php

Followers

Monday, 19 March 2012

56.ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മനോമ്പരങ്ങള്‍ ( പുസ്തകപരിചയം )






പുസ്തകത്തിന്റെ പേര്‍ : CHIDHAMBARA SMARANA
പ്രസാധകര്‍ : ഡി സി ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1957ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദമെടുത്തു.
എറണാകുളം സബ്ബ് ട്രഷറിയില്‍ ജോലിചെയ്യുന്നു.
ഗ്രന്ഥകാരന്റെ മറ്റ് കൃതികള്‍ :
പതിനെട്ട് കവിതകള്‍ (1980)
അമാവാസി (1982)
ഗസല്‍ (1987)
മാനസാന്തരം ( 1994)
200ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചൂള്ളിക്കാടിന്റെ കവിതകള്‍ 2001 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി . 

എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
പുസ്തകത്തെക്കുറിച്ച് :
1. ഒരു അമേരിക്കന്‍ മൊഴി ,“ കുട്ടികള്‍ക്ക് നാട്ടില്‍ കഴിയുവാന്‍ പറ്റില്ലെടോ . അവര്‍ ഇവിടത്തുകാരായിപ്പോയി . പിന്നെ കുശുമ്പും പോരും 

പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളും നാട്ടുകാരുടേയും മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല. ഇവിടെയാകുമ്പോള്‍ നമ്മളായി 

നമ്മുടെ പാടായി . ”
2.പരമദാരിദ്രവും അഭിമാനവും ഒരുമിച്ചൂചേരുന്ന അവസ്ഥയാണ് ഏറ്റവും ഭയങ്കരമായ നരകം .
3.ജീവിക്കാന്‍ സൌകര്യമുള്ളവന് കവിത നല്ലൊരു അലങ്കാരമാണ് . ഗതികെട്ടവന് കവിത്വം മഹാശാപവും .
4.വിശപ്പ് ഇല്ലാതാക്കാന്‍ ഭ്രാന്തിന് കഴിയുന്നില്ല .വിശപ്പാണ് പരമമായ സത്യം . ഭ്രാന്തുപോലും വിശപ്പ് മാറിയശേഷമേ ഉള്ളൂ.
5.അവിയല്‍ ഉണ്ടാക്കുന്നതെങ്ങനെ ?
ഏത്തക്കായ , ചേന , പച്ചപ്പയര്‍ , ഇളവന്‍ , മുരിങ്ങക്കായ തുടങ്ങി പറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചെറുവിരല്‍ നീളത്തില്‍ 

അരിഞ്ഞ് മുളകുപൊടിയും മഞ്ഞള്‍പ്പോടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി ഓട്ടുരുളിയിലിട്ടു വാഴയിലകൊണ്ട് അടച്ച് ചെറുതീയില്‍ വേവിക്കും . 

വെന്തുവരുമ്പോള്‍ പച്ചമാങ്ങയോ , വാളന്‍ പുളിയോ , തൈരോ തരമ്പോലെ ചേര്‍ക്കും . പുളിപിടിച്ചാല്‍ തേങ്ങയും ജീരകവും പച്ചമുളകും 

കറിവേപ്പിലയും ചതച്ചൊരുക്കി ഉരുളിയിലെ കഷണങ്ങളിലേക്കിടും . തീകെടുത്തിയ ശേഷം അപ്പോള്‍ പൊട്ടിച്ചു കഴുകിയെടുത്ത 

കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി യോജിപ്പിച്ച് വാഴയിലകൊണ്ട് മൂടിവെക്കും . പത്തുമിനിട്ടു കഴിഞ്ഞ് വാഴയിലപൊക്കുമ്പോള്‍ 

പറമ്പിന്റെ പടിഞ്ഞാറെ മൂലയിലിരുന്നു കളിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കും കൂടി അടുക്കളയിലെ അവിയലിന്റെ വാസന കിട്ടും 
6. മനുഷ്യന്റെ അറിവിനും പാണ്ഡിത്യത്തിനും അവന്റെ ജന്മവാസനകളുടെമേല്‍ യാതൊരു നിയന്ത്രണവുമില്ലേ .ഒരു മനുഷ്യന്റെ യോഗ്യത 

നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രതിഭയോ പാണ്ഡിത്യമോ അല്ല . പണം , അധികാരം , സ്ത്രീ എന്നീപ്രതിഭാസങ്ങളോട് അവന്‍ 

എടുക്കുന്ന നിലപാടാണ് . പണത്തേയും സ്ഥാനമാനങ്ങളേയും പ്രലോഭനങ്ങളേയും പുല്ലുപോലെ അതിജീവിച്ചിട്ടുള്ള എനിക്ക് സ്ത്രീ എന്ന 

മാരക പ്രലോഭനങ്ങളെ ഒരു തരത്തിലും അതിജീവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ് ?
7.

Friday, 16 March 2012

55..പഴശ്ശിരാജ കാലവും ജീവിതവും ( പുസ്തക പരിചയം )




പുസ്തകത്തിന്റെ പേര്‍ : പഴശ്ശിരാജ കാലവും ജീവിതവും 
ഗ്രന്ഥകാരന്‍ : ഡോ .കെ.കെ .എന്‍ .കുറുപ്പ് 
പ്രസാധകര്‍ : മെലിന്‍ഡ ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1939 ഫെബ്രുവരി 13 ന് കോഴിക്കോട് ജില്ലയില്‍ അഴിയൂരില്‍ ജനനം .
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം .
ചരിത്രത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം ; പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല 
അതേ സര്‍വ്വകലാശാലയില്‍ ചരിത്രവകുപ്പില്‍ അദ്ധ്യാപകന്‍ .
1991 ല്‍ വകുപ്പ് അദ്ധ്യക്ഷന്‍ .
19998- 2002 വരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .
2006 ല്‍ തൃപ്പൂണിത്തുറ  ഹില്‍പാലസ്സിലെ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ .
ഭാര്യ : പ്രോഫസര്‍ മാലിനി കുറുപ്പ് .
മക്കള്‍ : മീന , നളിന്‍ കുമാര്‍ 
വിലാസം :
പൂമാലിക , ചോമ്പാല , പി.ഒ.673608


54.വിനയയുടെ ആത്മകഥ ( പുസ്തക പരിചയം )



53.ജോര്‍ജ് ഓണക്കൂറിന്റെ അമേരിക്കന്‍ പര്യടനം ( പുസ്തക പരിചയം )





പുസ്തകത്തിന്റെ പേര്‍ : അടരുന്ന ആകാശം 
ഗ്രന്ഥകാരന്‍ : ജോര്‍ജ് ഓണക്കൂര്‍ 
ഗ്രന്ഥകാരനെക്കുറിച്ച് : 1941 നവംബര്‍ 18 ന് മുവ്വാറ്റുപുഴയില്‍ ജനിച്ചു.
നോവലിസ്റ്റ് , കഥാകാരന്‍ , തിരക്കഥാകൃത്ത് , സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസാധകര്‍ : കറന്റ് ബുക്സ്
പുസ്തകത്തെക്കുറിച്ച് :
1. അമേരിക്കന്‍ യാത്രയില്‍ ഞാന്‍ സന്ദര്‍ശിച്ച ഭവനങ്ങളിലൊന്നും ടെലിവിഷന്റെ മുന്നിലെ കുത്തിയിരിപ്പ് ദൃശ്യമായില്ലെന്ന് രേഖപ്പെടുത്താതെ വയ്യ .ജനങ്ങള്‍ ജോലിയില്‍ വ്യാപൃതരാണ് . വിശ്രമവേളകള്‍ കുറവായിരിക്കും . അത്തരം അവസരങ്ങള്‍ തന്നെ
ഫോണ്‍ ചെയ്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചെലവിടുന്നതാണ് എല്ലാവര്‍ക്കും  താല്പര്യം .  ശനി , ഞായര്‍ എന്നീദിവസങ്ങളില്‍ വിവിധ സംഘടനകളുടെ വകയായി നടത്തുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പങ്കുകൊള്ളാനും സമയം കണ്ടെത്തുന്നു.ഈയിടെ
യായി വിധ ദേശക്കാരുടെ കൂട്ടായ്മ ഏറി വരുന്നുണ്ട് .
2.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹത്തിന്റെ പുതിയ തലമുറ ഇപ്പോള്‍ ഇവിടെ വളര്‍ന്ന് സ്വതന്ത്ര വഴികള്‍ തേടാന്‍ പ്രായമായിരിക്കുന്നു. പലരും തേടുന്ന വഴികള്‍ ഇന്ത്യന്‍ ശീലങ്ങളില്‍ പഴകിപ്പോയ മാതാപിതാക്കള്‍ക്ക് പരിചിതമോ പ്രിയംകരമോ അല്ല .
ലിംഗബോധത്തെക്കുറിച്ച് സദാ ബോധമുണര്‍ന്ന് അടുത്തിരുന്നാല്‍ പോലും വ്യഭിചാരമാകുമെന്ന് ഭയന്ന് വളര്‍ന്നവര്‍ . അറിയാതെ
സംഭവിക്കുന്ന ഒരു മൃദു സ്പര്‍ശം പോലും സദാചാരഭൃശമാകുമെന്ന് അവര്‍ പഠിച്ചുവെച്ചത് . അത്തരം മാതാപിതാക്കളുടെ അമേരിക്കന്‍
മക്കള്‍ ഒരാണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ സ്നേഹിതരാവുക ; ആ സ്നേഹം ശാരീരിക സ്പര്‍ശത്തിലൂടെ തീവ്രമായി പ്രകാശിപ്പിക്കുക.
ഒരുമിച്ചു യാത്ര ചെയ്യുക ; താമസിക്കുക പോലും ചെയ്യുക . ഇത്തരം സ്വാതന്ത്യങ്ങള്‍ മലയാളി മനസ്സുകള്‍ക്ക് ഉള്‍ക്കോള്ളുക അസാദ്ധ്യം
തങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടും കാറും  സമ്പാദ്യവുമൊക്കെ   ഉണ്ടാക്കുമ്പോള്‍  മക്കള്‍ അതിലൊന്നും ഭ്രമിക്കാതെ സ്വന്തം വഴികള്‍ തേടുക . സ്വാതന്ത്യം പ്രഖ്യാപിക്കുക . ഇതൊക്കെ ഊഹാതീതമായ ദുഃഖങ്ങളാണ് . ഓമനിച്ചൂ വളര്‍ത്തിയ ഒരേ ഒരു മകനോ
മകളോ ഉള്ളത് പതിനെട്ടു വയസ്സുകഴിഞ്ഞ ബലത്തില്‍ വേറിട്ടു താമസിക്കുകയൂം  ഇഷ്ടപ്പെട്ടവരെ കൂടെ പൊറുപ്പിക്കുകയും ചെയ്യുമ്പോള്‍
മാതാപിതാക്കള്‍ക്ക് രക്തസമ്മര്‍ദ്ദം ഏറാതിരുന്നാലേ അത്ഭുതപ്പെടാനുള്ളൂ .
3.നാട്ടില്‍ ജോലി എന്നതിനര്‍ഥം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പായ സുഖകരമായ മേഖല എന്നാണ് . പ്രത്യേക പ്രാഗല്‍ഭ്യമോ
അര്‍പ്പണബോധമോ പ്രകടമായില്ലെങ്കില്‍പോലും കാലാകാലങ്ങളില്‍ പ്രമോഷനുകള്‍ ലഭ്യമാകുകയും സര്‍വ്വീസിന്റെ ഒടുവില്‍ റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍ വന്നുചേരുകയും ചെയ്യും.
4.അമേരിക്കയില്‍ കഴിയുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഔദ്യോഗിക ജീവിതവും ഗാര്‍ഹിക സംവിധാനങ്ങളും സമര്‍ഥമായി
സമന്വയിപ്പിക്കുന്നത് ഞാന്‍ നോക്കിക്കണ്ടു. ആധുനിക സൌകര്യങ്ങള്‍ സുലഭമായതുകൊണ്ടുമാത്രം കൈവരുന്നതല്ല വ്യക്തി
ജീവിതത്തിലെ അടുക്കും ചിട്ടയും . ഒരു ജോഡി ചെരുപ്പില്‍ കാണാതായ ഒന്നിനുവേണ്ടി മണിക്കൂറുകള്‍ തെരയുന്നതും അന്നന്ന്
ഉടുത്തൊരുങ്ങനുള്ള വസ്ത്രങ്ങള്‍ ഓരോന്നും എവിടെയെന്നറിയാതെ വലയൂന്നതും ബാഗും കുടയുമൊക്കെ എവിടെ വെച്ചെന്ന്
ഓര്‍മ്മിക്കാനാവാതെ വിഷമിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥകളുടെ ദൈന്യം ദിന പ്രശ്നങ്ങളാണ് .ഈ ബദ്ധപ്പാടുകള്‍ അമേരിക്കന്‍
ചിട്ടകളില്‍ തീരെ ദൃശ്യമല്ല . ഓരോന്നും അതാതിന്റെ സ്ഥാനത്ത് സുരക്ഷിതമായിരിക്കുന്നു.

Sunday, 4 March 2012

52.ആടുജീവിതം ( പുസ്തകപരിചയം )






പ്രസാധകര്‍: ഡി.സി.ബുക്സ് 
ഗ്രന്ഥകര്‍ത്താവിന്റെ പേര്‍: ബെന്യാമിന്‍
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
കഥാകൃത്ത് , നോവലിസ്റ്റ് .
പത്തനംതിട്ടജില്ലയിലെ കുളനടം സ്വദേശി
ബഹറിനില്‍ ജോലിചെയ്യുന്നു.
ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .
മറ്റുപുസ്തകങ്ങള്‍ 
ഇരുണ്ട വനസ്ഥലികള്‍ ( കുറിപ്പുകള്‍ )
അബീശഗില്‍ ( നോവല്‍ ) 
പെണ്‍‌മാറാട്ടം , യൂത്തനേസിയ ( കഥാസമാഹാരം )
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ( നോവല്‍ )
അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ ( നോവല്‍ )
വിലാസം :
മണ്ണില്‍ പുത്തന്‍ വീട് 
കുളനട തപാല്‍ 
ഞെട്ടൂര്‍ , പന്തളം 
പത്തനംതിട്ട-689503
ഇമെയില്‍ : benyamin39812111@gmail.com
പുസ്തകത്തെക്കുറിച്ച് :
1.പാല്‍ കുടിക്കുന്ന ആട്ടിന്‍‌കുട്ടിയെപ്പോലും തള്ളയോടോപ്പമല്ല വിടുന്നത് . കുട്ടി വേറെ , തള്ള വേറെ . ഒരു ആട്ടിന്‍ കുട്ടിയേയും തള്ളയുടെ മുലയില്‍ നിന്ന് നേരിട്ട് കുടിക്കാന്‍ അനുവദിക്കുകയില്ല.എല്ലാത്തിനും കറന്നു കൊടുക്കുകയാണ് . അതും ഒന്നിച്ച് . ഒരു തൊട്ടിയില്‍ 
.അപ്പോള്‍ ഏതമ്മയുടെ പാല്‍ ഏത് കുട്ടി കുടിക്കുന്നു. ? മണം കൊണ്ടും രുചികൊണ്ടും സ്പര്‍ശം കൊണ്ടുമല്ലേ ഒരു കുട്ടി അമ്മയെ തിരിച്ചറിയുന്നത് . ആടായാലും പട്ടിയായാലും പശുവായാലും മനുഷ്യനായാലും അങ്ങനെത്തന്നെയാവണം . അപ്പോള്‍ ഒരാടിനുമതിന്റെ 
അമ്മയുമായി അല്ലെങ്കില്‍ അതിന്റെ കുട്ടിയുമായി ഒരു ആത്മബന്ധമുണ്ടാകാതിരിക്കലാണോ ഈകൂട്ടക്കുടിപ്പീരുകൊണ്ട് ഉദ്ദേശിക്കുന്നത് 
.ആവോ ? ആര്‍ക്കറിയാം . ഇതാണ് അറബികളുടെ രീതി .
2. ഒരാടിനെ കറക്കുവാന്‍ ഒരിക്കലും അതിന്റെ പിന്നിലൂടെ  ചെല്ലരുത് . മുന്നിലൂടെ വേണം ചെല്ലാന്‍ . ചെന്നാലുടന്‍ കറകുവാന്‍ തുടങ്ങരുത് . പതിയെ അതിന്റെ കവിളിലും ചെവിയിലും തലയിലും തലോടി കുട്ടിയെ എന്ന മട്ടില്‍ ലാളിക്കണം പുറത്ത് ഒന്ന് തടവണം , 
മുതുകത്ത് തട്ടണം .പിന്നെ പതിയെ അതിന്റെ അടുത്ത്  ഒരു വശത്ത്  ഇരിക്കണം . അടിവയറ്റില്‍ രണ്ടുമൂന്നു തവണ തലോടണം . പിന്നെ പതിയെ മുലയില്‍ ഒന്നു തൊടണം . ആട് ഒന്ന് ഞെളിപിരികൊള്ളും . മനുഷ്യന് മാത്രമല്ല ആടുകള്‍ക്കുമുണ്ട് ഇക്കിളി . ഒരു 
കന്യകയുടേതുപോലെ . പതിയെ അതിന്റെ മുലയില്‍ പിടിച്ച് തലോടി അതിന്റെ ഇക്കിളി മാറ്റണം . നാട്ടിലാണെങ്കില്‍  ഈ പണികളെല്ലാം 
അതിന്റെ കുട്ടി ചെയ്തോളും . അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ ചേര്‍ന്നുരുമ്മലുകളില്‍ ഇക്കിളി മാറി ചുരത്തിത്തുടങ്ങുന്ന മുലമാത്രം കറന്നാല്‍ മതി . ഇവിടെ ഇക്കിളിമാറ്റാനും ചുരത്തല്‍ തുടങ്ങാനും കുട്ടികളില്ല. അതുകൊണ്ട് ആ പണികൂടി 
നാം തന്നെ ചെയ്യണം . ഇക്കിളി മാറി എന്നുറപ്പായാല്‍ തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ച് മുകളില്‍നിന്ന് താഴേക്ക് മുല പതിയെ 
പീച്ചണം അതൊരിക്കലും വേദനിക്കുന്ന തരത്തിലാവരുത് . എന്നാല്‍ പാല്‍ വരാന്‍ പാകത്തില്‍ മുറുക്കെ ആയിരിക്കണം . വളരെ 
പതിയെ മാത്രം ശീലിച്ചെടുക്കാവുന്ന ഒരു പാകമാണിത് . ആ പാകത്തിന്റെ തിട്ടമാണ് ഒരു കറവക്കാരന്റെ ജോലിമൂല്യം .
3.ഒരു പാത്രം കയ്യില്‍ വെച്ചിട്ട് മറുകയ് കൊണ്ട് ഒരിക്കലും കറക്കുവാന്‍ ശ്രമിക്കരുത് . നല്ലൊരു ശീലമല്ലിത് . പാത്രം നിലത്തുവെക്കണം . 
ഒരു കൈകൊണ്ട് പീച്ചൂമ്പോള്‍ മറുകൈകൊണ്ട് മുല ഒന്നു തടവിക്കൊടുക്കണം . ഏത് ചാട്ടക്കാരി ആടും അവിടെ നില്‍ക്കും . നമ്മെ 
തൊഴിക്കില്ല , ചാടില്ല , പാത്രം തട്ടി മറിക്കില്ല. 
4.ഒറ്റക്ക് ജീവിതത്തെ നേരിടാന്‍ ഒറ്റക്ക് തൊഴില്‍ പരിശീലനം നേടാന്‍ ഒറ്റക്ക് ഒരു ജീവി സമൂഹത്തെ പരിരക്ഷിക്കാന്‍ ഞാന്‍ പഠിക്കയായിരുന്നു. 
5. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹര്‍മായ കാഴ്ച മരുഭൂമിയിലെ സൂര്യാസ്തമനമാണ് .
6.ഏതൊരു യാതനയും നമുക്ക് സഹിക്കാം പങ്കുവെക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍ ......
7.ആവശ്യത്തിനു വാ‍ക്കുകള്‍ പുറത്തുവിടുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ സ്വസ്ഥത .
8.


Thursday, 1 March 2012

50.ഹിപ്‌നോട്ടിസം ഒരു പഠനം ( പുസ്തക പരിചയം )






ഗ്രന്ഥകാരന്റെ പേര് : ജോണ്‍സണ്‍ ഐരൂര്‍
പ്രസാധകര്‍ : കറന്റ് ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1946 ഡിസംബര്‍ 4 ന് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
കറന്റ് ബുക്സില്‍ സെയില്‍സ് മാനേജരായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
കമ്പി - തപാല്‍ വകുപ്പില്‍ ആര്‍ എം എസ് ക്ലാസ് 3 യൂ‍ണിയന്‍ സെക്രട്ടറിയായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഒക്യുപ്പേഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അംഗീകൃത ഹിപ്‌നോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ 
ലഭിക്കുന്ന ആ‍ദ്യത്തെ ഭാരതീയനാണ് . 
പ്രധാന കൃതികള്‍ :
ഭക്തിയും കാമവും 
ഹിപ്‌നോട്ടിസം ഒരു പഠനം 
ബലാല്‍ക്കാരം ചെയ്യപ്പെടുന്ന മനസ്സ് 
അനുസരണക്കേടിന്റെ സുവിശേഷം 
പ്രതീകങ്ങള്‍ മനശ്ശാസ്ത്ര ദൃഷ്ടിയില്‍ 
യുക്തിചിന്ത ( വിവര്‍ത്തനം )
വിലാസം :
ജോണ്‍സണ്‍ ഐരൂര്‍ , നിലമ്പൂര്‍ -679329
ഇ മെയില്‍ :  eyeroor@sathyam.net.in
Website : www.hypnotradition.com

പുസ്തകത്തെക്കുറിച്ച് :
1.മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നത നാഡീവ്യൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് . അദ്ധ്വാ‍നിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നത നാഡീകേന്ദ്രം പ്രവര്‍ത്തന നിരതമാണ് .ഏറെ നേരത്തെ പ്രവര്‍ത്തനം കൊണ്ട് 
ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിന് വിശ്രമം ആവശ്യമായിത്തീരുന്നു.

2.താളലയത്തില്‍ പാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് എന്തുകൊണ്ടാണ് ?
ഒരേ രീതിയിലുള്ള ഉത്തേജനം അധികരിച്ചതുമൂലം കുഞ്ഞിന്റെ നാഡീവ്യുഹകേന്ദ്രത്തിന് ക്ഷീണം സംഭവിക്കുകയൂം തന്മൂലം പ്രസ്തുത നാഡീകേന്ദ്രത്തിത്തില്‍ ഒരു തരം നിരോധനം വന്നുഭവിക്കുകയും ചെയ്യുന്നു.അതായത് ആഭാഗം പ്രവര്‍ത്തന രഹിതമായി അഥവാ 
ഉറങ്ങി എന്നര്‍ത്ഥം . ആ നിരോധനം ക്രമേണ മസ്തിഷ്കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. പ്രസംഗം 
കേട്ടുകൊണ്ടിരുന്ന് ഉറങ്ങുന്നവരെ പലരും കണ്ടുകാണുമല്ലോ .
നമ്മള്‍ തന്നെ ഒരേ വിഷയത്തില്‍ ഏറെ നേരം  ശ്രദ്ധിച്ചൂകൊണ്ടിരുന്നാല്‍ ക്രമേണ ബോറടിച്ചൂ ഉറങ്ങുന്നതിന്റെ പിന്നിലുള്ള ശാസ്തവും 
ഇതുതന്നെ .
ആ‍വര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഉത്തേജനം നാഡീകേന്ദ്രത്തില്‍ നിരോധനം ഏര്‍പ്പെടുത്തുകയും പ്രസ്തത നിരോധനം പടര്‍ന്ന് നാം 
ഉറങ്ങുകയും ചെയ്യുന്നു.
3.സാധാരണ ഉറക്കത്തിന്റെ കാ‍രണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍ . ഒരേ ശബ്ദം തന്നെ ആവര്‍ത്തിച്ചു 
കേള്‍ക്കുന്നതിലൂടെയോ , പ്രകാശമുള്ള വസ്തുവില്‍ ദൃഷ്ടികേന്ദ്രീകരിക്കുന്നതിലൂടെയോ മസ്തിഷ്കത്തിന്റെ നാഡീവ്യൂഹത്തിന്റെ 
ശ്രവ്യ-ദൃശ്യകോശങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. പ്രസ്തുത തളര്‍ച്ച അധവാ ക്ഷീണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.പ്രസ്തുത 
നിരോധനം മസ്തിഷ്കമാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്‌നോട്ടൈസറുമായി റാപ്പോര്‍ട്ട് സ്ഥാപിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ 
നല്‍കുന്നതുമൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. പ്രസ്തുത സെന്‍‌ട്രി പോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് , ഉറക്കത്തില്‍ 
ഹിപ്‌നോട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്നത് .
4. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം എന്നും താഴ്ന്ന നാഡീവ്യൂഹപ്രവര്‍ത്തനം എന്നും രണ്ടാ‍യി തരം 
തിരിച്ചിട്ടുണ്ട് . താഴ്ന്നതരം നാഡീവ്യുഹപ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ് . വിശപ്പ് , ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , 

പ്രതിരോധം എന്നിവയൊക്കെ നാഡീവ്യൂഹത്തിന്റെ താഴ്ന്നതരം പ്രവര്‍ത്തനത്തില്‍ പെടുന്നു. 
കാമം , വാത്സല്യം , പാരമ്പര്യവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ എന്നിവയും നാഡീവ്യൂഹത്തിന്റെ താഴ്ന്ന പ്രവര്‍ത്തനങ്ങളില്‍ 
പെടുന്നവയാണ് . 
ജീവന്റെ മൊത്തം കാലഘട്ടത്തിനുള്ളിലായി നാം ആര്‍ജ്ജിക്കുന്ന ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം ( മനസ്സ് ) ബാഹ്യലോകവുമായുള്ള 
നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. മനുഷ്യന്റേയും മൃഗങ്ങളുടെയും  പെരുമാറ്റവ്യത്യാസത്തിന്റെ നിര്‍ണ്ണായകത്വം സ്ഥിതിചെയ്യൂന്നത് ഈ 

ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളിലാണ് .  ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സൂകളുടെ അടിസ്ഥാനം .
താഴ്ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ‍ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത 
നാഡീവ്യൂഹപ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്വങ്ങളുടെയും അടിസ്ഥാനമാണ് . 
5. മനസ്സിന് ബോധം , ഉപബോധം , അബോധം എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ചത് സിഗ്മണ്ട് 
ഫ്രോയിഡ് ആണ് . എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാന രഹിതങ്ങളായ പ്രസ്തുത നിഗമനങ്ങള്‍ 
പിന്‍‌തള്ളപ്പെട്ടിരിക്കയാണ് . 
6.ആധുനിക ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്കത്തിന്റെ വൈദ്യുത രാസപ്രവര്‍ത്തനം ആണ് മാനസിക പ്രവര്‍ത്തനം എന്ന പേരില്‍ 
അറിയപ്പെടുന്നത് . ദഹനം , ശ്വാസോച്ഛാസം എന്നൊക്കെ പറയുന്നതുപോലെ ഒരു ക്രിയാ നാമമാണ് മനസ്സ് എന്നതും .
7.ആധുനിക കാഴ്ചപ്പാടില്‍ മനസ്സിന്റെ അബോധ പ്രവര്‍ത്തനം എന്നുപറയുന്നത് പെട്ടെന്ന് നടത്തുന്ന സ്വയം പ്രവര്‍ത്തനങ്ങളാണ് . 
കണ്ണില്‍ എന്തെങ്കിലും വിഴാന്‍ പോകുമ്പോള്‍ കണ്‍പോളകള്‍ അടയുന്നത് അത്തരം ഒരു അബോധ പ്രവര്‍ത്തനം ആണ് . ( അണ്‍കോണ്‍ഷ്യസ് ആക്ഷന്‍ ) അങ്ങനെ സംഭവിക്കുന്നത് അബോധമനസ്സിന്റെ പ്രവര്‍ത്തനമല്ല . മറിച്ച് അണ്‍ കണ്ടീഷന്‍ഡ് 
റിഫ്ലക്സിന്റെ ജന്മവാസനയുടെ ഫലമായാണ് . ഫ്രോയിഡിന്റെ അബോധമെന്ന മനസ്സിന്റെ തട്ട് ഇന്ന് ഒരു മനശ്ശാസ്ത്ര തത്ത്വമായി 
അംഗീകരിക്കപ്പെടുന്നില്ലെങ്കിലും നമ്മുടെ അക്കാഡമിക് മനശ്ശാസ്ത്രജ്ഞന്മാരില്‍ പലരും ഇന്ന് ഫ്രോയിഡിന്റെ അടിമകളാണ് . 
8. അതുപോലെ ഉപബോധ മാനസിക പ്രവര്‍ത്തനം ( സബ് കോണ്‍ഷ്യസ് ആക്ടിവിറ്റി ) എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാര്‍ 
പറയുന്നത് , സെന്‍സര്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോയിഡിന്റെ ഉപബോധമനസ്സിനെക്കുറിച്ചല്ല , മറിച്ച് ചിന്തകളീലൂടെയും 
പ്രവര്‍ത്തനങ്ങളിലൂ‍ടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ വര്‍ത്തമാന നിമിഷത്തിലെ മാനസിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്തുന്ന 
സ്വാധീനത്തെയാണ് ഉപബോധമാനസിക പ്രവര്‍ത്തനം എന്നു പറയുന്നത് .
9.വസ്തുനിഷ്ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് , മസ്തിഷ്കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിപ്പിക്കുന്നതിനെയാണ് 
ബോധപ്രവര്‍ത്തനം എന്ന് ആധുനിക മന:ശ്ശാസ്ത്രം പറയുന്നത് . വ്യക്തിപരമായ സവിശേഷതയും അറിവും എല്ലം ഈ ഉന്നത 
നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ് .
10. മൃഗങ്ങളെയും പക്ഷികളേയും ഹിപ്‌നൊട്ടിസം ചെയ്യാന്‍ കഴിയുമോ ?
  സര്‍ക്കസ്സുകളില്‍ ഈ രീതി കാണാവുന്നതാണ് ഇത് ഹിപ്‌നോട്ടിസം അല്ല കാറ്റലപ്സി എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ശാരീരികാവസ്ഥയാണ് .
11.സെല്‍ഫ് ഹിപ്‌നോസിസ് എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിക്കപ്പെട്ടിരുന്നില്ലെങ്കിലും , പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വയം ഹിപ്‌നോട്ടിക മയക്കത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ധ്യാനം , തപസ്സ് എന്നിവയൊക്കെ 
അനുഷ്ഠിക്കുന്നതിലൂടെ പ്രാചീന മഹര്‍ഷിമാരും മുസ്ലീം സൂഫികളും എത്തിച്ചേര്‍ന്നിരുന്നത് സെല്‍ഫ് ഹിപ്‌നോസിസിലാണ് .നാഡീ 
ഞെരമ്പുകളുടെ പിരിമുറുക്കം കുറച്ച് മനസ്സ് ഏകാഗ്രമാക്കി കുറേ നേരം ഇരിക്കുമ്പോള്‍ ഏതൊരു വ്യക്തിയും ഹിപ്‌നോട്ടിക് മയക്കത്തില്‍ 
ആയിത്തിരുന്നു. ധ്യാനാവസ്ഥയില്‍ സംഭവിക്കുന്നത് ഇതാണ് . ഏതെങ്കിലും ഒരു പ്രത്യേക സംഗതിയെപ്പറ്റി ഏകാഗ്രമായി 
ധ്യാനിച്ചുകൊണ്ടിരുന്നാല്‍ തല്‍ഫലമായി അനുഭവപ്പെടുന്ന ഹിപ്‌നോട്ടിക് മയക്കാവസ്ഥയില്‍ , ധ്യാനിക്കപ്പെട്ട വ്യക്തിയോ സംഭവമോ 
ധ്യാനനിരതന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും . ഈശ്വരനെ പ്രത്യക്ഷപ്പെടുത്തുവാന്‍ ധ്യാനിച്ചിരിക്കുന്നവന്റെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടും, 
 12. സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ ബോധപൂര്‍വ്വം കണ്ടീഷന്‍സ് റിഫ്ലക്സ് സ്ഥാപിക്കുന്ന മാര്‍ഗ്ഗത്തെയാണ് സ്വയം 
പ്രത്യയനം അഥവാ ആട്ടോ സജഷന്‍ എന്നു പറയുന്നത് . “ഞാന്‍ ദിവസം ചെല്ലുന്തോറും ക്ഷീണിച്ചൂ ക്ഷീണിച്ചൂ വരികയാണ് . ഈ 
നിലക്കുപോയാല്‍ ഞാനൊരു മാറാ രോഗിയായി തിരും  ” . എപ്പോഴും ഒരാള്‍ ഇങ്ങനെ വിചാരിച്ചൂകൊണ്ടിരിക്കയാണെങ്കില്‍ അയാല്‍ 
ദിനം പ്രതി ക്ഷീണീച്ചൂ വരുമെന്നു മാത്രമല്ല ; ഒരു രോഗവും ഇല്ലെങ്കിലും എല്ലാ രോഗവും അയാള്‍ക്കുള്ളതായി സ്വയം അനുഭവപ്പെടുകയും 
ചെയ്യൂം . ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സ്വയം പ്രത്യയനം കൊണ്ട് ഒരാള്‍ സ്വയം മാറാരോഗിയായിത്തിരുന്നതിന്റെ ഏറ്റവും നല്ല 
ഉദാഹരണമാണിത് .
13.പദസൂചിക 
HYPNOTIC ILLUSION
SELF HYPNOTIST
LOWER NERVOUS ACTIVITY
HIGHER NERVOUS ACTIVITY
I.P.PAVLOV
SIGNAL
MAXIMILLAN HELL
FR.JOHN GASNER
ABBE JOSE CUSTODIADI FARIA
SUGGESTIVE THEREPUTICS
FREE ASSOCIATION
ELECTRO CHEMICAL ACI
UNCONSCIOUS ACTION
SUBCONSCIOUS ACTIVITY
AUTO SUGGESTION
HALLUCINATION
HYTRO HYPNOSIS



Saturday, 11 February 2012

49.ഹവായ് അഗ്നിപര്‍വ്വതങ്ങളുടെ നാട് ( പുസ്തകപരിചയം )

പ്രസാധകര്‍ : കറന്റ് ബുക്സ് 
ഗ്രന്ഥകാരന്‍ : എം.സി. ചാക്കോ 
ഗ്രന്ഥകാരനെക്കുറിച്ച് :
1937 ല്‍ ജനനം . പൊതുമരാമത്ത് വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ ജോലി നോക്കവേ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡീപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു.
അമേരിക്ക സ്വാതന്ത്രത്തിന്റെ നാട് , കാനഡ: ഭൂമിയുടെ ധാന്യപ്പുര , മെക്സിക്കോ : ചരിത്രം ഉറങ്ങുന്ന ഭൂമി , ഇസ്രായേല്‍ യാത്ര , ക്യൂബയും അയല്‍ രാജ്യങ്ങളും എന്നി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
വിലാസം :
മണ്ണാര്‍ക്കാട്ടില്‍ 
നിണ്ടൂര്‍ പി ഒ 
കോട്ടയം - 686601
പുസ്തകത്തെക്കുറിച്ച് :
1.അമേരിക്കന്‍ ഐക്യനാടുകളുടെ അമ്പതാമത്തെ സംസ്ഥാനമാണ് ഹവായ് .അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വേര്‍പെട്ട് 4000 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട് ഹവായിയെ ഒരു വിദേശ രാജ്യം 
പോലെയാണ് ഭൂരിപക്ഷം അമേരിക്കക്കാരും കാണുന്നത് . ഹവായിക്കാ‍രും യു എസ് വന്‍‌കരയെ 
അങ്ങനെയാണ് കാണുന്നത് . അവര്‍ക്ക് ജപ്പാന്റെ തലസ്ഥനമായ ടോക്കിയോ , അവരുടെ ദേശീയ 
തലസ്ഥാ‍നമായ വാഷിംഗ്‌ടണ്‍ ഡി സി യേക്കാള്‍ അടുപ്പമാണ് .
2.എട്ടു പ്രധാന ദ്വീപുകള്‍ ചേര്‍ന്നതാണ് ഹവായ് . 124 ചെറു ദ്വീപുകളും അതില്‍ ഉണ്ട് .
3.ഹൊണലുലു ആണ് ഹവായ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി .
4.അലോഹ  ഹവായിയിലെ ഓപ്പണിംഗ് വേഡ് ആണ് .
5.എന്താണ്  പേള്‍ ഹാര്‍ബര്‍ ദുരന്തം ? 
സ്കൂളിലും കോളെജിലുമൊക്കെ നമുക്ക് പഠിക്കുവാനുള്ളതാണെല്ലോ .
ഇതിനെ ആസ്പദമാക്കി സിനിമയും ഇറങ്ങി ഹിറ്റായല്ലോ ?
എന്നിരുന്നാലും പേള്‍ഹാര്‍ബര്‍ ദുരന്തത്തിന് കാരണമായ സംഗതികള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടാല്‍ നാം 
കുഴങ്ങും അല്ലേ . പക്ഷെ ഈ പുസ്തകത്തില്‍ ലേഖകന്‍ അത് ലളിതമായി വിവരിച്ചിരിക്കുന്നു.
രണ്ടാം മഹായുദ്ധകാലത്ത് ഇറ്റലിയും ജപ്പാനും ജര്‍മ്മനിയും ചേര്‍ന്ന് റോം -ബര്‍ലിന്‍ - ടോക്കിയോ എന്നൊരു സൈനിക ഉടമ്പടി രൂപീകരിച്ചു. യൂറോപ്പ് ഭൂഖണ്ഡം ജര്‍മ്മനിക്കും ഇറ്റലിക്കും പകുതിവീതവും ഏഷ്യ പൂര്‍ണ്ണമായും ജപ്പാനും എന്നതായിരുന്നു ഉടമ്പടി വ്യവസ്ഥ.ഈ വ്യവസ്തയുടെ മറവില്‍ മറ്റുരാജ്യങ്ങളെ ആക്രമിച്ച കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ . അങ്ങനെ ജപ്പാന്‍ ഏഷ്യയെ ആക്രമിച്ചു. തങ്ങളുടെ ജൈത്രയാത്ര 
തുടരുമ്പോള്‍ .............
അമേരിക്ക ജപ്പാനു മുന്നറിയിപ്പു നല്‍കി .
ജപ്പാന്‍ അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുത്തില്ല.
അപ്പോള്‍ അമേരിക്ക ജപ്പാനിലേക്കുള്ള കയറ്റുമതി നിരോധിച്ചു.
അതില്‍ ഇന്ധനങ്ങളും ഉള്‍പ്പെടും !!
അമേരിക്കന്‍ നടപടി ജപ്പാന് ഇഷ്ടമായില്ല.
യുദ്ധക്കൊതിയും സാമ്രാജ്യവികസനമോഹവും കൊണ്ട് അന്ധത ബാധിച്ച ജപ്പാനിലെ ത്രിമൂര്‍ത്തികളായ ഹിരഹിതോ ചക്രവര്‍ത്തി , ജനറല്‍ ടോജോ , നാവികമേധാവി , അഡ്‌മിറല്‍ ഇസറോക്കു യാമമോട്ടോ എന്നിവര്‍ ചേര്‍ന്ന് ഒരു സൈനിക പദ്ധതി രൂപകല്പനചെയ്തു. ജപ്പാന്റെ ഏഷ്യന്‍ ജൈത്രയാത്രക്കു തടസ്സം അമേരിക്കയുടെ 
ഫസഫിക് ഫ്ലീറ്റാണെന്ന് അവര്‍ കണക്കുകൂട്ടി . 
ഐക്യനാടുകളുടെ ഫസഫിക് നാവികപ്പടയുടെ സിരാകേന്ദ്രമായ പേള്‍ഹാര്‍ബറിനെ ആകസ്മികമായി ആക്രമിച്ച് 
യു എസ് നേവിയെ കര്‍മ്മരഹിതമാക്കുക, ഏഷ്യയില്‍ അജയ്യമായി മുന്നേറുക - ഇതായിരുന്നു ആസൂത്രിത പദ്ധതി . മൂവരും കയ്യടിച്ച് പാസാ‍ക്കി .
സൈനിക പദ്ധതി നടപ്പിലാക്കാന്‍ യാമമോട്ടോക്ക് സമ്പൂര്‍ണ്ണ ചുമതലയും നല്‍കി .
യു എസ് ലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് യു എസ് ന്റെ 
അതിവിപുലമായ ആയുധശക്തിയും അന്തമില്ലാത്ത വിഭവശേഷിയും കണ്ടറിഞ്ഞ യാമമോട്ടോ , അമേരിക്കയോട് 
യുദ്ധം ചെയ്ത് ജപ്പാന്‍ വിജയിക്കുകയില്ലെന്ന മുന്നറിയിപ്പ് അന്നേ നല്‍കിയിരുന്നു. 
പക്ഷെ , ഹിരഹിതോയും ടോജോയും പച്ചക്കൊടി കാട്ടി.
യാമമോട്ടോ പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് ആദ്യബോംബ് വീഴുന്നതുവരെ ആരും അത് അറിഞ്ഞില്ല.
1947 ഡിസംബര്‍ ഏഴാം തിയ്യതി ഞായറാഴ്ച അതിരാവിലെ പ്രഭാതം വിടര്‍ന്നത് അത്യുഗ്രമായ ബോംബ് 
സ്ഫോടനത്തോടെയാണ് . വാരാന്ത്യഘോഷത്തിന്റെ ഉറക്കച്ചടവില്‍ നിന്നും അമേരിക്കന്‍ വ്യോമ - നാവിക ഘടകങ്ങള്‍ ഉണര്‍ന്ന് യുദ്ധസജ്ജമായിട്ടില്ല . നേരിയ മൂടല്‍ മഞ്ഞും ഹോണലുലുവിനെ ആവരണം ചെയ്തിട്ടുണ്ട് .
ജപ്പാന്റെ അതിശക്തമായ പ്രഹരം.
 എസ് യുദ്ധക്കപ്പലുകളുടെ മേല്‍ ആകാശത്തുനിന്നും ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് പതിയിരുന്ന ജപ്പാനീസ് അന്തര്‍വാഹിനികളില്‍ നിന്നും യു എസ് പടക്കപ്പലുകളുടെമേല്‍ ടോര്‍പ്പിഡോകള്‍ ആഞടിച്ചൂ.അമേരിക്കയുടെ അഭിമാനമായിരുന്ന യു എസ് എസ് 
അരിസോണ 1177 നാവികരുമായി 9 മിനിട്ടുകള്‍ക്കകം നശിച്ചു.
തുടര്‍ന്ന് 9 പ്രമുഖയുദ്ധക്കപ്പലുകള്‍ പേള്‍ഹാര്‍ബര്‍ തുറമുഖത്തു മുങ്ങി.
സമീപത്തെ എയര്‍ഫീല്‍ഡില്‍ കിടന്നിരുന്ന 300 യുദ്ധവിമാനങ്ങള്‍ നശിച്ചു.
അങ്ങനെ 2388 സൈനികര്‍ മരിച്ചൂ.
യഥാര്‍ത്ഥത്തില്‍ അന്ന് അമേരിക്ക യൂറോപ്പിലെ യുദ്ധത്തില്‍ പങ്കാളിയായിരുന്നില്ല.
പക്ഷെ , ഈ ആക്രമണത്തിന്റെ ഫലമായി അമേരിക്ക നിഷ്പക്ഷത വെടിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തി പങ്കാളിയാക്കപ്പെട്ടു. 
യുദ്ധം ജപ്പാന്റെ ദയനീയ പരാജയത്തില്‍ എത്തി .
യാമമോട്ടോയുടെ വിലയിരുത്തല്‍ ശരിയാണെന്നു തെളീഞ്ഞു.
6.ദുരന്തം കഴിഞ്ഞ് 35 വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്റെ ഹിരഹിതോ ചക്രവര്‍ത്തി ഹവായ് സന്ദര്‍ശിച്ചു.എന്നാല്‍ പേള്‍ ഹാര്‍ബര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ നയതന്ത്ര സമ്മര്‍ദ്ദമുണ്ടായിരുന്നത്രെ.
7.ഹവായില്‍ വെച്ചാണ് ക്യാപ്റ്റന്‍ കുക്കിന്റെ അന്ത്യം .
ക്യാപ്റ്റന്‍ കുക്കിനെക്കുറിച്ച് അറിയില്ലേ ?
1768ലാണ് ബ്രിട്ടീഷ് നാവികസെക്രട്ടറി എല്‍ഡവര്‍ എന്ന കപ്പലും അനുയായികളേയും നല്‍കി കുക്കിനെ അതിവിദൂര സമുദ്രപര്യവേഷണത്തിനയച്ചു.
അങ്ങനെ ആസ്ത്രേലിയ , ന്യുസിലാന്‍ഡ് എന്നിവയൊക്കെ കണ്ടുപിടിച്ചൂ.
വിജയശ്രീലാളിതനായി തിരിച്ചെത്തി.
തുടര്‍ന്ന് വീണ്ടും 1772 ല്‍ ദക്ഷിണഫസഫിക്കിലേക്കായി പര്യടനം .
അങ്ങനെ തെക്കേ അമേരിക്കയുടെ മുനമ്പു കടന്ന് അന്റാര്‍ട്ടിക്ക ഉപഭൂഖണ്ഡത്തിലെത്തി.
കനത്ത മൂടല്‍മഞ്ഞുമൂലം കരക്കിറങ്ങുവാന്‍ പറ്റാതെ അവര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി.
ഈ അറിവ് ഇംഗ്ലണ്ടിന് വിലപ്പെട്ടതായിരുന്നു
തുടര്‍ന്ന് മൂന്നാം പര്യവേഷണം 
1776 ല്‍ യാത്ര തുടര്‍ന്നു.
അറ്റ്ലാന്റിക് -ഫസഫിക് ജലപാതയുണ്ടെങ്കില്‍ അത് കണ്ടുപിടിക്കലായിരുന്നു മുഖ്യൌദ്ദേശം 
ഒരു കുടിയേറ്റത്തിനായുള്ള ആഹാരപദാര്‍ഥങ്ങളും പച്ചക്കറികളും പഴങ്ങളും ആടുമാടുകളും യൂറോപ്പിലെ അസുലഭവസ്തുക്കളും കരുതിയിരുന്നു.
അങ്ങനെ കുക്ക് ദക്ഷിണ ഫസഫിക്കിലെത്തി .
പോളിനേഷ്യന്‍ രാജ്യങ്ങളായ തഹീത്തിയും മാര്‍ക്വിസാസും കണ്ടുപിടിച്ചു.ഈ ദ്വീപുകളില്‍ കുറേ നാള്‍ 
തങ്ങിയതിനുശേഷം വടക്കോട്ട് യാത്രതുടര്‍ന്നു.
അങ്ങനെ 1778 ല്‍ ഹവായിലെത്തി 
അവിടെ രണ്ടാഴ്ച താമസിച്ചു.
1779 ഫെബ്രുവരിയില്‍ ഹവായ് ദ്വീപു സമൂഹങ്ങളിലൊന്നായ കെയാലകേക്വ ഉള്‍ക്കടല്‍ തീരത്ത്  ക്യാപ്റ്റനു 
കുക്കും സംഘവും നങ്കൂരമിട്ടു.
അവിടത്തെ ആദിവാസികള്‍ ഇംഗ്ലീഷുകാരായ വെള്ളക്കാരേയും ചലിക്കുന്ന കപ്പലുകളേയും അണ്ട് അന്തം വിട്ടു.
അവരുടെ ദൈവമായ ലോനോ വിശിഷ്ടമായ ജലവാഹനത്തില്‍ മടങ്ങിവരുമെന്ന് ഹവായ് മഹാപുരോഹിതന്‍ 
പ്രവചിച്ചത് അവര്‍ ഓര്‍മ്മിച്ചൂ.
ക്യാപ്റ്റന്‍ കുക്കിനെ ലോനോ ദേവനായി അവര്‍ തെറ്റിദ്ധരിച്ചു.
ഹവായ് സുന്ദരികളെ കാഴ്ചവെച്ചും വിശിഷ്ടഭോജ്യങ്ങള്‍ നല്‍കിയും ദ്വീപുനിവാസികള്‍ നാവികരെ ആദരിച്ചൂ 
അങ്ങേന്‍ രണ്ടാഴ്ചത്തെ സ്വീകരണത്തിനുശേഷം ക്യാപ്റ്റനും സംഘവും അവിടെനിന്നും മടങ്ങി.
പക്ഷെ സമുദ്രത്തിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ കൊടുംകാറ്റില്‍ പെട്ട് കപ്പലിന്റെ പാമരം ഒടിഞ്ഞു വീണു.
ഗത്യന്തരമില്ലാതെ നാവികര്‍ വീണ്ടും ദ്വീപിലേക്കു മടങ്ങി.
കുക്കിനെ ദൈവമെന്നു കരുതിയ ദ്വീപുനിവാസികള്‍ക്ക് പാമരമൊടിഞ്ഞുവന്ന ദൈവത്തോട് വിശ്വാസമില്ലാതായി 
.
ദീപുനിവാസികള്‍ സംഘം ചേര്‍ന്ന് കപ്പലിനെ ആക്രമിച്ചു.
ഇതിനെ ചോദ്യം ചെയ്ത ക്യാപ്റ്റന്‍ കുക്കിനെയും സംഘത്തേയും ആക്രമിച്ചു.
കുക്കിനെ തല അടിച്ചൂ വീഴ്ത്തി. കുക്ക് തല്‍ക്ഷണം മരിച്ചൂ
കുക്കിന്റെ ശരീരം ദ്വീപുനിവാസികള്‍ കൊണ്ടുപോയി.
ഹവായിയന്‍ ആചാ‍രപ്രകാരം ആ‍ഴിപൂട്ടി കുക്കിന്റെ ഭൌതികശരീരം വേവിച്ചൂ.
തലയോട്ടിയും കൈകാലുകളീലെ മാംസഭാഗങ്ങളും ഉപ്പുചേര്‍ത്ത് ഒരു തൂവല്‍തൊപ്പിയില്‍ ഭദ്രമായി പൊതിഞ്ഞ് 
കപ്പലിലേക്ക് കൊടുത്തയച്ചൂ.ഇതരഭാഗങ്ങള്‍ ഗ്രാമത്തലവന് കാഴ്ചവെച്ചെന്നും അവര്‍ അറിയിച്ചൂ,
മടക്കിക്കിട്ടിയ ശരീരഭാഗങ്ങള്‍ നാവികര്‍ കടലില്‍ സംസ്കരിച്ചൂ.
കുക്കിന്റെ ലഫ്‌റ്റ്‌നന്റായിരുന്ന ജെയിംസ് കിങ്ങിന്റെ നേതൃത്വത്തില്‍ നാവികര്‍ തിരിച്ചൂ പോയി .
ഇന്ന് ഹാവാ‍യ് ദ്വീപില്‍ പലഭാഗത്തും അദ്ദേഹത്തിന്റെ സ്മാരകങ്ങളുണ്ട് .
8. 1950 ല്‍ ഹവായ് ദ്വീപില്‍ കുഷ്ടരോഗം പടര്‍ന്നു പിടിച്ചൂ.
ഇത് തടയുവാനായി അന്നത്തെ രാജാവ് കലൌപാപ്പ എന്ന ദ്വീപിലേക്ക് രോഗികളെ മാറ്റിപാര്‍പ്പിച്ചൂ .
അവര്‍ക്ക് അവിടെ ഇഷ്ടം പോലെ താമസിക്കാം .
രോഗികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യമൊന്നും അവിടെ ഇല്ലായിരുന്നു.
അങ്ങനെ ഫാദര്‍ ഡാമിയന്‍ അവിടെ ഈ കുഷ്ഠരോഗികളെ സേവിക്കാന്‍ എത്തുന്നത് .
അദ്ദേഹം കുഷ്ഠരോഗികളുടെ സുഹൃത്തും ശുശ്രൂഷകനും ആത്മിയാചാര്യനുമായി.
അദ്ദേഹം കോളനിയില്‍ ശുദ്ധജലമെത്തിച്ചു.
ആശുപത്രി സ്ഥാപിച്ചൂ.
അങ്ങനെ പത്തുവര്‍ഷം കൊണ്ട് കോളനി വാസയോഗ്യമാക്കി.
കുഷ്ഠരോഗികളുടെ പഴുത്ത വ്രണങ്ങളില്‍ നിന്നും ഒഴുകുന്ന ദുര്‍ഗന്ധം വഹിക്കുന്ന മുറീവുകള്‍ അദ്ദേഹം കഴുകി.
പക്ഷെ . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പൊള്‍ അദ്ദേഹവും കുഷ്ടരോഗിയായി .
അങ്ങേനെ അദ്ദേഹം അവിടെ വെച്ച് മരിച്ചു.
9.ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പലകാര്യങ്ങളും ഈ പുസ്തകത്തിലുണ്ട് .