണം സംഭവിച്ചെന്നുവരാം . വര്‍ഷങ്ങളിലെ കഷ്ടപ്പാടിലൂടെ ഉണ്ടാക്കിയ പണം പലപ്പോഴും മക്കള്‍ ധൂര്‍ത്തടിക്കുന്നതു കണ്ടിട്ടുണ്ട് .

6. അനാവശ്യമായ ധൂര്‍ത്തുപോലെ ഒഴിവാക്കപ്പെടേണ്ട ഒന്നാണ് ലുബ്ദും . പണത്തോടും സമ്പാദ്യത്തിനോടും അത്യാര്‍ത്തിയായാല്‍ മനുഷ്യബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടുപോകും . . മധുവിധുകാലത്തുപോലും നവവധുവിനേക്കാള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളെ
സ്നേഹിക്കുന്ന പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവളെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.

7.ഭര്‍ത്താവിന് സ്വൈരം കൊടുക്കാത്ത ഭാര്യയും ഭാര്യക്ക് സ്വൈര്യം കൊടുക്കാത്ത ഭര്‍ത്താവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് .

8.വിവാഹത്തിനു മുന്‍പ് വരനും വധുവിനും മാത്രമല്ല രണ്ടുപേരുടെ അച്ഛനമ്മമാര്‍ക്കുകൂടി ഒരു മനശ്ശാസ്ത്രവിധഗ്ദ്ധന്റെ കൌണ്‍സലിംഗ് കൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.

9.ചിലകുട്ടികള്‍ക്ക് കാണുന്ന സാധനങ്ങളൊക്കെ തനിക്ക് വേണം എന്നുപറഞ്ഞ് ശാഠ്യം പിടിക്കുന്ന സ്വഭാവമുണ്ട് . അന്യവീടുകളിലിരിക്കുന്ന സാധനങ്ങളും അവിടത്തെ കളിപ്പാട്ടങ്ങളും നമുക്ക് എടുക്കുവാന്‍ പാടില്ല എന്നാദ്യമേ തന്നെ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കണം .

10.ഒരു സ്കൂളിലെ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പരാതിപ്പെടുന്നത് കേട്ടു. “ കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ കുട്ടികള്‍ മെനക്കെടുന്നില്ല . ആഫീസ് റൂമില്‍ രണ്ട് അലമാരകള്‍ നിറയെ വിലകൂടിയ പേനകളും കുടകളുമാണ് . തന്റെ കളഞ്ഞുപോയ കുടയോ പേനയോ കൂട്ടത്തിലുണ്ടോ എന്ന് നോക്കാന്‍ ഒരു കുട്ടിയും അന്വേഷിച്ചു വരുന്നില്ല കാരണം വ്യക്തമാണ്. എന്തുസാധനവും കുട്ടി  കളഞ്ഞെന്നു പറഞ്ഞാല്‍ ഒരു ചോദ്യവും ചോദിക്കാതെ മാതാപിതാക്കള്‍ പുതിയത് വാങ്ങിക്കൊടുക്കും .

11.നിങള്‍ക്കും മറ്റുള്ളവര്‍ക്കും ഇളിഭ്യരാകേണ്ട ചുറ്റുപാട് ഒഴിവാക്കുവാനായി ഓര്‍ക്കുക . - പെരുമാറ്റച്ചട്ടങ്ങളിലെ പാഠം ഒന്ന് .. നേരത്തെ അടുത്ത് പരിചയമില്ലാത്തവരെ കാണുമ്പോള്‍ സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തുക.

12.അഞ്ചുമീറ്റര്‍ സാരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൂരീദാര്‍ വളരെ സൌകര്യപ്രദമായ വേഷമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല . എങ്കിലും നമ്മുടെ ഇപ്പോള്‍ ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും കഴിഞ്ഞ വല്യമ്മമാരും അമ്മൂമ്മമാരും ഒക്കെ ചൂരിദാറിലേക്കു കടക്കുന്ന കാ‍ഴ്ച

ചിലപ്പോള്‍ അസ്വാസ്ഥ്യം ഒഴിവാക്കുന്നു. യാഥാര്‍ത്ഥിക മനോഭാവത്തില്‍ നിന്ന് പുറത്തുചാടാനുള്ള വൈമുഖ്യം കൊണ്ടാകണം ഇങ്ങനെ തോന്നുന്നത് . പെന്‍ഷനാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു ഉന്നത് ഉദ്യോഗസ്ഥയെ പെട്ടെന്നൊരു ദിവസം ചൂരിദാറില്‍
കണ്ടപ്പോള്‍ എനിക്കാദ്യം ആളെ മനസ്സിലായില്ല . അടുത്ത കാലത്ത് നാട്ടിലെ ഒരു വീട്ടില്‍ സൌഹൃദ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ കല്യാണപ്രായമെത്തിയ മകനും അമ്മയും അമ്മൂമ്മയും ചൂരിദാറില്‍ . കുടുംബത്തില്‍ മാത്രമല്ല ജോലിസ്ഥലങ്ങളിലും ചൂരിദാര്‍ സമത്വം
കൊണ്ടുവന്നിട്ടുണ്ട് .

13.മറ്റ് രാജ്യക്കാരുടെ മുമ്പില്‍വെച്ച് നമ്മുടെ നാടിനെ ഇടിച്ചൂതാഴ്ത്തി സംസാരിക്കുന്നത് ഒരു വിനോദമായി ചിലര്‍ കണക്കാക്കാറുണ്ട് . നമ്മുടെ അമ്മയെ നാം ബഹുമാനിച്ചാല്‍ മാത്രമേ മറ്റുള്ളവരും ആദരവോടെ പെരുമാറുകയുള്ളൂ.

14.അടുത്ത കാലത്തായി നമ്മുടെ ജീവിതത്തെ ആകെ സ്വാധീനിച്ച ഉപഭോഗസംസ്കാരമാണ് ഷോപ്പിംഗ് മാനിയയുടെ പ്രധാനകാരണം . കാണുന്നതെല്ലാം വാങ്ങിക്കൂട്ടാനുള്ള അത്യുല്‍ക്കടമായ അഭിലാഷം ഒരു രോഗത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു .

15. തങ്ങളുടെ പ്രസംഗം കഴിഞ്ഞാല്‍ ചിലര്‍ സ്റ്റേജിലിരുന്ന് ഉറക്കെ സംസാരിക്കുവാന്‍ തുടങ്ങും . മറ്റുള്ളവരുടെ പ്രസംഗം അവര്‍ കേള്‍ക്കാന്‍ മെനക്കെടമെന്നില്ല എന്ന മര്യാദകേടിനു പുറമെ പ്രാസംഗികന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യും . വേദിയിലിരിക്കുന്നവരെ
പ്രസംഗം കേള്‍ക്കുവാന്‍ അനുവദിക്കുകയുമില്ല. തൊട്ടടുത്തിരിക്കുന്ന ചിലര്‍ ഉറക്കെ സംസാരിക്കുമ്പോള്‍ പ്രസംഗിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രാസംഗികന് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും .

16.ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവരില്‍ പലരേയും ബാധിക്കുന്ന സുഖക്കേടാണ് സൂപ്പര്‍ വുമണ്‍ സിന്‍‌ഡ്രോം . ഏറ്റവും മിടുക്കനായ സഹപ്രവര്‍ത്തകനെപ്പോലെ ജോലിചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. തികച്ചും സ്വാഭാവികം . സ്ത്രീ എന്നുപറഞ്ഞ് ആരും നിങ്ങളെ മോശക്കാരായി കാണരുതല്ലോ .  ഉദ്യോഗസ്ഥ ആണെങ്കിലും ഏറ്റവും കാര്യക്ഷമയുള്ള വീട്ടമ്മയാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.അതിനുവേണ്ടി മുഴുവന്‍ സമയ വീട്ടമ്മയേയും കടത്തിവെട്ടണമെന്നാണ് നിങ്ങളുടെ ഉന്നം . അങ്ങനെ ചുരുക്കത്തില്‍ എപ്പോഴും ടെന്‍ഷന്‍ . ഒടുവില്‍ രക്ത സമ്മര്‍ദ്ദവും ഡിപ്രഷനും ആയിരിക്കും ഫലം .  നമ്മുടെ കഴിവിനൊത്ത്
ജോലിചെയ്യുവാന്‍ ആഗ്രഹിക്കുക . ബാക്കിയുള്ളവരുടെ മുന്നില്‍ പ്രകടനത്തിന്റെ ആവശ്യം ഒന്നും ഇല്ല . നിങ്ങളെ സൂപ്പര്‍ വുമണ്‍  സിന്‍ഡ്രോമിലേക്കു നയിക്കുന്ന ഉത്തരവാദിത്തം ഒരു പരിധിവരെ ഭര്‍ത്താക്കന്മാരുടേതാണ് എന്ന് സമ്മതിക്കുന്നു.

17.വിഭിന്ന സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ബാക്കി ജീവിത കാലം മുഴുവന്‍ ഒരുമിച്ചു കഴിയുവാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും . ഇലക്കും മുള്ളിനും കേടില്ലാതെ അവ പരിഹരിക്കുവാന്‍
കഴിയൂന്നതിലാണ് ദാമ്പത്യത്തിലെ ജിവിത രഹസ്യം . പരസ്പരം വഴക്കുകൂടാനിടയുള്ള സന്ദര്‍ഭം മനസ്സിലാക്കി അവ മനഃപ്പൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കണം . മിക്കപ്പോഴും പുരുഷന്മാര്‍ക്ക് വിരോധമുള്ള ഏര്‍പ്പാടാണ് ഷോപ്പിംഗ് . ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ അദ്ദേഹത്തിനേയും കൊണ്ടെ തുണിക്കടയിലും ഫാന്‍സി സ്റ്റോറിലും പോകുകയുള്ളൂ എന്ന് ഭാര്യ നിര്‍ബ്ബന്ധം പിടിക്കരുത് .

18.ദാമ്പത്യജീവിതത്തില്‍ അപസ്വരം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനം ഞാന്‍ ഒടുവിലത്തേക്ക് മാറ്റിവെച്ചിരിക്കയായിരുന്നു . അതാണ് ഭാര്യവീട്ടുകാരേയും ഭര്‍ത്താവിന്റെ ബന്ധുക്കളേയും കുറ്റപ്പെടുത്തല്‍ . മകന്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍ അത് ഭാര്യയുടെ
അനിയന്മാരെ കണ്ട് പഠിച്ചത് . മകള്‍ തന്റേടിയായി വരുന്നത് അത് ഭര്‍ത്താവിന്റെ ചേട്ടന്റെ മകളുടെ കൂട്ടുകെട്ട് കാരണം . ഭര്യയുടേയും
ഭര്‍ത്താവിന്റേയും സാമ്പത്തിക നില രണ്ടുതട്ടിലാണെങ്കില്‍ കുറ്റപ്പെടുത്തലിനു മൂര്‍ച്ചകൂടും. ഭാര്യയുടെ അച്ഛന്റേത് കൈക്കൂലിപ്പണം എന്ന്
ഭര്‍ത്താവ് . ആ പണം കൊണ്ടല്ലേ നിങ്ങളുടെ അനിയത്തിക്ക് ഭര്‍ത്താവിനെ വാങ്ങിയത് എന്ന് ഭാര്യ . ഭാര്യയുടെ അച്ഛനമ്മമാര്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിരുന്നിനു വരുമ്പോള്‍ ഭാര്യയുടെ സല്‍ക്കാരം കണ്ട് ഭര്‍ത്താവിന്  ഈര്‍ഷ്യ . നിങ്ങളുടെ അമ്മയെ ഞാന്‍ ദിവസവും സഹിക്കുന്നതിന് നോബല്‍ സമ്മാനം തരണമെന്ന് ഭാര്യ .

19. സന്തുഷ്ടമായ കുടുംബജീവിതത്തിന് ഏറ്റവും പ്രധാനം അച്ഛനമ്മമാര്‍ മക്കളുടെ മുന്നില്‍‌വെച്ച് വഴക്കുകൂടരുത് . അച്ഛനും അമ്മയും ഒന്നാണ് എന്ന ബോധം മക്കള്‍ക്ക് ഉണ്ടാകണം . ഭര്‍ത്താവും ഭാര്യയും പിണങ്ങിനിന്ന് കുട്ടികളേയും ഭിന്നിപ്പിച്ച് തങ്ങളുടെ വശം ചേര്‍ക്കുന്നത് കുടുംബാന്തരീക്ഷത്തിന് ദോഷം ചെയ്യും . മാത്രമല്ല കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുകയും ചെയ്യും . ഭാര്യയും ഭര്‍ത്താവും, തമ്മിലുള്ള വഴക്ക് ഒരു ദിവസത്തില്‍ കൂടുതലാവാന്‍ അനുവദിക്കരുത് . ഉറങ്ങുന്നതിനു മുന്‍പ് അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കണം .

20. ഓഫീസിലെ അന്തരീക്ഷം മോശമായാലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ബന്ധുക്കള്‍ വിമര്‍ശിച്ചാലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഒരു മിച്ച് നിന്നാല്‍ നമ്മുടെ വീട്ടിലേക്ക് സ്വര്‍ഗ്ഗം ഇറങ്ങിവരില്ലേ .
21. റിട്ടയര്‍മെന്റ് കാലം സാര്‍ത്ഥകമാക്കാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യണം . ഓദ്യോഗികകാലത്തെ തിരക്കുകാരണം ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യാനും ആസ്വദിക്കാനും കിട്ടുന്ന അവസരമാണിത് . പുതിയ വിദ്യ
അഭ്യസിക്കുവാന്‍ പ്രായം തടസ്സമാകേണ്ട കാര്യമില്ല . റിട്ടയര്‍മെന്റ്  ചെയ്തതിനുശേഷം പെയിന്റ് ബ്രഷ് കയ്യിലെടുത്ത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എക്സിബിഷനുകളില്‍ പങ്കെടൂത്തുവരുന്നവര്‍ തിരുവനന്തപുരത്തുതന്നെയുണ്ട് .പണ്ട് വായിച്ച് വളരെ ഇഷ്ടപ്പെട്ട
പുസ്തകങ്ങളുടെ പുനര്‍ വായന ആകാം . കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് വീ‍ട്ടുമുറ്റത്തോ ടെറസ്സിലോ പൂന്തോട്ടമോ മലക്കറിത്തോട്ടമോ ഒരുക്കാം .  സമൂഹത്തില്‍ നമ്മെക്കാള്‍ നിര്‍ഭാഗ്യവാ‍ന്മാരായ ആളുകളെ സഹായിക്കുവാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ പ്രവര്‍ത്തനമേഖലക്ക് അതിരുകളീല്ല . സാമ്പത്തിക സഹായം തന്നെ ആകണമെന്നില്ല . വൃദ്ധഭവനങ്ങളിലും അനാഥാലയങ്ങളിലും
ഒറ്റപ്പെട്ട് കഴിയുന്ന അനേകം നിര്‍ഭാഗ്യവാന്മാരുണ്ട് . അവരോടൊപ്പം കുറച്ച് കാലം ചെലവഴിക്കാനുള്ള മനഃസ്ഥിതി ഉണ്ടായാല്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും . പേരക്കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുക മനസ്സിന് പ്രത്യേകം ആനന്ദം തരുന്ന
അനുഭവമാണ് . ചുമതലകളില്ലാതെ സ്നേഹവും വാത്സല്യവും മൊത്തമായി വാരിക്കോരികൊടുക്കാം എന്നതാണ് അപ്പൂപ്പനും അമ്മുമ്മക്കുമുള്ള വിശേഷഭാഗ്യം .
22.