php

Followers

Sunday, 4 December 2011

43.വി.കെ .ശ്രീരാമന്റെ ലേഖനങ്ങള്‍ ( പുസ്തകപരിചയം)





ഗ്രന്ഥകാരന്റെ പേര് : വി.കെ ശ്രീരാമന്‍
പ്രസാധകര്‍ : ഒലിവ്
ഗ്രന്ഥകാരനെക്കുറിച്ച് : 
1953ല്‍ തൃശൂര്‍ ജില്ലയിലെ ചെറുവത്താനിയില്‍ ജനിച്ചു.ചലച്ചിത്രനടന്‍ , കഥാകൃത്ത് , ടെലിവിഷന്‍ അവതാരകന്‍ എന്നീനിലകളില്‍ പ്രശസ്തന്‍ . വേറിട്ട കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും അതേപേരിലുള്ള പുസ്തകവും ജനപ്രീതിയാര്‍ജ്ജിച്ചൂ.
ഭാര്യ: ഗീത
മക്കള്‍ : ലക്ഷ്മി , ഹരികൃഷ്ണന്‍
ഇ മെയില്‍ : vksreeraman@gmail.com
പുസ്തകത്തെക്കുറിച്ച് : 
1.ബുദ്ധിക്കും കൌശലത്തിനും മേല്‍ക്കോയ്മയുള്ള ഈ ലോകത്ത് നിഷ്ക്കളങ്കതയും സത്യസന്ധതയും സ്നേഹവായ്പുമെല്ലാം വിഡ്ഡിവേഷമായാണ് പലപ്പോഴും പരിഗണിച്ചുപോരുന്നത് .അതുകൊണ്ടുതന്നെ മേല്പറഞ്ഞ ദൌര്‍ബല്യങ്ങളൊന്നും ഇല്ലാത്ത ഒരു സമൂഹം വിസ്മയകരമായ വേഗത്തില്‍ വളര്‍ന്നു പരക്കുന്നുണ്ട് .
2.എന്നുമുതലാണ് മനുഷ്യന്‍ പരസ്പരം  ചീത്തവിളിക്കുവാന്‍ ലൈംഗികാവയവങ്ങടെ പേര് ഉപയോഗിച്ചൂ തുടങ്ങിയത് എന്ന് നിങ്ങള്‍ക്കറിയാമോ ?

Friday, 25 November 2011

42.മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ( പുസ്തക പരിചയം)



ഗ്രന്ഥകാരന്‍ : സന്തോഷ് . കെ ( ബി .ടെക് ) പുസ്തകത്തെക്കുറിച്ച് : മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ,എന്നിവയെക്കുറിച്ച് സാധാരണക്കാരന് , പലപ്പോഴും പലകാര്യങ്ങളും അറിയില്ല. എന്നാല്‍ ഈ പത്തുരൂപ വിലയുള്ള ഈ പുസ്തകത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ലഘുവായി ,സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ , വിവരിച്ചിട്ടുണ്ട് . 1. എന്താണ് ത്രീ ജി ? 2. വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം ? 3.ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ? 4.എന്താണ് ജി പി എസ് ? 5.വാഹനങ്ങളില്‍ ജി പി എസ് ന്റെ ധര്‍മ്മമെന്ത് ? 6.എന്താണ് IMEI Number ? 7.Software Version അറിയുന്നതെങ്ങനെ ? തുടങ്ങിയവയെക്കുറിച്ചൂള്ള ചോദ്യോത്തരങ്ങള്‍ ഇതില്‍ പ്രധാനമാണ്

41.Directory of information Technology നിഖണ്ടു ( പുസ്തക പരിചയം)

ഗ്രന്ഥകര്‍ത്താവിന്റെ പേര് : കെ . രവീന്ദ്രന്‍ പ്രസാധകര്‍ : ഡി സി ബുക്സ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുമായി ബന്ധപ്പെടുന്ന പുതുമുഖക്കാര്‍ക്ക് പലപ്പോഴും പല സാങ്കേതിക പദങ്ങളും പഠനമദ്ധ്യേ വന്നുപെടാറുണ്ട് . ഇത്തരം കാര്യങ്ങളെക്കുറിച്ചൂള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ സംശയം തീര്‍ത്തുപോയാല്‍ അത് വളരെ ഉപകരിക്കും . അത്തരമൊരു പുസ്തകമാണ് ഇത് . ഐ ടി സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തിലുള്ള വിശദീകരണം നല്‍കിയിരിക്കുന്നു.

Saturday, 5 November 2011

40.ഓര്‍മ്മച്ചിത്രം ( സംവിധായകന്‍ കമലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ )



ഗ്രന്ഥകാരനെക്കുറിച്ച്:
കൊടുങ്ങല്ലൂരിലെ മതിലകത്ത് കണ്ടകത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റേയും സുഹറയുടേയും മൂത്ത മകനായി 1958 ല്‍

ജനനം .
മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും വിദ്യാഭ്യാസം .
1979 ല്‍ അമ്മാവനായ അഷറഫ് പടിയത്ത് ( പടിയന്‍ ) സംവിധാനം ചെയ്ത ത്രാസം എന്ന ചിത്രത്തിന്

കഥയെഴുതിക്കൊണ്ടായിരുന്നു സിനിമയില്‍ തുടക്കം .
1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന ആദ്യചിത്രം സംവിധാനം ചെയ്തു.
ഭാര്യ സബൂറ കോളേജ് അദ്ധ്യാപികയാണ് .
മക്കള്‍ : വിദ്യാര്‍ത്ഥികളായ ജനൂസ് മുഹമ്മദ് , ഹന്ന
വിലാസം :
സുഹഹ്
കൊടുങ്ങല്ലൂര്‍
തൃശൂര്‍ ജില്ല.

പ്രസാധകര്‍ :
കറന്റ് ബുക്സ്

39.ശ്രീ പന്മന രാമചന്ദ്രന്‍ നായരുടെ ആത്മകഥ ( സ്മൃതിരേഖകള്‍ )



ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
1931 ആഗസ്റ്റ് 13 ന് കൊല്ലം ജില്ലയില്‍ പന്മനയില്‍ ജനിച്ചു. സംസ്കൃതത്തില്‍ ശാസ്ത്രിയും ഫിസിക്സില്‍ ബി എസ് ഇ യും എടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം എം എ ഒന്നാം റാങ്കോടെ പാസ്സായി .
രണ്ടുകൊല്ലം മലയാളം ലക്സിക്കണില്‍
തുടര്‍ന്ന് പാലക്കാട് , ചിറ്റൂര്‍ , തലശ്ശേരി , തിരുവനന്തപുരം  എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജിലെ അദ്ധ്യാപകന്‍ .
1987 ല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു.
മറ്റു പ്രധാന  കൃതികള്‍ :
തെറ്റും ശരിയും
തെറ്റില്ലാത്ത മലയാളം
ശുദ്ധമലയാളം
തെറ്റില്ലാത്ത ഉച്ചാരണം
പുസ്തകത്തെക്കുറിച്ച്:
1.പത്തുവര്‍ഷം മുടങ്ങാതെ ഒരു മാസികയില്‍ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള ചോദ്യോത്തര പംക്തി നടത്തി.
2.അന്നത്തെ എട്ടാം ക്ലാസിലെ കേരള പാഠാവലിയില്‍ കണ്ട 132 തെറ്റുകളില്‍ 64 എണ്ണം തിരുത്തിക്കാണിച്ചുകൊണ്ട് മാതൃഭൂമിയില്‍ ലേഖനമെഴുതി .
3. മാതൃഭാഷക്കുവേണ്ടി മെയിന്‍ റോഡിലൂടെ ഒരു ജാഥയില്‍ പങ്കെടുത്തു.
4. ദാമ്പത്യവിജയമാണ് ജീവിത വിജയത്തിനടിത്തറ എന്നതില്‍ സംശയമില്ല.
5.ആശിച്ചതു കിട്ടാതെ വന്നാല്‍ നിരാശപ്പെടരുതെന്നാണ് എന്റെ അനുഭവം . എന്തുകൊണ്ടെന്നാല്‍ വിധി അതിലും മികച്ചതെന്തെങ്കിലും നമുക്ക് തരാന്‍ കരുതിവെച്ചിട്ടുണ്ടാകും .
6.1586 ല്‍ നാരാ‍യണീയരചന പൂര്‍ണ്ണമായെങ്കിലും ഭക്തജനങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിഞ്ഞത് 265 കൊല്ലം കഴിഞ്ഞ് 1851 ല്‍ മാത്രമാണ് . അന്ന് കവിയും സംഗീത നിപുണനുമായ ഇരയിമ്മന്‍ തമ്പിയാണ് തിരുവനന്തപുരത്തെ സര്‍ക്കാര്‍ അച്ചൂകൂടത്തില്‍ നാരായണീയം ആദ്യമായി അച്ചടിപ്പിച്ചത് .

Thursday, 15 September 2011

38.How to win Friends and Influence People( Dale Carnegie യുടെ ലോകപ്രശസ്തിയാര്‍ജ്ജിച്ച പുസ്തകം)


പ്രസാധകര്‍ : ഹാര്‍മണി ബുക്സ് 

വിവര്‍ത്തകനെക്കുറിച്ച് :
എന്‍ . മൂസക്കുട്ടി.
1951 മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ അയിരൂരില്‍ ജനനം . 1986 മുതല്‍
തൃശൂരില്‍ സ്ഥിര താമസം . കുറച്ചുകാലം വിദേശത്തായിരുന്നു. വെളിയങ്കോട് ഗവണ്മെന്റ്
ഹൈസ്ക്കൂള്‍ , കോഴിക്കോട് ഫാറൂക്ക് കോളേജ് , തൃശൂര്‍ കേരളവര്‍മ്മ കോളേജ് , തൃശൂര്‍
സെന്റ് തോമസ് കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം . ഇംഗ്ലീഷ് സാഹിത്യത്തില്‍
എം എ ബിരുദം .  എക്സ് പ്രസ്സ് ദിനപത്രത്തില്‍ സബ്ബ് എഡിറ്ററായിരുന്നു. ഇപ്പോള്‍
മുഴുവന്‍ സമയവും ഗ്രന്ഥരചനയിലും വിവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു.

വിലാസം : സുഗേയം , അക്വാട്ടിക് ലൈന്‍ , പാട്ടുരായ്ക്കല്‍ , തൃശൂര്‍

ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
ഡേല്‍ കാര്‍നഗി
യു.എസ് പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ ഡേല്‍കാര്‍നഗി ഒരു ദരിദ്രകര്‍ഷകന്റെ
മകനായി മിസൂറിയില്‍ ജനിച്ചു.പഠിക്കുന്ന കാലത്ത് ദിവസവും പുലര്‍ച്ചെ
നാലുമണിക്കെണീറ്റ് വീട്ടിലെ പശുക്കളെ കറക്കേണ്ടിയിരുന്നുവെങ്കിലും അദ്ദേഹം
കോളെജ് വിദ്യാഭ്യാസം കരസ്ഥമാക്കി.കോളെജ് വിദ്യാഭ്യാസത്തിനുശേഷം
അദ്ദേഹത്തിന്റെ ആദ്യജോലി എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് പാഠ്യപദ്ധതി
വില്‍ക്കലായിരുന്നു.പിന്നീട് ആര്‍മര്‍  & കമ്പനിയില്‍ പന്നിയിറച്ചി , സോപ്പ് ,
പന്നിക്കൊഴുപ്പ് എന്നിവ വില്‍ക്കുന്ന ജോലി സ്വീകരിച്ചു.1912 മുതല്‍ ഇദ്ദേഹം
ന്യൂയോര്‍ക്ക് സിറ്റിയിലെ വൈ എം സി എ യില്‍ പൊതുപ്രഭാഷണത്തെപ്പറ്റി
പ്രസംഗിക്കാന്‍ തുടങ്ങി. ദി ആര്‍ട്ട് ഓഫ് പബ്ലിക്ക് സ്പീക്കിംഗ് , ഹൌ ടു വിന്‍ ഫ്രന്‍സ് &
ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍ എന്നിവ ബെസ്റ്റ് സെല്ലേഴ്‌സ് ആണ്. ആദ്യ വിവാഹം 1931 ല്‍ വിവാഹ മോചനത്തില്‍ കലാശിച്ചതിന്റെ തുടര്‍ന്ന്  , 1944 ല്‍
ഡൊറോത്തിയെ വിവാഹം ചെയ്തു.
1955 ല്‍ അന്തരിച്ചു.

ഗ്രന്ഥത്തെക്കുറിച്ച് :
ഭാഗം : 1 ജനങ്ങളെ കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന വിദ്യകള്‍
ഭാഗം : 2 നിങ്ങളെ ഇഷ്ടപ്പെടാന്‍ രണ്ട് വഴികള്‍
ഭാഗം : 3 നിങ്ങളുടെ ചിന്താഗതിയിലേക്ക് ജനങ്ങളെ വശീകരിക്കുവാനുള്ള പന്ത്രണ്ട്
വഴികള്‍
ഭാഗം : 4 വെറുപ്പോ രസക്കേടോ ഉണ്ടാക്കാതെ ജനങ്ങളെ മാറ്റാനുള്ള ഒമ്പതുവഴികള്‍
ഭാഗം : 5 അത്ഭത ഫലമുളവാക്കിയ കത്തുകള്‍
ഭാഗം : 6 കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ ഏഴുനിയമങ്ങള്‍

Wednesday, 7 September 2011

37.വിജയത്തിന്റെ പടവുകള്‍ ( ശ്രീ ബി.എസ്.വാരിയരുടെ വ്യക്തിത്വവികസന സംബന്ധിയായ ഗ്രന്ഥം)


പ്രസാധകര്‍:ഡി.സി.ബുക്സ്

ഗ്രന്ഥകാരനെക്കുറിച്ച്:
1937 സെപ്തംബര്‍ 23ന് മാന്നാറില്‍ ജനിച്ചു.തിരുവനന്തപുരത്ത് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 1958ല്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. വിദ്യാഭ്യാസം , ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ , പ്രയുക്ത ധനശാസ്ത്രം  , മാനേജ്‌മെന്റ് , സ്പോഴ്‌സ് എന്നീ മേഖലകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥത്തെക്കുറിച്ച്:
1.വിജയിക്കാന്‍ വേണ്ടത്ര ശേഷികളുണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ അഭാവം മൂലം അര്‍ഹിക്കുന്നത് എത്താത്തവരുണ്ട് . വേഷത്തിലും ഭാഷയിലും ആശയവിനിമയ ശൈലിയിലും ശ്രദ്ധിക്കാത്തവര്‍ , സംശയം മൂലം ഒന്നിനും തുനിയാത്തവര്‍ , നിരീക്ഷണശീലവും ഇച്ഛാശക്തിയും കുറഞ്ഞവര്‍ , പുതുമയെ ഭയപ്പെടുന്നവര്‍ , വിട്ടുവീഴ്ചക്ക് തയ്യാറാകാത്തവര്‍ , ഒന്നിലും ഉറച്ചുനില്‍ക്കാത്തവര്‍ , ചിട്ടയില്‍ ശ്രദ്ധിക്കാത്തവര്‍ , സമയബോധമില്ലാത്തവര്‍ , എന്നിങ്ങനെ എല്ലാ തരക്കാരും നമ്മുടെ ഇടയിലുണ്ട്.സ്വന്തം നിഷേധശൈലി തിരിച്ചറിയാത്തവരാണ് ഇവരില്‍ പലരും .തിരിച്ചറിയാന്‍ അവസരം ലഭിച്ചാല്‍ മിക്കവരും സ്വയം തിരുത്തുമെന്നാണ് വാസ്തവം .
2.സ്വഭാവം രൂപപ്പെടുന്ന ബാല്യകൌമാര ദശകളില്‍ വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങള്‍ സ്വായത്തമാക്കാന്‍ സാഹചര്യമൊരുക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ് .
3.സ്വന്തം പ്രവര്‍ത്തനമേഖലയെക്കുറിച്ച് ആഴത്തിലും പരപ്പിലും അറിവുനേടാന്‍ ശ്രമിക്കണം.
4.വാക്കുകൊണ്ടായാലും ശരീരഭാഷകൊണ്ടായാലും ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശീലിക്കണം
5.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ക്ക് അവരവരുടെ സ്ഥാപനത്തോട് കൂറുണ്ടായിര്‍ക്കണം.
6.പിന്നീടാകട്ടെ എന്നു കരുതി പലകൃത്യങ്ങളും നീട്ടിവെക്കുന്ന ശീലം നല്ലതല്ല.
7.റിസ്ക് ഉള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ശീലം നന്നല്ല
8.ജീവിത വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു.
9.ചെയ്യുന്ന കാര്യത്തില്‍ നൂറുശതമാനം ശ്രദ്ധ പുലര്‍ത്തുക.
10.ഓരോ ദിവസവും ചെയ്യുവാനുള്ള കൃത്യങ്ങള്‍ തലേന്ന് എഴുതിവെക്കാം . അത്യാവശ്യമെങ്കില്‍ മാത്രം അതില്‍ മാറ്റം വരുത്താം.
11.പല കൃത്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ ആദ്യം തന്നെ വരത്തക്കവിധം വേണം മുന്‍‌ഗണനാക്രമം എഴുതേണ്ടത് .
12.ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ അവസാനത്തേക്ക് നീട്ടിവെച്ച് മനസ്സിന്റെ പിരിമുറുക്കം കൂട്ടാതിരിക്കുക. കാലേക്കൂട്ടി കാര്യങ്ങള്‍ ചെയ്താല്‍ തെറ്റ് ഒഴിവാക്കാന്‍ കഴിയും
13.പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നേരത്തെ പറയുക.
14.ക്ലാസ് മുറിയിലായാലും മീറ്റിംഗിലായാലും കേള്‍ക്കുന്നതിന്റെ നോട്ട് എഴുതിശിലിക്കുക.
15.തീരുമാനങ്ങള്‍ അപ്പപ്പോള്‍ എടുക്കുക.
16.പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പുതിയ വഴികളെപ്പറ്റിയും ചിന്തിക്കുക.
17.രണ്ടുകാര്യങ്ങള്‍ സമര്‍ത്ഥമായീ ചെയ്യുവാന്‍ കഴിയുമെങ്കില്‍ ആ മാര്‍ഗ്ഗം സ്വികരിക്കുക . ഉദാഹരണത്തിന് ട്രെയിന്‍ യാത്രയും പുസ്തകവായനയും ഒരുമിച്ചാകാം.
18.നല്ല ഉന്മേഷമുള്ളവര്‍ സഹപ്രവര്‍ത്തകരിലേക്ക് ഉന്മേഷം പകര്‍ന്നുകൊടുക്കുന്നു.
19.അപരിചിതരുടെ മുമ്പില്‍ നാം ആദ്യം പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ നമ്മെ തുടക്കത്തില്‍ വിലയിരുത്തുക മുഖഭാവവും വേഷവും നോക്കി ആയിരിക്കും .
20.വേഷത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന ചിലരുണ്ട് . ഗാന്ധിജി എന്തുവേഷമാണ് ധരിക്കാറുള്ളത് എന്നും മറ്റും അവര്‍ ചോദിക്കും . ചോദ്യത്തിന്റെ പിന്നില്‍ യുക്തി ഉണ്ടായിരിക്കും . എല്ലാവര്‍ക്കും ഗാന്ധിജിയെപ്പോലെ ആകാന്‍ കഴിയില്ല്ലെന്ന് ഓര്‍ക്കുക.സാധാരണക്കാരാ‍യ നാം സമൂഹത്തില്‍ ജീവിക്കേണ്ടത് പരക്കെ അംഗീകരിച്ചീട്ടുള്ള സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ്.
21.മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാന്‍ ക്ഷമ കാണിക്കുക.
22.വിനയം കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല ; പക്ഷെ അഹങ്കാരം ഒന്നുകൊണ്ടുമാത്രം തകര്‍ന്നുപോയ അസംഖ്യം പേരുടെ കഥകളുണ്ട്.
23.ഭാഷ ഏതായാലും വാക്കുകള്‍ ശരിയായി ഉച്ഛരിക്കാന്‍ നാം ശീലിക്കണം.
24. ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങള്‍ .................