php
Followers
Friday, 28 December 2012
Friday, 15 June 2012
Saturday, 7 April 2012
Friday, 6 April 2012
61.ജി എസ് പ്രദീപിന്റെ അശ്വമേധാനുഭവങ്ങള്‍ ( പുസ്തകപരിചയം )
പ്രസാഷകര്‍ : H & C Publishing House Thrissur
ഗ്രന്ഥകാരന്‍ : ജി എസ് പ്രദീപ്
ഗ്രന്ഥകാരനെക്കുറിച്ച് :
ജനനം 1972 മെയ് 15
അച്ഛന്‍ : പി കെ ഗംഗാധരപ്പിള്ള ( റിട്ട ഹെഡ് മാസ്റ്റര്‍ )
അമ്മ : കെ സൌമിനി തങ്കച്ചി ( ഇവാല്യുവേഷന്‍ ഓഫീസര്‍ , സംസ്ഥാന വിദ്യാഭ്യാസവകുപ്പ് )
2000 ല്‍ പരം പൊതുവേദികളില്‍ പ്രസംഗപാടവം തെളിയിച്ചൂ. ആകാശവാണി ദൂരദര്‍ശന്‍ തുടങ്ങിയവയീലെ ഒരു നിമിഷം മാത്രം ( Just a Minute ) ,വിവാദപര്‍വ്വം എന്നീപരിപാടികളിലൂടെ പ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും പ്രിയപ്പെട്ടവാനായി മാറി . വാക്കുകളുടെ മായാജാലം എന്ന രംഗകലയുടെ ഒറ്റയാള്‍ സാരഥി . ഇപ്പോള്‍ ലോകമാദ്ധ്യമ ചരിത്രത്തില്‍ ആദ്യത്തെ റിവേഴ്‌സ് ക്വിസ് ആയ അശ്വമേധത്തിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ .
ഭാര്യ : ബിന്ദു പ്രദീപ് .
ഏകമകള്‍ സൌപര്‍ണ്ണിക
വിലാസം :
സംഗം , T .C .21/1289
നെടുങ്കാട് , കരമന
തിരുവനന്തപുരം - 2
പുസ്തകത്തെക്കുറിച്ച് :
1. അറിവിന്റെ അതിരില്ലായ്മയെക്കുറിച്ച് അറിവുവേണം
2.പരാചയപ്പെടുന്നത് സ്വാഭാവികമെന്ന് ഉള്‍ക്കൊള്ളാനുള്ള തുറന്ന വിശാലമായ ഒരു മനസ്സ് ഉണ്ട് എങ്കീല്‍ ആകാശം കീഴടക്കാനുള്ള ആത്മവിശ്വാസം മനസ്സില്‍ കരുതുക.
3.പരാചയങ്ങള്‍ ഇടക്കിടെ സംഭവിക്കുമ്പോള്‍ ഏറ്റുവങ്ങുവാന്‍ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുക . ആത്മവിശ്വാസം ജീവിതത്തിന്റെ താളമായി കരുതുക.
4.ഭാരത സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാന്‍ ആര്‍ക്കും ആശ്രയിക്കാവുന്ന എ എല്‍ ബഷാം രചിച്ച വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ എന്ന പുസ്തകം.
5.താങ്കളുടെ ഏറ്റവും വലിയ ഗുണം വായനയാണ് എന്നാണ് ഞാന്‍ ധരിച്ചിരുന്നത് , അതുമല്ലെങ്കില്‍ ഓര്‍മ്മ പക്ഷെ താങ്കളേക്കാള്‍ അല്പം വയസ്സിനു മൂപ്പുള്ള ഞാന്‍ പറയട്ടെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു , ആഗ്രഹിക്കുന്നത് നേടാന്‍ വേണ്ടിയുള്ള അദ്ധ്വാനമാണ് താങ്കളുടെ ഏറ്റവും വലിയ ഗുണം എന്ന് .
6.
Tuesday, 27 March 2012
59.പി.ഗോവിന്ദപ്പിള്ളയുമായുള്ള അഭിമുഖം ( പുസ്തകപരിചയം)
ഗ്രന്ഥകാരന്‍ : ജോണിലൂക്കാസ് .
പ്രസാധകര്‍ : ഡീ സി ബുക്സ്
ഗ്രന്ഥകാരനെക്കുറിച്ച്
: കോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് അന്നമ്മയുടേയും ലൂക്കായുടേയും മകന്‍ .
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം .
1983ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.
ഇപ്പോള്‍ തിരുവന്തപുരം യൂണിറ്റിന്റെ ചീഫ് എഡിറ്റര്‍ .
പുസ്തകത്തെക്കുറിച്ച് :
1.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാക്കിയത് പി ജി യുടെ ആഭിജാത്യമുള്ള നിലപാടായിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് ജോലിയുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ ഞാന്‍ ദുഃഖിക്കേണ്ട കാര്യമെന്ത് ?അഭിമുഖംകൊണ്ട് പി ജി യുമായി
പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകേണ്ട കാര്യമില്ല. പി.ജി യുടെ സമീപനവും ഇതായിരുന്നു. എന്നാല്‍ അവിചാരിതമെങ്കിലും പി ജിക്കുവന്നുചേര്‍ന്ന മനഃക്ലേശങ്ങളില്‍ മനുഷ്യസഹജമായ വിഷമം എനിക്കുണ്ടായി . പത്രപ്രവര്‍ത്തകനായതുകൊണ്ട്
മനുഷ്യനല്ലാതാവുന്നില്ല.
2.രാവിലെ കുളിച്ച് വൃത്തിയായിട്ടുവരുന്ന ആളുകളെകാണുവാനാണ് പി ജി അമ്പലത്തില്‍ പോകുന്നതായി കേട്ടിട്ടുണ്ട് ?
വളരെ ഇഷ്ടമുണ്ട് . അതാണല്ലോ ക്ഷേത്രങ്ങളുടെയും പള്ളികളുടേയും പ്രധാനപ്പെട്ട ഗുണം . മനുഷ്യസമൂഹത്തിന്റെ ആദിമകാലത്തിന്റെ മതവിശ്വാസം എന്നു പറയുന്നത് അവന്റെ വൃത്തിയുടെ , ചിട്ടയുടെ , ജീവിത രീതിയുടെ തന്നെ ഒരു എക്സ്‌പ്രഷനായിരുന്നു. കാര്യം നേടാന്‍
മാത്രമായിരുന്നില്ല അമ്പലത്തില്‍ പോകുന്നത് . ഇപ്പൊള്‍ അഴുക്ക് പിടിച്ച് പുഴുക്കള്‍ നുഴയുന്ന അമ്പലക്കുളങ്ങള്‍ ഉണ്ട് . അവിടെ പോയി
മുങ്ങിയിട്ട് കേറിവരുന്നവരെക്കുറിച്ച് മതിപ്പില്ല .
3.കമ്യൂണിസ്റ്റ് നേതാക്കള്‍ അവിശ്വാസികളായിട്ടു തുടരുമ്പോള്‍ ആ കുറവ് പരിഹരിക്കാനെന്നോണം കടുത്ത ഭക്തിയിലാണല്ലോ ഭാര്യമാര്‍
. എന്താണതിന്റെ വിശദീകരണം ?
അതുതന്നെയാണ് മതത്തിന്റെ പ്രശ്നം . എന്തിനാണ് പള്ളിയില്‍ പോകുന്നത് ? രാവിലെ മുതല്‍ വൈകുന്നേരം വരെ പുറത്തുപോയി
പണിയെടുക്കുക. പണക്കാരുടെ വീട്ടിലാണെങ്കില്‍ എപ്പോഴും അവരുടെ ക്ലബ്ബില്‍ പോകുക . വീട്ടില്‍ വരുമ്പോള്‍ ഭര്‍ത്താക്കന്മാരേയും സുഹൃത്തുക്കളേയും സല്‍ക്കരിക്കുക . അവര്‍ക്കുവേണ്ടി ചോറും ബിരിയാണിയുമൊക്കെ ഉണ്ടാക്കികൊടുക്കുക.ഇതൊക്കെ കഴിഞ്ഞീട്ട് ഒരു
ദിവസം സ്വതന്ത്രമായി വര്‍ത്തമാനം പറയാനുള്ള സൌകര്യത്തിനുവേണ്ടിയാണ് കൃസ്ത്യാനികള്‍ പള്‍ലിയില്‍ പോകുന്നത് . അവര്‍ക്ക്
അതൊരു ആശ്വാസമാണ് . അത് വേണ്ടതാണെന്നാണ് ഞാന്‍ പറയുന്നത് . ഏതെങ്കിലും ഒരു ദിവസം അവധിയെടുക്കുന്നതുപോലെ
ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവധിയെടുക്കാനുള്ള സൌകര്യം കൂടിയാണ് ക്ഷേത്രത്തില്‍ പോകുന്നത് . വീട്ടിലിരുന്ന കരയുന്നതിനേക്കാള്‍ എനിക്ക് ഒരു വിഷമമുണ്ട് അത് തീര്‍ത്തുതരണം ദേവാ എന്നു പറഞ്ഞ് ക്ഷേത്രത്തിലിരുന്ന് കരഞ്ഞീട്ടുപോകുക .
മനസ്സുകൊണ്ടെങ്കിലും കരയുക ; കണ്ണുകൊണ്ടല്ലെങ്കിലും . ഈ രീതിയിലുള്ളവരാണ് അമൃതാനന്ദമയിയെ കാണുവാന്‍ പോകുന്നത് . അത്
ഒരു ആശ്വാസത്തിനാണ് . ഇല്ല മോളെ നിന്റെ കാര്യമൊക്കെ നടക്കും എന്നുപറയുമ്പോള്‍ ഒരു ആശ്വാസം ലഭിക്കും . ഇത് അപകടമോ പാപമോ ആയി എനിക്ക് തോന്നിയിട്ടില്ല.
4.
Saturday, 24 March 2012
58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം )
ഗ്രന്ഥകാരന്‍ : എം ഇ സേതുമാധവന്‍
പ്രസാധകര്‍ : H & C Books
ഗ്രന്ഥകാരനെക്കുറിച്ച് :
പാലക്കാട് ജില്ലയിലെ കോട്ടായി എന്ന സ്ഥലത്ത് ജനിച്ചു.പരേതനായ മേലെവീട്ടില്‍ ഇട്ടിപ്പോതി
എഴുത്തച്ഛന്റേയും വേശു അമ്മയുടെയും മകന്‍ .
യാത്രകള്‍ , ട്രക്കിംഗ് , പ്രകൃതി പഠനം എന്നിവ മുഖ്യവിനോദം
വേദ ഭൂമിയിലേക്കൊരു തീര്‍ഥയാത്ര എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കോട്ടായി ചമ്പ്രക്കുളം എ യു പി സ്കൂള്‍ അദ്ധ്യാപകനായി ഇപ്പോള്‍ ജോലി ചെയ്യുന്നു.
ഭാര്യ : ഗീതാകുമാരി ( അദ്ധ്യാപിക )
മക്കള്‍ : സത്യജിത് , സത്യപ്രിയ
വിലാസം :
എം.ഇ സേതുമാധവന്‍
മേലെവീട് , ചമ്പ്രക്കുളം
കോട്ടായി പി ഒ
പാലക്കാട് 678572
ഫോണ്‍ : 0492 285677
പുസ്തകത്തെക്കുറിച്ച് :
1.കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്റെ തനി
പരിഛേമമാണല്ലോ എന്റെ ഗ്രാമം.
2.മറൈന്‍ ഡ്രൈവില്‍ നിന്ന് മട്ടാഞ്ചേരിയിലെ പൌരാണിക ജൂത കുടിയേറ്റമേഖലയിലേക്ക്
നടക്കാനുള്ള ദൂരമേയുള്ളൂ . ഏറിയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം . ഞാന്‍ നടന്നു.
കുടിയേറ്റമേഖലയില്‍ ഇന്ന് ജൂതന്മാര്‍ വളരെ കുറവേയുള്ളൂ . എല്ലാവരും സ്വന്തം വേരുകള്‍ തേടി
യാത്രയായിരിക്കുന്നു. പേരിന് കുറച്ചാളുകളും ഒരു പള്ളിയും ശേഷിക്കുന്നുണ്ട് . എന്നെ ഇവിടെ
ആകര്‍ഷിച്ചത് ഇതൊന്നുമല്ലായിരുന്നു. പൌരാണികങ്ങളായ ശില്പങ്ങളുടെ അളവറ്റ സമ്പത്ത്
ഇവിടെ വഴിയരികിലെ കടകളില്‍ കാണുന്നു എന്നതാണ് . ഇത്രയും വലിയൊരു പുരാവസ്തുശേഖരംകേരളത്തില്‍ മറ്റൊരിടത്തും കാണുകയില്ല. ഇതിനേക്കാള്‍ വലിയൊരു അതിശയം ഇവയെല്ലാംപഠാണികള്‍ മാത്രമാണ് കച്ചവടം ചെയ്യുന്നത് . കേരളീയരോ ദക്ഷിണേന്ത്യക്കാരോ ഇവിടെ വന്ന്ലക്ഷങ്ങള്‍ മതിക്കുന്ന ശില്പങ്ങള്‍ വാങ്ങുമെന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനായിവിദേശികള്‍ വന്നും പോയുമിരിക്കുന്നു എന്നതിലാണ് കൌതുകം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്ശില്പങ്ങള്‍ മിക്ക കടകളിലും പ്രദര്‍ശിപ്പിച്ചുകണ്ടു.
2.ഇവിടെ കല്പേനിയില്‍ പ്രാണന്‍ പോയാലും തെങ്ങുമുറിക്കുന്ന പ്രശ്നമില്ല . വശങ്ങളില്‍
തെങ്ങുകണ്ടാല്‍ റോഡ് വഴിമാറിപ്പോകുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്താതിരിക്കില്ല.
3.ഇവിടെ ദ്വീപില്‍ ആവശ്യത്തിനുള്ള വൈദ്യുതി നിര്‍മ്മിക്കുന്നത് ഡീസല്‍ വൈദ്യുത
നിലയങ്ങളിലൂടെയാണ് .24 മണിക്കൂറും സമ്മൃദ്ധമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് എനിക്ക് ദ്വീപ്
നിവാസികളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു.
4.വിവാഹത്തിന് സ്വര്‍ണ്ണമെടുക്കാന്‍ കൊച്ചിയിലോ കോഴിക്കോടോ പോകുകയാണ് ഇവരുടെ പതിവ്അതുതന്നെ ഇടത്തരക്കാരന് അമ്പതിനായിരമോ സമ്പന്നന് ഒന്നരലക്ഷമോ രൂപയുടെ
ആഭരണങ്ങളെ വേണ്ടൂ.പിന്നെ സ്ത്രീധനത്തുകയാവട്ടെ ഉള്ളവന് ഒരു ലക്ഷമോ അല്ലാത്തവര്‍ക്ക്
ആയാലുമില്ലെങ്കിലും ആകുന്നതെന്തോ അതുമതിയെന്നുമാണ് പറയുന്നത് .ഇതെല്ലാം വധുവിന്
വരനാണ് നല്‍കേണ്ടത് .
5.കേവലം രണ്ടുമൂന്ന് വാര്‍ഡിന്റെ ജനസംഖ്യമാത്രമുള്ള ഇവിടെ മനുഷ്യരെ മൂന്നായി
വിഭാഗീകരിച്ചിരിക്കുന്നു.കോയ , മാലുമി , മേലാച്ചേരി എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകള്‍ .ഇതില്‍
കോയമാര്‍ മുന്തിയ കൂട്ടരും മാലുമിമാര്‍ ശരാശരിക്കാരും മേലാച്ചേരിമാര്‍ താഴ്ന്നവരുമാണത്രെ. ഇവര്പരസ്പരം ബന്ധങ്ങല്‍ സ്ഥാപിക്കാറില്ല . അഥവാ ആരെങ്കിലും സ്നേഹിച്ച് വിവാഹിതരായാല്‍അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ് പതിവ് .
6.മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വിഭാഗീയതയും വലിപ്പച്ചെറുപ്പവുമുണ്ട് .
7.നാനാവിധ അതിക്രമങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും അസഹ്യമായ സന്ദര്‍ഭത്തിലാണ്
ലക്ഷദ്വീപുസമൂഹത്തില്‍ പ്രവാചകന്‍ ഉബൈദിന്റെ രംഗപ്രവേശം . അക്ഷരജ്ഞാനമില്ലാത്ത ജനത ,അടിമരക്തം സിരകളിലൂടെ ഒഴുകി ആ സംസ്കാരം ഉറച്ചുപോയ പഴയ അവര്‍ണ്ണര്‍ , ചില
മുന്നോക്കക്കാര്‍ എന്നിവര്‍ ഉബൈദിന്റെ പ്രവചനത്തില്‍ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചു.
അങ്ങേനെ ദ്വീപു സമൂഹത്തിലെ മുഴുവന്‍ പേരും ഇസ്ലാം മതം സ്വീകരിച്ചു എന്ന് ചരിത്രം പറയുന്നു.
Tuesday, 20 March 2012
57..ശ്രീമതി ജെ ലളിതാംബികയുടെ വ്യക്തിത്വവികസന ഗ്രന്ഥം (പുസ്തകപരിചയം )
പുസ്തകത്തിന്റെ പേര്‍ : കളിയും കാര്യവും
പ്രസാധകര്‍ : ഏച്ച് ഏന്‍ഡ് സി
ഗ്രന്ഥകാരിയെക്കുറിച്ച് :
തിരുവനന്തപുരത്ത് 1942 ല്‍ ജനനം
ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം
ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി എ കരസ്ഥമാക്കി
1966ല്‍ ഐ എ എസ്സില്‍ പ്രവേശിച്ചു.
ജില്ലാ കളക്ടറായും വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു.
പ്രസിദ്ധീകരിച്ച പ്രധാനകൃതികള്‍ :
നര്‍മ്മസല്ലാപം , മുള്ളും മലരും
ഭര്‍ത്താവ് : കെ . മോഹനചന്ദ്രന്‍ .ഐ .എ സ് ( റിട്ട )
മക്കള്‍ : അരവിന്ദ് , അപര്‍ണ്ണ
വിലാസം :
അഭിലാഷ്
ഗോള്‍ഫ് ലിംഗ്സ് റോഡ്
കവടിയാര്‍
തിരുവനന്തപുരം -695003
ഫോണ്‍ - 0471 - 2435471
പുസ്തകത്തെക്കുറിച്ച് :
1.ഒരു പുതിയ സ്ഥലത്ത് താമസിക്കുവാനെത്തുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞാല്‍ നാട്ടുകാരുടെ ഇടയില്‍ സ്വീകാര്യതയും അംഗീകാരവും കിട്ടുവാനെളുപ്പമാണ് . ഇതുകൊണ്ടാണ് അന്യസംസ്ഥാനക്കാരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന
സംസ്ഥാനങ്ങളിലെ ഭാഷ പഠിച്ച് പരീക്ഷയും ജയിക്കണം എന്ന് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത് . ഭാഷ അറിഞ്ഞാല്‍ മാത്രമേ ഒരു ഉദ്യോഗസ്ഥന് നാട്ടുകാരുമായി നേരിട്ട് ബന്ധപ്പെട്ട് ആരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
2.തലക്കുഭാരമില്ലാത്ത എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍ ? ഒന്നുകില്‍ അധികാരത്തിന്റെ അഥവാ ഉദ്യോഗത്തിന്റെ ഭാരം അല്ലെങ്കില്‍ പാണ്ഡിത്യത്തിന്റെ അഥവാ സമ്പത്തിന്റെ , കുടുംബപാരമ്പര്യത്തിന്റെ . മറ്റുള്ളവരേക്കാള്‍ അല്പം സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍ക്ക്
ഞാനെന്ന ഭാവം
3.ഭാര്യയേയോ ഭര്‍ത്താവിനേയോ വിഷമിപ്പിക്കേണ്ട എന്നുകരുതി ഗൌരവമുള്ള കാര്യങ്ങള്‍ ഒരിക്കലും ഒളിപ്പിച്ചുവെക്കരുത് . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ ഏറ്റവും പ്രാധാന്യം . കുടുംബാംഗങ്ങളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും
ഭാര്യ അറിയാതെ ഭര്‍ത്താവ് കടം വാങ്ങിക്കൂട്ടരുത് . ഭര്‍ത്താവിന്റെ ശമ്പളത്തിലെ പിടുത്തങ്ങളൊക്കെയും ഭാര്യ അറിഞ്ഞിരിക്കണം .
ഇതുപോലെ തന്നെ ക്ലാസില്‍ കയറാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുന്ന കോളേജുകുമാരനായ മകന്റെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചൂം അനഭിലഷണീയമായ പ്രേമബന്ധത്തില്‍ കുടുങ്ങിയിരിക്കുന്ന മകളുടെ പ്രശ്നവും ഭര്‍ത്താവിനെ വിഷമിപ്പിക്കേണ്ട
എന്നുകരുതി ഭാര്യ ഒരിക്കലും ഒളിപ്പിച്ചൂവെക്കരുത് .
4.എന്റെ കഥ കേട്ടുകഴിയുമ്പോള്‍ ആന്റി പറയും വിവാഹമോചനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള കാരണങ്ങള്‍ല്‍ പിശുക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് . പിശുക്ക് സ്വഭാവം കാരണം അങ്ങേര്‍ക്ക് എന്നെ സ്നേഹിക്കുവാന്‍ കൂടി സാദ്ധ്യമല്ല . കൈയ്യിലെ പണം ചെലവാകാന്‍ ഞാനും ഒരു കാരണമാകുമല്ലോ .പുള്ളിക്ക് സ്നേഹം പണത്തൊട് മാത്രം . പിന്നെ തന്നോടും . കല്യാണം കഴിക്കാമെന്നു തീരുമാനിച്ചതുതന്നെ കുറേ സ്വര്‍ണ്ണവും എന്റെ ഷെയറിലെ സ്വത്തും കിട്ടുമെന്ന് കരുതിയായിരിക്കണം.
5. സമ്പാദിക്കുവാനുള്ള മോഹം രോഗത്തിന്റെ വക്കോളമെത്തുന്ന അവസ്ഥയുണ്ട് . ചിലര്‍ നല്ലഭക്ഷണം കഴിക്കാതെയും സുഖസൌകര്യങ്ങളൊന്നും അനുഭവിക്കാതെയും ഭാവിയിലേക്കുവേണ്ടി സമ്പാദിക്കുന്നു. പക്ഷെ , ആ ഭാവി എത്തുന്നതിനുമുമ്പേതന്നെ
അയാളുടെ മരണം സംഭവിച്ചെന്നുവരാം . വര്‍ഷങ്ങളിലെ കഷ്ടപ്പാടിലൂടെ ഉണ്ടാക്കിയ പണം പലപ്പോഴും മക്കള്‍ ധൂര്‍ത്തടിക്കുന്നതു കണ്ടിട്ടുണ്ട് .
6. അനാവശ്യമായ ധൂര്‍ത്തുപോലെ ഒഴിവാക്കപ്പെടേണ്ട ഒന്നാണ് ലുബ്ദും . പണത്തോടും സമ്പാദ്യത്തിനോടും അത്യാര്‍ത്തിയായാല്‍ മനുഷ്യബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടുപോകും . . മധുവിധുകാലത്തുപോലും നവവധുവിനേക്കാള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളെ
സ്നേഹിക്കുന്ന പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവളെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.
7.ഭര്‍ത്താവിന് സ്വൈരം കൊടുക്കാത്ത ഭാര്യയും ഭാര്യക്ക് സ്വൈര്യം കൊടുക്കാത്ത ഭര്‍ത്താവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് .
8.വിവാഹത്തിനു മുന്‍പ് വരനും വധുവിനും മാത്രമല്ല രണ്ടുപേരുടെ അച്ഛനമ്മമാര്‍ക്കുകൂടി ഒരു മനശ്ശാസ്ത്രവിധഗ്ദ്ധന്റെ കൌണ്‍സലിംഗ് കൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.
9.ചിലകുട്ടികള്‍ക്ക് കാണുന്ന സാധനങ്ങളൊക്കെ തനിക്ക് വേണം എന്നുപറഞ്ഞ് ശാഠ്യം പിടിക്കുന്ന സ്വഭാവമുണ്ട് . അന്യവീടുകളിലിരിക്കുന്ന സാധനങ്ങളും അവിടത്തെ കളിപ്പാട്ടങ്ങളും നമുക്ക് എടുക്കുവാന്‍ പാടില്ല എന്നാദ്യമേ തന്നെ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കണം .
10.ഒരു സ്കൂളിലെ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പരാതിപ്പെടുന്നത് കേട്ടു. “ കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ കുട്ടികള്‍ മെനക്കെടുന്നില്ല . ആഫീസ് റൂമില്‍ രണ്ട് അലമാരകള്‍ നിറയെ വിലകൂടിയ പേനകളും കുടകളുമാണ് . തന്റെ കളഞ്ഞുപോയ കുടയോ പേനയോ കൂട്ടത്തിലുണ്ടോ എന്ന് നോക്കാന്‍ ഒരു കുട്ടിയും അന്വേഷിച്ചു വരുന്നില്ല കാരണം വ്യക്തമാണ്. എന്തുസാധനവും കുട്ടി കളഞ്ഞെന്നു പറഞ്ഞാല്‍ ഒരു ചോദ്യവും ചോദിക്കാതെ മാതാപിതാക്കള്‍ പുതിയത് വാങ്ങിക്കൊടുക്കും .
11.നിങള്‍ക്കും മറ്റുള്ളവര്‍ക്കും ഇളിഭ്യരാകേണ്ട ചുറ്റുപാട് ഒഴിവാക്കുവാനായി ഓര്‍ക്കുക . - പെരുമാറ്റച്ചട്ടങ്ങളിലെ പാഠം ഒന്ന് .. നേരത്തെ അടുത്ത് പരിചയമില്ലാത്തവരെ കാണുമ്പോള്‍ സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തുക.
12.അഞ്ചുമീറ്റര്‍ സാരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൂരീദാര്‍ വളരെ സൌകര്യപ്രദമായ വേഷമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല . എങ്കിലും നമ്മുടെ ഇപ്പോള്‍ ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും കഴിഞ്ഞ വല്യമ്മമാരും അമ്മൂമ്മമാരും ഒക്കെ ചൂരിദാറിലേക്കു കടക്കുന്ന കാഴ്ച
ചിലപ്പോള്‍ അസ്വാസ്ഥ്യം ഒഴിവാക്കുന്നു. യാഥാര്‍ത്ഥിക മനോഭാവത്തില്‍ നിന്ന് പുറത്തുചാടാനുള്ള വൈമുഖ്യം കൊണ്ടാകണം ഇങ്ങനെ തോന്നുന്നത് . പെന്‍ഷനാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു ഉന്നത് ഉദ്യോഗസ്ഥയെ പെട്ടെന്നൊരു ദിവസം ചൂരിദാറില്‍
കണ്ടപ്പോള്‍ എനിക്കാദ്യം ആളെ മനസ്സിലായില്ല . അടുത്ത കാലത്ത് നാട്ടിലെ ഒരു വീട്ടില്‍ സൌഹൃദ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ കല്യാണപ്രായമെത്തിയ മകനും അമ്മയും അമ്മൂമ്മയും ചൂരിദാറില്‍ . കുടുംബത്തില്‍ മാത്രമല്ല ജോലിസ്ഥലങ്ങളിലും ചൂരിദാര്‍ സമത്വം
കൊണ്ടുവന്നിട്ടുണ്ട് .
13.മറ്റ് രാജ്യക്കാരുടെ മുമ്പില്‍വെച്ച് നമ്മുടെ നാടിനെ ഇടിച്ചൂതാഴ്ത്തി സംസാരിക്കുന്നത് ഒരു വിനോദമായി ചിലര്‍ കണക്കാക്കാറുണ്ട് . നമ്മുടെ അമ്മയെ നാം ബഹുമാനിച്ചാല്‍ മാത്രമേ മറ്റുള്ളവരും ആദരവോടെ പെരുമാറുകയുള്ളൂ.
14.അടുത്ത കാലത്തായി നമ്മുടെ ജീവിതത്തെ ആകെ സ്വാധീനിച്ച ഉപഭോഗസംസ്കാരമാണ് ഷോപ്പിംഗ് മാനിയയുടെ പ്രധാനകാരണം . കാണുന്നതെല്ലാം വാങ്ങിക്കൂട്ടാനുള്ള അത്യുല്‍ക്കടമായ അഭിലാഷം ഒരു രോഗത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു .
15. തങ്ങളുടെ പ്രസംഗം കഴിഞ്ഞാല്‍ ചിലര്‍ സ്റ്റേജിലിരുന്ന് ഉറക്കെ സംസാരിക്കുവാന്‍ തുടങ്ങും . മറ്റുള്ളവരുടെ പ്രസംഗം അവര്‍ കേള്‍ക്കാന്‍ മെനക്കെടമെന്നില്ല എന്ന മര്യാദകേടിനു പുറമെ പ്രാസംഗികന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യും . വേദിയിലിരിക്കുന്നവരെ
പ്രസംഗം കേള്‍ക്കുവാന്‍ അനുവദിക്കുകയുമില്ല. തൊട്ടടുത്തിരിക്കുന്ന ചിലര്‍ ഉറക്കെ സംസാരിക്കുമ്പോള്‍ പ്രസംഗിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രാസംഗികന് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും .
16.ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവരില്‍ പലരേയും ബാധിക്കുന്ന സുഖക്കേടാണ് സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം . ഏറ്റവും മിടുക്കനായ സഹപ്രവര്‍ത്തകനെപ്പോലെ ജോലിചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. തികച്ചും സ്വാഭാവികം . സ്ത്രീ എന്നുപറഞ്ഞ് ആരും നിങ്ങളെ മോശക്കാരായി കാണരുതല്ലോ . ഉദ്യോഗസ്ഥ ആണെങ്കിലും ഏറ്റവും കാര്യക്ഷമയുള്ള വീട്ടമ്മയാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.അതിനുവേണ്ടി മുഴുവന്‍ സമയ വീട്ടമ്മയേയും കടത്തിവെട്ടണമെന്നാണ് നിങ്ങളുടെ ഉന്നം . അങ്ങനെ ചുരുക്കത്തില്‍ എപ്പോഴും ടെന്‍ഷന്‍ . ഒടുവില്‍ രക്ത സമ്മര്‍ദ്ദവും ഡിപ്രഷനും ആയിരിക്കും ഫലം . നമ്മുടെ കഴിവിനൊത്ത്
ജോലിചെയ്യുവാന്‍ ആഗ്രഹിക്കുക . ബാക്കിയുള്ളവരുടെ മുന്നില്‍ പ്രകടനത്തിന്റെ ആവശ്യം ഒന്നും ഇല്ല . നിങ്ങളെ സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന ഉത്തരവാദിത്തം ഒരു പരിധിവരെ ഭര്‍ത്താക്കന്മാരുടേതാണ് എന്ന് സമ്മതിക്കുന്നു.
17.വിഭിന്ന സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ബാക്കി ജീവിത കാലം മുഴുവന്‍ ഒരുമിച്ചു കഴിയുവാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും . ഇലക്കും മുള്ളിനും കേടില്ലാതെ അവ പരിഹരിക്കുവാന്‍
കഴിയൂന്നതിലാണ് ദാമ്പത്യത്തിലെ ജിവിത രഹസ്യം . പരസ്പരം വഴക്കുകൂടാനിടയുള്ള സന്ദര്‍ഭം മനസ്സിലാക്കി അവ മനഃപ്പൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കണം . മിക്കപ്പോഴും പുരുഷന്മാര്‍ക്ക് വിരോധമുള്ള ഏര്‍പ്പാടാണ് ഷോപ്പിംഗ് . ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ അദ്ദേഹത്തിനേയും കൊണ്ടെ തുണിക്കടയിലും ഫാന്‍സി സ്റ്റോറിലും പോകുകയുള്ളൂ എന്ന് ഭാര്യ നിര്‍ബ്ബന്ധം പിടിക്കരുത് .
18.ദാമ്പത്യജീവിതത്തില്‍ അപസ്വരം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനം ഞാന്‍ ഒടുവിലത്തേക്ക് മാറ്റിവെച്ചിരിക്കയായിരുന്നു . അതാണ് ഭാര്യവീട്ടുകാരേയും ഭര്‍ത്താവിന്റെ ബന്ധുക്കളേയും കുറ്റപ്പെടുത്തല്‍ . മകന്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍ അത് ഭാര്യയുടെ
അനിയന്മാരെ കണ്ട് പഠിച്ചത് . മകള്‍ തന്റേടിയായി വരുന്നത് അത് ഭര്‍ത്താവിന്റെ ചേട്ടന്റെ മകളുടെ കൂട്ടുകെട്ട് കാരണം . ഭര്യയുടേയും
ഭര്‍ത്താവിന്റേയും സാമ്പത്തിക നില രണ്ടുതട്ടിലാണെങ്കില്‍ കുറ്റപ്പെടുത്തലിനു മൂര്‍ച്ചകൂടും. ഭാര്യയുടെ അച്ഛന്റേത് കൈക്കൂലിപ്പണം എന്ന്
ഭര്‍ത്താവ് . ആ പണം കൊണ്ടല്ലേ നിങ്ങളുടെ അനിയത്തിക്ക് ഭര്‍ത്താവിനെ വാങ്ങിയത് എന്ന് ഭാര്യ . ഭാര്യയുടെ അച്ഛനമ്മമാര്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിരുന്നിനു വരുമ്പോള്‍ ഭാര്യയുടെ സല്‍ക്കാരം കണ്ട് ഭര്‍ത്താവിന് ഈര്‍ഷ്യ . നിങ്ങളുടെ അമ്മയെ ഞാന്‍ ദിവസവും സഹിക്കുന്നതിന് നോബല്‍ സമ്മാനം തരണമെന്ന് ഭാര്യ .
19. സന്തുഷ്ടമായ കുടുംബജീവിതത്തിന് ഏറ്റവും പ്രധാനം അച്ഛനമ്മമാര്‍ മക്കളുടെ മുന്നില്‍വെച്ച് വഴക്കുകൂടരുത് . അച്ഛനും അമ്മയും ഒന്നാണ് എന്ന ബോധം മക്കള്‍ക്ക് ഉണ്ടാകണം . ഭര്‍ത്താവും ഭാര്യയും പിണങ്ങിനിന്ന് കുട്ടികളേയും ഭിന്നിപ്പിച്ച് തങ്ങളുടെ വശം ചേര്‍ക്കുന്നത് കുടുംബാന്തരീക്ഷത്തിന് ദോഷം ചെയ്യും . മാത്രമല്ല കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുകയും ചെയ്യും . ഭാര്യയും ഭര്‍ത്താവും, തമ്മിലുള്ള വഴക്ക് ഒരു ദിവസത്തില്‍ കൂടുതലാവാന്‍ അനുവദിക്കരുത് . ഉറങ്ങുന്നതിനു മുന്‍പ് അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കണം .
20. ഓഫീസിലെ അന്തരീക്ഷം മോശമായാലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ബന്ധുക്കള്‍ വിമര്‍ശിച്ചാലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഒരു മിച്ച് നിന്നാല്‍ നമ്മുടെ വീട്ടിലേക്ക് സ്വര്‍ഗ്ഗം ഇറങ്ങിവരില്ലേ .
21. റിട്ടയര്‍മെന്റ് കാലം സാര്‍ത്ഥകമാക്കാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യണം . ഓദ്യോഗികകാലത്തെ തിരക്കുകാരണം ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യാനും ആസ്വദിക്കാനും കിട്ടുന്ന അവസരമാണിത് . പുതിയ വിദ്യ
അഭ്യസിക്കുവാന്‍ പ്രായം തടസ്സമാകേണ്ട കാര്യമില്ല . റിട്ടയര്‍മെന്റ് ചെയ്തതിനുശേഷം പെയിന്റ് ബ്രഷ് കയ്യിലെടുത്ത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എക്സിബിഷനുകളില്‍ പങ്കെടൂത്തുവരുന്നവര്‍ തിരുവനന്തപുരത്തുതന്നെയുണ്ട് .പണ്ട് വായിച്ച് വളരെ ഇഷ്ടപ്പെട്ട
പുസ്തകങ്ങളുടെ പുനര്‍ വായന ആകാം . കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് വീട്ടുമുറ്റത്തോ ടെറസ്സിലോ പൂന്തോട്ടമോ മലക്കറിത്തോട്ടമോ ഒരുക്കാം . സമൂഹത്തില്‍ നമ്മെക്കാള്‍ നിര്‍ഭാഗ്യവാന്മാരായ ആളുകളെ സഹായിക്കുവാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ പ്രവര്‍ത്തനമേഖലക്ക് അതിരുകളീല്ല . സാമ്പത്തിക സഹായം തന്നെ ആകണമെന്നില്ല . വൃദ്ധഭവനങ്ങളിലും അനാഥാലയങ്ങളിലും
ഒറ്റപ്പെട്ട് കഴിയുന്ന അനേകം നിര്‍ഭാഗ്യവാന്മാരുണ്ട് . അവരോടൊപ്പം കുറച്ച് കാലം ചെലവഴിക്കാനുള്ള മനഃസ്ഥിതി ഉണ്ടായാല്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും . പേരക്കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുക മനസ്സിന് പ്രത്യേകം ആനന്ദം തരുന്ന
അനുഭവമാണ് . ചുമതലകളില്ലാതെ സ്നേഹവും വാത്സല്യവും മൊത്തമായി വാരിക്കോരികൊടുക്കാം എന്നതാണ് അപ്പൂപ്പനും അമ്മുമ്മക്കുമുള്ള വിശേഷഭാഗ്യം .
22.
Monday, 19 March 2012
56.ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മനോമ്പരങ്ങള്‍ ( പുസ്തകപരിചയം )
പുസ്തകത്തിന്റെ പേര്‍ : CHIDHAMBARA SMARANA
പ്രസാധകര്‍ : ഡി സി ബുക്സ്
ഗ്രന്ഥകാരനെക്കുറിച്ച് :
1957ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദമെടുത്തു.
എറണാകുളം സബ്ബ് ട്രഷറിയില്‍ ജോലിചെയ്യുന്നു.
ഗ്രന്ഥകാരന്റെ മറ്റ് കൃതികള്‍ :
പതിനെട്ട് കവിതകള്‍ (1980)
അമാവാസി (1982)
ഗസല്‍ (1987)
മാനസാന്തരം ( 1994)
200ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചൂള്ളിക്കാടിന്റെ കവിതകള്‍ 2001 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി .
എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
പുസ്തകത്തെക്കുറിച്ച് :
1. ഒരു അമേരിക്കന്‍ മൊഴി ,“ കുട്ടികള്‍ക്ക് നാട്ടില്‍ കഴിയുവാന്‍ പറ്റില്ലെടോ . അവര്‍ ഇവിടത്തുകാരായിപ്പോയി . പിന്നെ കുശുമ്പും പോരും
പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളും നാട്ടുകാരുടേയും മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല. ഇവിടെയാകുമ്പോള്‍ നമ്മളായി
നമ്മുടെ പാടായി . ”
2.പരമദാരിദ്രവും അഭിമാനവും ഒരുമിച്ചൂചേരുന്ന അവസ്ഥയാണ് ഏറ്റവും ഭയങ്കരമായ നരകം .
3.ജീവിക്കാന്‍ സൌകര്യമുള്ളവന് കവിത നല്ലൊരു അലങ്കാരമാണ് . ഗതികെട്ടവന് കവിത്വം മഹാശാപവും .
4.വിശപ്പ് ഇല്ലാതാക്കാന്‍ ഭ്രാന്തിന് കഴിയുന്നില്ല .വിശപ്പാണ് പരമമായ സത്യം . ഭ്രാന്തുപോലും വിശപ്പ് മാറിയശേഷമേ ഉള്ളൂ.
5.അവിയല്‍ ഉണ്ടാക്കുന്നതെങ്ങനെ ?
ഏത്തക്കായ , ചേന , പച്ചപ്പയര്‍ , ഇളവന്‍ , മുരിങ്ങക്കായ തുടങ്ങി പറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചെറുവിരല്‍ നീളത്തില്‍
അരിഞ്ഞ് മുളകുപൊടിയും മഞ്ഞള്‍പ്പോടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി ഓട്ടുരുളിയിലിട്ടു വാഴയിലകൊണ്ട് അടച്ച് ചെറുതീയില്‍ വേവിക്കും .
വെന്തുവരുമ്പോള്‍ പച്ചമാങ്ങയോ , വാളന്‍ പുളിയോ , തൈരോ തരമ്പോലെ ചേര്‍ക്കും . പുളിപിടിച്ചാല്‍ തേങ്ങയും ജീരകവും പച്ചമുളകും
കറിവേപ്പിലയും ചതച്ചൊരുക്കി ഉരുളിയിലെ കഷണങ്ങളിലേക്കിടും . തീകെടുത്തിയ ശേഷം അപ്പോള്‍ പൊട്ടിച്ചു കഴുകിയെടുത്ത
കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി യോജിപ്പിച്ച് വാഴയിലകൊണ്ട് മൂടിവെക്കും . പത്തുമിനിട്ടു കഴിഞ്ഞ് വാഴയിലപൊക്കുമ്പോള്‍
പറമ്പിന്റെ പടിഞ്ഞാറെ മൂലയിലിരുന്നു കളിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കും കൂടി അടുക്കളയിലെ അവിയലിന്റെ വാസന കിട്ടും
6. മനുഷ്യന്റെ അറിവിനും പാണ്ഡിത്യത്തിനും അവന്റെ ജന്മവാസനകളുടെമേല്‍ യാതൊരു നിയന്ത്രണവുമില്ലേ .ഒരു മനുഷ്യന്റെ യോഗ്യത
നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രതിഭയോ പാണ്ഡിത്യമോ അല്ല . പണം , അധികാരം , സ്ത്രീ എന്നീപ്രതിഭാസങ്ങളോട് അവന്‍
എടുക്കുന്ന നിലപാടാണ് . പണത്തേയും സ്ഥാനമാനങ്ങളേയും പ്രലോഭനങ്ങളേയും പുല്ലുപോലെ അതിജീവിച്ചിട്ടുള്ള എനിക്ക് സ്ത്രീ എന്ന
മാരക പ്രലോഭനങ്ങളെ ഒരു തരത്തിലും അതിജീവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ് ?
7.
Friday, 16 March 2012
55..പഴശ്ശിരാജ കാലവും ജീവിതവും ( പുസ്തക പരിചയം )
പുസ്തകത്തിന്റെ പേര്‍ : പഴശ്ശിരാജ കാലവും ജീവിതവും
ഗ്രന്ഥകാരന്‍ : ഡോ .കെ.കെ .എന്‍ .കുറുപ്പ്
പ്രസാധകര്‍ : മെലിന്‍ഡ ബുക്സ്
ഗ്രന്ഥകാരനെക്കുറിച്ച് :
1939 ഫെബ്രുവരി 13 ന് കോഴിക്കോട് ജില്ലയില്‍ അഴിയൂരില്‍ ജനനം .
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം .
ചരിത്രത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം ; പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല
അതേ സര്‍വ്വകലാശാലയില്‍ ചരിത്രവകുപ്പില്‍ അദ്ധ്യാപകന്‍ .
1991 ല്‍ വകുപ്പ് അദ്ധ്യക്ഷന്‍ .
19998- 2002 വരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .
2006 ല്‍ തൃപ്പൂണിത്തുറ ഹില്‍പാലസ്സിലെ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ .
ഭാര്യ : പ്രോഫസര്‍ മാലിനി കുറുപ്പ് .
മക്കള്‍ : മീന , നളിന്‍ കുമാര്‍
വിലാസം :
പൂമാലിക , ചോമ്പാല , പി.ഒ.673608
53.ജോര്‍ജ് ഓണക്കൂറിന്റെ അമേരിക്കന്‍ പര്യടനം ( പുസ്തക പരിചയം )
പുസ്തകത്തിന്റെ പേര്‍ : അടരുന്ന ആകാശം
ഗ്രന്ഥകാരന്‍ : ജോര്‍ജ് ഓണക്കൂര്‍
ഗ്രന്ഥകാരനെക്കുറിച്ച് : 1941 നവംബര്‍ 18 ന് മുവ്വാറ്റുപുഴയില്‍ ജനിച്ചു.
നോവലിസ്റ്റ് , കഥാകാരന്‍ , തിരക്കഥാകൃത്ത് , സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസാധകര്‍ : കറന്റ് ബുക്സ്
പുസ്തകത്തെക്കുറിച്ച് :
1. അമേരിക്കന്‍ യാത്രയില്‍ ഞാന്‍ സന്ദര്‍ശിച്ച ഭവനങ്ങളിലൊന്നും ടെലിവിഷന്റെ മുന്നിലെ കുത്തിയിരിപ്പ് ദൃശ്യമായില്ലെന്ന് രേഖപ്പെടുത്താതെ വയ്യ .ജനങ്ങള്‍ ജോലിയില്‍ വ്യാപൃതരാണ് . വിശ്രമവേളകള്‍ കുറവായിരിക്കും . അത്തരം അവസരങ്ങള്‍ തന്നെ
ഫോണ്‍ ചെയ്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചെലവിടുന്നതാണ് എല്ലാവര്‍ക്കും താല്പര്യം . ശനി , ഞായര്‍ എന്നീദിവസങ്ങളില്‍ വിവിധ സംഘടനകളുടെ വകയായി നടത്തുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പങ്കുകൊള്ളാനും സമയം കണ്ടെത്തുന്നു.ഈയിടെ
യായി വിധ ദേശക്കാരുടെ കൂട്ടായ്മ ഏറി വരുന്നുണ്ട് .
2.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹത്തിന്റെ പുതിയ തലമുറ ഇപ്പോള്‍ ഇവിടെ വളര്‍ന്ന് സ്വതന്ത്ര വഴികള്‍ തേടാന്‍ പ്രായമായിരിക്കുന്നു. പലരും തേടുന്ന വഴികള്‍ ഇന്ത്യന്‍ ശീലങ്ങളില്‍ പഴകിപ്പോയ മാതാപിതാക്കള്‍ക്ക് പരിചിതമോ പ്രിയംകരമോ അല്ല .
ലിംഗബോധത്തെക്കുറിച്ച് സദാ ബോധമുണര്‍ന്ന് അടുത്തിരുന്നാല്‍ പോലും വ്യഭിചാരമാകുമെന്ന് ഭയന്ന് വളര്‍ന്നവര്‍ . അറിയാതെ
സംഭവിക്കുന്ന ഒരു മൃദു സ്പര്‍ശം പോലും സദാചാരഭൃശമാകുമെന്ന് അവര്‍ പഠിച്ചുവെച്ചത് . അത്തരം മാതാപിതാക്കളുടെ അമേരിക്കന്‍
മക്കള്‍ ഒരാണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ സ്നേഹിതരാവുക ; ആ സ്നേഹം ശാരീരിക സ്പര്‍ശത്തിലൂടെ തീവ്രമായി പ്രകാശിപ്പിക്കുക.
ഒരുമിച്ചു യാത്ര ചെയ്യുക ; താമസിക്കുക പോലും ചെയ്യുക . ഇത്തരം സ്വാതന്ത്യങ്ങള്‍ മലയാളി മനസ്സുകള്‍ക്ക് ഉള്‍ക്കോള്ളുക അസാദ്ധ്യം
തങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടും കാറും സമ്പാദ്യവുമൊക്കെ ഉണ്ടാക്കുമ്പോള്‍ മക്കള്‍ അതിലൊന്നും ഭ്രമിക്കാതെ സ്വന്തം വഴികള്‍ തേടുക . സ്വാതന്ത്യം പ്രഖ്യാപിക്കുക . ഇതൊക്കെ ഊഹാതീതമായ ദുഃഖങ്ങളാണ് . ഓമനിച്ചൂ വളര്‍ത്തിയ ഒരേ ഒരു മകനോ
മകളോ ഉള്ളത് പതിനെട്ടു വയസ്സുകഴിഞ്ഞ ബലത്തില്‍ വേറിട്ടു താമസിക്കുകയൂം ഇഷ്ടപ്പെട്ടവരെ കൂടെ പൊറുപ്പിക്കുകയും ചെയ്യുമ്പോള്‍
മാതാപിതാക്കള്‍ക്ക് രക്തസമ്മര്‍ദ്ദം ഏറാതിരുന്നാലേ അത്ഭുതപ്പെടാനുള്ളൂ .
3.നാട്ടില്‍ ജോലി എന്നതിനര്‍ഥം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പായ സുഖകരമായ മേഖല എന്നാണ് . പ്രത്യേക പ്രാഗല്‍ഭ്യമോ
അര്‍പ്പണബോധമോ പ്രകടമായില്ലെങ്കില്‍പോലും കാലാകാലങ്ങളില്‍ പ്രമോഷനുകള്‍ ലഭ്യമാകുകയും സര്‍വ്വീസിന്റെ ഒടുവില്‍ റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍ വന്നുചേരുകയും ചെയ്യും.
4.അമേരിക്കയില്‍ കഴിയുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഔദ്യോഗിക ജീവിതവും ഗാര്‍ഹിക സംവിധാനങ്ങളും സമര്‍ഥമായി
സമന്വയിപ്പിക്കുന്നത് ഞാന്‍ നോക്കിക്കണ്ടു. ആധുനിക സൌകര്യങ്ങള്‍ സുലഭമായതുകൊണ്ടുമാത്രം കൈവരുന്നതല്ല വ്യക്തി
ജീവിതത്തിലെ അടുക്കും ചിട്ടയും . ഒരു ജോഡി ചെരുപ്പില്‍ കാണാതായ ഒന്നിനുവേണ്ടി മണിക്കൂറുകള്‍ തെരയുന്നതും അന്നന്ന്
ഉടുത്തൊരുങ്ങനുള്ള വസ്ത്രങ്ങള്‍ ഓരോന്നും എവിടെയെന്നറിയാതെ വലയൂന്നതും ബാഗും കുടയുമൊക്കെ എവിടെ വെച്ചെന്ന്
ഓര്‍മ്മിക്കാനാവാതെ വിഷമിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥകളുടെ ദൈന്യം ദിന പ്രശ്നങ്ങളാണ് .ഈ ബദ്ധപ്പാടുകള്‍ അമേരിക്കന്‍
ചിട്ടകളില്‍ തീരെ ദൃശ്യമല്ല . ഓരോന്നും അതാതിന്റെ സ്ഥാനത്ത് സുരക്ഷിതമായിരിക്കുന്നു.
Sunday, 4 March 2012
52.ആടുജീവിതം ( പുസ്തകപരിചയം )
പ്രസാധകര്‍: ഡി.സി.ബുക്സ്
ഗ്രന്ഥകര്‍ത്താവിന്റെ പേര്‍: ബെന്യാമിന്‍
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
കഥാകൃത്ത് , നോവലിസ്റ്റ് .
പത്തനംതിട്ടജില്ലയിലെ കുളനടം സ്വദേശി
ബഹറിനില്‍ ജോലിചെയ്യുന്നു.
ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .
മറ്റുപുസ്തകങ്ങള്‍
ഇരുണ്ട വനസ്ഥലികള്‍ ( കുറിപ്പുകള്‍ )
അബീശഗില്‍ ( നോവല്‍ )
പെണ്‍മാറാട്ടം , യൂത്തനേസിയ ( കഥാസമാഹാരം )
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ( നോവല്‍ )
അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ ( നോവല്‍ )
വിലാസം :
മണ്ണില്‍ പുത്തന്‍ വീട്
കുളനട തപാല്‍
ഞെട്ടൂര്‍ , പന്തളം
പത്തനംതിട്ട-689503
ഇമെയില്‍ : benyamin39812111@gmail.com
പുസ്തകത്തെക്കുറിച്ച് :
1.പാല്‍ കുടിക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലും തള്ളയോടോപ്പമല്ല വിടുന്നത് . കുട്ടി വേറെ , തള്ള വേറെ . ഒരു ആട്ടിന്‍ കുട്ടിയേയും തള്ളയുടെ മുലയില്‍ നിന്ന് നേരിട്ട് കുടിക്കാന്‍ അനുവദിക്കുകയില്ല.എല്ലാത്തിനും കറന്നു കൊടുക്കുകയാണ് . അതും ഒന്നിച്ച് . ഒരു തൊട്ടിയില്‍
.അപ്പോള്‍ ഏതമ്മയുടെ പാല്‍ ഏത് കുട്ടി കുടിക്കുന്നു. ? മണം കൊണ്ടും രുചികൊണ്ടും സ്പര്‍ശം കൊണ്ടുമല്ലേ ഒരു കുട്ടി അമ്മയെ തിരിച്ചറിയുന്നത് . ആടായാലും പട്ടിയായാലും പശുവായാലും മനുഷ്യനായാലും അങ്ങനെത്തന്നെയാവണം . അപ്പോള്‍ ഒരാടിനുമതിന്റെ
അമ്മയുമായി അല്ലെങ്കില്‍ അതിന്റെ കുട്ടിയുമായി ഒരു ആത്മബന്ധമുണ്ടാകാതിരിക്കലാണോ ഈകൂട്ടക്കുടിപ്പീരുകൊണ്ട് ഉദ്ദേശിക്കുന്നത്
.ആവോ ? ആര്‍ക്കറിയാം . ഇതാണ് അറബികളുടെ രീതി .
2. ഒരാടിനെ കറക്കുവാന്‍ ഒരിക്കലും അതിന്റെ പിന്നിലൂടെ ചെല്ലരുത് . മുന്നിലൂടെ വേണം ചെല്ലാന്‍ . ചെന്നാലുടന്‍ കറകുവാന്‍ തുടങ്ങരുത് . പതിയെ അതിന്റെ കവിളിലും ചെവിയിലും തലയിലും തലോടി കുട്ടിയെ എന്ന മട്ടില്‍ ലാളിക്കണം പുറത്ത് ഒന്ന് തടവണം ,
മുതുകത്ത് തട്ടണം .പിന്നെ പതിയെ അതിന്റെ അടുത്ത് ഒരു വശത്ത് ഇരിക്കണം . അടിവയറ്റില്‍ രണ്ടുമൂന്നു തവണ തലോടണം . പിന്നെ പതിയെ മുലയില്‍ ഒന്നു തൊടണം . ആട് ഒന്ന് ഞെളിപിരികൊള്ളും . മനുഷ്യന് മാത്രമല്ല ആടുകള്‍ക്കുമുണ്ട് ഇക്കിളി . ഒരു
കന്യകയുടേതുപോലെ . പതിയെ അതിന്റെ മുലയില്‍ പിടിച്ച് തലോടി അതിന്റെ ഇക്കിളി മാറ്റണം . നാട്ടിലാണെങ്കില്‍ ഈ പണികളെല്ലാം
അതിന്റെ കുട്ടി ചെയ്തോളും . അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ ചേര്‍ന്നുരുമ്മലുകളില്‍ ഇക്കിളി മാറി ചുരത്തിത്തുടങ്ങുന്ന മുലമാത്രം കറന്നാല്‍ മതി . ഇവിടെ ഇക്കിളിമാറ്റാനും ചുരത്തല്‍ തുടങ്ങാനും കുട്ടികളില്ല. അതുകൊണ്ട് ആ പണികൂടി
നാം തന്നെ ചെയ്യണം . ഇക്കിളി മാറി എന്നുറപ്പായാല്‍ തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ച് മുകളില്‍നിന്ന് താഴേക്ക് മുല പതിയെ
പീച്ചണം അതൊരിക്കലും വേദനിക്കുന്ന തരത്തിലാവരുത് . എന്നാല്‍ പാല്‍ വരാന്‍ പാകത്തില്‍ മുറുക്കെ ആയിരിക്കണം . വളരെ
പതിയെ മാത്രം ശീലിച്ചെടുക്കാവുന്ന ഒരു പാകമാണിത് . ആ പാകത്തിന്റെ തിട്ടമാണ് ഒരു കറവക്കാരന്റെ ജോലിമൂല്യം .
3.ഒരു പാത്രം കയ്യില്‍ വെച്ചിട്ട് മറുകയ് കൊണ്ട് ഒരിക്കലും കറക്കുവാന്‍ ശ്രമിക്കരുത് . നല്ലൊരു ശീലമല്ലിത് . പാത്രം നിലത്തുവെക്കണം .
ഒരു കൈകൊണ്ട് പീച്ചൂമ്പോള്‍ മറുകൈകൊണ്ട് മുല ഒന്നു തടവിക്കൊടുക്കണം . ഏത് ചാട്ടക്കാരി ആടും അവിടെ നില്‍ക്കും . നമ്മെ
തൊഴിക്കില്ല , ചാടില്ല , പാത്രം തട്ടി മറിക്കില്ല.
4.ഒറ്റക്ക് ജീവിതത്തെ നേരിടാന്‍ ഒറ്റക്ക് തൊഴില്‍ പരിശീലനം നേടാന്‍ ഒറ്റക്ക് ഒരു ജീവി സമൂഹത്തെ പരിരക്ഷിക്കാന്‍ ഞാന്‍ പഠിക്കയായിരുന്നു.
5. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹര്‍മായ കാഴ്ച മരുഭൂമിയിലെ സൂര്യാസ്തമനമാണ് .
6.ഏതൊരു യാതനയും നമുക്ക് സഹിക്കാം പങ്കുവെക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍ ......
7.ആവശ്യത്തിനു വാക്കുകള്‍ പുറത്തുവിടുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ സ്വസ്ഥത .
8.
Thursday, 1 March 2012
50.ഹിപ്‌നോട്ടിസം ഒരു പഠനം ( പുസ്തക പരിചയം )
ഗ്രന്ഥകാരന്റെ പേര് : ജോണ്‍സണ്‍ ഐരൂര്‍
പ്രസാധകര്‍ : കറന്റ് ബുക്സ്
ഗ്രന്ഥകാരനെക്കുറിച്ച് :
1946 ഡിസംബര്‍ 4 ന് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
കറന്റ് ബുക്സില്‍ സെയില്‍സ് മാനേജരായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
കമ്പി - തപാല്‍ വകുപ്പില്‍ ആര്‍ എം എസ് ക്ലാസ് 3 യൂണിയന്‍ സെക്രട്ടറിയായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഒക്യുപ്പേഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അംഗീകൃത ഹിപ്‌നോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ
ലഭിക്കുന്ന ആദ്യത്തെ ഭാരതീയനാണ് .
പ്രധാന കൃതികള്‍ :
ഭക്തിയും കാമവും
ഹിപ്‌നോട്ടിസം ഒരു പഠനം
ബലാല്‍ക്കാരം ചെയ്യപ്പെടുന്ന മനസ്സ്
അനുസരണക്കേടിന്റെ സുവിശേഷം
പ്രതീകങ്ങള്‍ മനശ്ശാസ്ത്ര ദൃഷ്ടിയില്‍
യുക്തിചിന്ത ( വിവര്‍ത്തനം )
വിലാസം :
ജോണ്‍സണ്‍ ഐരൂര്‍ , നിലമ്പൂര്‍ -679329
ഇ മെയില്‍ : eyeroor@sathyam.net.in
Website : www.hypnotradition.com
പുസ്തകത്തെക്കുറിച്ച് :
1.മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നത നാഡീവ്യൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് . അദ്ധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നത നാഡീകേന്ദ്രം പ്രവര്‍ത്തന നിരതമാണ് .ഏറെ നേരത്തെ പ്രവര്‍ത്തനം കൊണ്ട്
ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിന് വിശ്രമം ആവശ്യമായിത്തീരുന്നു.
2.താളലയത്തില്‍ പാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് എന്തുകൊണ്ടാണ് ?
ഒരേ രീതിയിലുള്ള ഉത്തേജനം അധികരിച്ചതുമൂലം കുഞ്ഞിന്റെ നാഡീവ്യുഹകേന്ദ്രത്തിന് ക്ഷീണം സംഭവിക്കുകയൂം തന്മൂലം പ്രസ്തുത നാഡീകേന്ദ്രത്തിത്തില്‍ ഒരു തരം നിരോധനം വന്നുഭവിക്കുകയും ചെയ്യുന്നു.അതായത് ആഭാഗം പ്രവര്‍ത്തന രഹിതമായി അഥവാ
ഉറങ്ങി എന്നര്‍ത്ഥം . ആ നിരോധനം ക്രമേണ മസ്തിഷ്കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. പ്രസംഗം
കേട്ടുകൊണ്ടിരുന്ന് ഉറങ്ങുന്നവരെ പലരും കണ്ടുകാണുമല്ലോ .
നമ്മള്‍ തന്നെ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്രദ്ധിച്ചൂകൊണ്ടിരുന്നാല്‍ ക്രമേണ ബോറടിച്ചൂ ഉറങ്ങുന്നതിന്റെ പിന്നിലുള്ള ശാസ്തവും
ഇതുതന്നെ .
ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഉത്തേജനം നാഡീകേന്ദ്രത്തില്‍ നിരോധനം ഏര്‍പ്പെടുത്തുകയും പ്രസ്തത നിരോധനം പടര്‍ന്ന് നാം
ഉറങ്ങുകയും ചെയ്യുന്നു.
3.സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍ . ഒരേ ശബ്ദം തന്നെ ആവര്‍ത്തിച്ചു
കേള്‍ക്കുന്നതിലൂടെയോ , പ്രകാശമുള്ള വസ്തുവില്‍ ദൃഷ്ടികേന്ദ്രീകരിക്കുന്നതിലൂടെയോ മസ്തിഷ്കത്തിന്റെ നാഡീവ്യൂഹത്തിന്റെ
ശ്രവ്യ-ദൃശ്യകോശങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. പ്രസ്തുത തളര്‍ച്ച അധവാ ക്ഷീണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.പ്രസ്തുത
നിരോധനം മസ്തിഷ്കമാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്‌നോട്ടൈസറുമായി റാപ്പോര്‍ട്ട് സ്ഥാപിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതുമൂലം സെന്‍ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. പ്രസ്തുത സെന്‍ട്രി പോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് , ഉറക്കത്തില്‍
ഹിപ്‌നോട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്നത് .
4. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം എന്നും താഴ്ന്ന നാഡീവ്യൂഹപ്രവര്‍ത്തനം എന്നും രണ്ടായി തരം
തിരിച്ചിട്ടുണ്ട് . താഴ്ന്നതരം നാഡീവ്യുഹപ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ് . വിശപ്പ് , ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ,
പ്രതിരോധം എന്നിവയൊക്കെ നാഡീവ്യൂഹത്തിന്റെ താഴ്ന്നതരം പ്രവര്‍ത്തനത്തില്‍ പെടുന്നു.
കാമം , വാത്സല്യം , പാരമ്പര്യവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ എന്നിവയും നാഡീവ്യൂഹത്തിന്റെ താഴ്ന്ന പ്രവര്‍ത്തനങ്ങളില്‍
പെടുന്നവയാണ് .
ജീവന്റെ മൊത്തം കാലഘട്ടത്തിനുള്ളിലായി നാം ആര്‍ജ്ജിക്കുന്ന ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം ( മനസ്സ് ) ബാഹ്യലോകവുമായുള്ള
നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. മനുഷ്യന്റേയും മൃഗങ്ങളുടെയും പെരുമാറ്റവ്യത്യാസത്തിന്റെ നിര്‍ണ്ണായകത്വം സ്ഥിതിചെയ്യൂന്നത് ഈ
ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളിലാണ് . ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സൂകളുടെ അടിസ്ഥാനം .
താഴ്ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത
നാഡീവ്യൂഹപ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്വങ്ങളുടെയും അടിസ്ഥാനമാണ് .
5. മനസ്സിന് ബോധം , ഉപബോധം , അബോധം എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ചത് സിഗ്മണ്ട്
ഫ്രോയിഡ് ആണ് . എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാന രഹിതങ്ങളായ പ്രസ്തുത നിഗമനങ്ങള്‍
പിന്‍തള്ളപ്പെട്ടിരിക്കയാണ് .
6.ആധുനിക ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്കത്തിന്റെ വൈദ്യുത രാസപ്രവര്‍ത്തനം ആണ് മാനസിക പ്രവര്‍ത്തനം എന്ന പേരില്‍
അറിയപ്പെടുന്നത് . ദഹനം , ശ്വാസോച്ഛാസം എന്നൊക്കെ പറയുന്നതുപോലെ ഒരു ക്രിയാ നാമമാണ് മനസ്സ് എന്നതും .
7.ആധുനിക കാഴ്ചപ്പാടില്‍ മനസ്സിന്റെ അബോധ പ്രവര്‍ത്തനം എന്നുപറയുന്നത് പെട്ടെന്ന് നടത്തുന്ന സ്വയം പ്രവര്‍ത്തനങ്ങളാണ് .
കണ്ണില്‍ എന്തെങ്കിലും വിഴാന്‍ പോകുമ്പോള്‍ കണ്‍പോളകള്‍ അടയുന്നത് അത്തരം ഒരു അബോധ പ്രവര്‍ത്തനം ആണ് . ( അണ്‍കോണ്‍ഷ്യസ് ആക്ഷന്‍ ) അങ്ങനെ സംഭവിക്കുന്നത് അബോധമനസ്സിന്റെ പ്രവര്‍ത്തനമല്ല . മറിച്ച് അണ്‍ കണ്ടീഷന്‍ഡ്
റിഫ്ലക്സിന്റെ ജന്മവാസനയുടെ ഫലമായാണ് . ഫ്രോയിഡിന്റെ അബോധമെന്ന മനസ്സിന്റെ തട്ട് ഇന്ന് ഒരു മനശ്ശാസ്ത്ര തത്ത്വമായി
അംഗീകരിക്കപ്പെടുന്നില്ലെങ്കിലും നമ്മുടെ അക്കാഡമിക് മനശ്ശാസ്ത്രജ്ഞന്മാരില്‍ പലരും ഇന്ന് ഫ്രോയിഡിന്റെ അടിമകളാണ് .
8. അതുപോലെ ഉപബോധ മാനസിക പ്രവര്‍ത്തനം ( സബ് കോണ്‍ഷ്യസ് ആക്ടിവിറ്റി ) എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാര്‍
പറയുന്നത് , സെന്‍സര്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോയിഡിന്റെ ഉപബോധമനസ്സിനെക്കുറിച്ചല്ല , മറിച്ച് ചിന്തകളീലൂടെയും
പ്രവര്‍ത്തനങ്ങളിലൂടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ വര്‍ത്തമാന നിമിഷത്തിലെ മാനസിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്തുന്ന
സ്വാധീനത്തെയാണ് ഉപബോധമാനസിക പ്രവര്‍ത്തനം എന്നു പറയുന്നത് .
9.വസ്തുനിഷ്ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് , മസ്തിഷ്കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിപ്പിക്കുന്നതിനെയാണ്
ബോധപ്രവര്‍ത്തനം എന്ന് ആധുനിക മന:ശ്ശാസ്ത്രം പറയുന്നത് . വ്യക്തിപരമായ സവിശേഷതയും അറിവും എല്ലം ഈ ഉന്നത
നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ് .
10. മൃഗങ്ങളെയും പക്ഷികളേയും ഹിപ്‌നൊട്ടിസം ചെയ്യാന്‍ കഴിയുമോ ?
സര്‍ക്കസ്സുകളില്‍ ഈ രീതി കാണാവുന്നതാണ് ഇത് ഹിപ്‌നോട്ടിസം അല്ല കാറ്റലപ്സി എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ശാരീരികാവസ്ഥയാണ് .
11.സെല്‍ഫ് ഹിപ്‌നോസിസ് എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിക്കപ്പെട്ടിരുന്നില്ലെങ്കിലും , പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വയം ഹിപ്‌നോട്ടിക മയക്കത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ധ്യാനം , തപസ്സ് എന്നിവയൊക്കെ
അനുഷ്ഠിക്കുന്നതിലൂടെ പ്രാചീന മഹര്‍ഷിമാരും മുസ്ലീം സൂഫികളും എത്തിച്ചേര്‍ന്നിരുന്നത് സെല്‍ഫ് ഹിപ്‌നോസിസിലാണ് .നാഡീ
ഞെരമ്പുകളുടെ പിരിമുറുക്കം കുറച്ച് മനസ്സ് ഏകാഗ്രമാക്കി കുറേ നേരം ഇരിക്കുമ്പോള്‍ ഏതൊരു വ്യക്തിയും ഹിപ്‌നോട്ടിക് മയക്കത്തില്‍
ആയിത്തിരുന്നു. ധ്യാനാവസ്ഥയില്‍ സംഭവിക്കുന്നത് ഇതാണ് . ഏതെങ്കിലും ഒരു പ്രത്യേക സംഗതിയെപ്പറ്റി ഏകാഗ്രമായി
ധ്യാനിച്ചുകൊണ്ടിരുന്നാല്‍ തല്‍ഫലമായി അനുഭവപ്പെടുന്ന ഹിപ്‌നോട്ടിക് മയക്കാവസ്ഥയില്‍ , ധ്യാനിക്കപ്പെട്ട വ്യക്തിയോ സംഭവമോ
ധ്യാനനിരതന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും . ഈശ്വരനെ പ്രത്യക്ഷപ്പെടുത്തുവാന്‍ ധ്യാനിച്ചിരിക്കുന്നവന്റെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടും,
12. സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ ബോധപൂര്‍വ്വം കണ്ടീഷന്‍സ് റിഫ്ലക്സ് സ്ഥാപിക്കുന്ന മാര്‍ഗ്ഗത്തെയാണ് സ്വയം
പ്രത്യയനം അഥവാ ആട്ടോ സജഷന്‍ എന്നു പറയുന്നത് . “ഞാന്‍ ദിവസം ചെല്ലുന്തോറും ക്ഷീണിച്ചൂ ക്ഷീണിച്ചൂ വരികയാണ് . ഈ
നിലക്കുപോയാല്‍ ഞാനൊരു മാറാ രോഗിയായി തിരും ” . എപ്പോഴും ഒരാള്‍ ഇങ്ങനെ വിചാരിച്ചൂകൊണ്ടിരിക്കയാണെങ്കില്‍ അയാല്‍
ദിനം പ്രതി ക്ഷീണീച്ചൂ വരുമെന്നു മാത്രമല്ല ; ഒരു രോഗവും ഇല്ലെങ്കിലും എല്ലാ രോഗവും അയാള്‍ക്കുള്ളതായി സ്വയം അനുഭവപ്പെടുകയും
ചെയ്യൂം . ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സ്വയം പ്രത്യയനം കൊണ്ട് ഒരാള്‍ സ്വയം മാറാരോഗിയായിത്തിരുന്നതിന്റെ ഏറ്റവും നല്ല
ഉദാഹരണമാണിത് .
13.പദസൂചിക
HYPNOTIC ILLUSION
SELF HYPNOTIST
LOWER NERVOUS ACTIVITY
HIGHER NERVOUS ACTIVITY
I.P.PAVLOV
SIGNAL
MAXIMILLAN HELL
FR.JOHN GASNER
ABBE JOSE CUSTODIADI FARIA
SUGGESTIVE THEREPUTICS
FREE ASSOCIATION
ELECTRO CHEMICAL ACI
UNCONSCIOUS ACTION
SUBCONSCIOUS ACTIVITY
AUTO SUGGESTION
HALLUCINATION
HYTRO HYPNOSIS
Saturday, 11 February 2012
49.ഹവായ് അഗ്നിപര്‍വ്വതങ്ങളുടെ നാട് ( പുസ്തകപരിചയം )
പ്രസാധകര്‍ : കറന്റ് ബുക്സ്
ഗ്രന്ഥകാരന്‍ : എം.സി. ചാക്കോ
ഗ്രന്ഥകാരനെക്കുറിച്ച് :
1937 ല്‍ ജനനം . പൊതുമരാമത്ത് വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ ജോലി നോക്കവേ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡീപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു.
അമേരിക്ക സ്വാതന്ത്രത്തിന്റെ നാട് , കാനഡ: ഭൂമിയുടെ ധാന്യപ്പുര , മെക്സിക്കോ : ചരിത്രം ഉറങ്ങുന്ന ഭൂമി , ഇസ്രായേല്‍ യാത്ര , ക്യൂബയും അയല്‍ രാജ്യങ്ങളും എന്നി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
വിലാസം :
മണ്ണാര്‍ക്കാട്ടില്‍
നിണ്ടൂര്‍ പി ഒ
കോട്ടയം - 686601
പുസ്തകത്തെക്കുറിച്ച് :
1.അമേരിക്കന്‍ ഐക്യനാടുകളുടെ അമ്പതാമത്തെ സംസ്ഥാനമാണ് ഹവായ് .അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വേര്‍പെട്ട് 4000 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട് ഹവായിയെ ഒരു വിദേശ രാജ്യം
പോലെയാണ് ഭൂരിപക്ഷം അമേരിക്കക്കാരും കാണുന്നത് . ഹവായിക്കാരും യു എസ് വന്‍കരയെ
അങ്ങനെയാണ് കാണുന്നത് . അവര്‍ക്ക് ജപ്പാന്റെ തലസ്ഥനമായ ടോക്കിയോ , അവരുടെ ദേശീയ
തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി സി യേക്കാള്‍ അടുപ്പമാണ് .
2.എട്ടു പ്രധാന ദ്വീപുകള്‍ ചേര്‍ന്നതാണ് ഹവായ് . 124 ചെറു ദ്വീപുകളും അതില്‍ ഉണ്ട് .
3.ഹൊണലുലു ആണ് ഹവായ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി .
4.അലോഹ ഹവായിയിലെ ഓപ്പണിംഗ് വേഡ് ആണ് .
5.എന്താണ് പേള്‍ ഹാര്‍ബര്‍ ദുരന്തം ?
സ്കൂളിലും കോളെജിലുമൊക്കെ നമുക്ക് പഠിക്കുവാനുള്ളതാണെല്ലോ .
ഇതിനെ ആസ്പദമാക്കി സിനിമയും ഇറങ്ങി ഹിറ്റായല്ലോ ?
എന്നിരുന്നാലും പേള്‍ഹാര്‍ബര്‍ ദുരന്തത്തിന് കാരണമായ സംഗതികള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടാല്‍ നാം
കുഴങ്ങും അല്ലേ . പക്ഷെ ഈ പുസ്തകത്തില്‍ ലേഖകന്‍ അത് ലളിതമായി വിവരിച്ചിരിക്കുന്നു.
രണ്ടാം മഹായുദ്ധകാലത്ത് ഇറ്റലിയും ജപ്പാനും ജര്‍മ്മനിയും ചേര്‍ന്ന് റോം -ബര്‍ലിന്‍ - ടോക്കിയോ എന്നൊരു സൈനിക ഉടമ്പടി രൂപീകരിച്ചു. യൂറോപ്പ് ഭൂഖണ്ഡം ജര്‍മ്മനിക്കും ഇറ്റലിക്കും പകുതിവീതവും ഏഷ്യ പൂര്‍ണ്ണമായും ജപ്പാനും എന്നതായിരുന്നു ഉടമ്പടി വ്യവസ്ഥ.ഈ വ്യവസ്തയുടെ മറവില്‍ മറ്റുരാജ്യങ്ങളെ ആക്രമിച്ച കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ . അങ്ങനെ ജപ്പാന്‍ ഏഷ്യയെ ആക്രമിച്ചു. തങ്ങളുടെ ജൈത്രയാത്ര
തുടരുമ്പോള്‍ .............
അമേരിക്ക ജപ്പാനു മുന്നറിയിപ്പു നല്‍കി .
ജപ്പാന്‍ അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുത്തില്ല.
അപ്പോള്‍ അമേരിക്ക ജപ്പാനിലേക്കുള്ള കയറ്റുമതി നിരോധിച്ചു.
അതില്‍ ഇന്ധനങ്ങളും ഉള്‍പ്പെടും !!
അമേരിക്കന്‍ നടപടി ജപ്പാന് ഇഷ്ടമായില്ല.
യുദ്ധക്കൊതിയും സാമ്രാജ്യവികസനമോഹവും കൊണ്ട് അന്ധത ബാധിച്ച ജപ്പാനിലെ ത്രിമൂര്‍ത്തികളായ ഹിരഹിതോ ചക്രവര്‍ത്തി , ജനറല്‍ ടോജോ , നാവികമേധാവി , അഡ്‌മിറല്‍ ഇസറോക്കു യാമമോട്ടോ എന്നിവര്‍ ചേര്‍ന്ന് ഒരു സൈനിക പദ്ധതി രൂപകല്പനചെയ്തു. ജപ്പാന്റെ ഏഷ്യന്‍ ജൈത്രയാത്രക്കു തടസ്സം അമേരിക്കയുടെ
ഫസഫിക് ഫ്ലീറ്റാണെന്ന് അവര്‍ കണക്കുകൂട്ടി .
ഐക്യനാടുകളുടെ ഫസഫിക് നാവികപ്പടയുടെ സിരാകേന്ദ്രമായ പേള്‍ഹാര്‍ബറിനെ ആകസ്മികമായി ആക്രമിച്ച്
യു എസ് നേവിയെ കര്‍മ്മരഹിതമാക്കുക, ഏഷ്യയില്‍ അജയ്യമായി മുന്നേറുക - ഇതായിരുന്നു ആസൂത്രിത പദ്ധതി . മൂവരും കയ്യടിച്ച് പാസാക്കി .
സൈനിക പദ്ധതി നടപ്പിലാക്കാന്‍ യാമമോട്ടോക്ക് സമ്പൂര്‍ണ്ണ ചുമതലയും നല്‍കി .
യു എസ് ലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് യു എസ് ന്റെ
അതിവിപുലമായ ആയുധശക്തിയും അന്തമില്ലാത്ത വിഭവശേഷിയും കണ്ടറിഞ്ഞ യാമമോട്ടോ , അമേരിക്കയോട്
യുദ്ധം ചെയ്ത് ജപ്പാന്‍ വിജയിക്കുകയില്ലെന്ന മുന്നറിയിപ്പ് അന്നേ നല്‍കിയിരുന്നു.
പക്ഷെ , ഹിരഹിതോയും ടോജോയും പച്ചക്കൊടി കാട്ടി.
യാമമോട്ടോ പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് ആദ്യബോംബ് വീഴുന്നതുവരെ ആരും അത് അറിഞ്ഞില്ല.
1947 ഡിസംബര്‍ ഏഴാം തിയ്യതി ഞായറാഴ്ച അതിരാവിലെ പ്രഭാതം വിടര്‍ന്നത് അത്യുഗ്രമായ ബോംബ്
സ്ഫോടനത്തോടെയാണ് . വാരാന്ത്യഘോഷത്തിന്റെ ഉറക്കച്ചടവില്‍ നിന്നും അമേരിക്കന്‍ വ്യോമ - നാവിക ഘടകങ്ങള്‍ ഉണര്‍ന്ന് യുദ്ധസജ്ജമായിട്ടില്ല . നേരിയ മൂടല്‍ മഞ്ഞും ഹോണലുലുവിനെ ആവരണം ചെയ്തിട്ടുണ്ട് .
ജപ്പാന്റെ അതിശക്തമായ പ്രഹരം.
എസ് യുദ്ധക്കപ്പലുകളുടെ മേല്‍ ആകാശത്തുനിന്നും ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു.
പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് പതിയിരുന്ന ജപ്പാനീസ് അന്തര്‍വാഹിനികളില്‍ നിന്നും യു എസ് പടക്കപ്പലുകളുടെമേല്‍ ടോര്‍പ്പിഡോകള്‍ ആഞടിച്ചൂ.അമേരിക്കയുടെ അഭിമാനമായിരുന്ന യു എസ് എസ്
അരിസോണ 1177 നാവികരുമായി 9 മിനിട്ടുകള്‍ക്കകം നശിച്ചു.
തുടര്‍ന്ന് 9 പ്രമുഖയുദ്ധക്കപ്പലുകള്‍ പേള്‍ഹാര്‍ബര്‍ തുറമുഖത്തു മുങ്ങി.
സമീപത്തെ എയര്‍ഫീല്‍ഡില്‍ കിടന്നിരുന്ന 300 യുദ്ധവിമാനങ്ങള്‍ നശിച്ചു.
അങ്ങനെ 2388 സൈനികര്‍ മരിച്ചൂ.
യഥാര്‍ത്ഥത്തില്‍ അന്ന് അമേരിക്ക യൂറോപ്പിലെ യുദ്ധത്തില്‍ പങ്കാളിയായിരുന്നില്ല.
പക്ഷെ , ഈ ആക്രമണത്തിന്റെ ഫലമായി അമേരിക്ക നിഷ്പക്ഷത വെടിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തി പങ്കാളിയാക്കപ്പെട്ടു.
യുദ്ധം ജപ്പാന്റെ ദയനീയ പരാജയത്തില്‍ എത്തി .
യാമമോട്ടോയുടെ വിലയിരുത്തല്‍ ശരിയാണെന്നു തെളീഞ്ഞു.
6.ദുരന്തം കഴിഞ്ഞ് 35 വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്റെ ഹിരഹിതോ ചക്രവര്‍ത്തി ഹവായ് സന്ദര്‍ശിച്ചു.എന്നാല്‍ പേള്‍ ഹാര്‍ബര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ നയതന്ത്ര സമ്മര്‍ദ്ദമുണ്ടായിരുന്നത്രെ.
7.ഹവായില്‍ വെച്ചാണ് ക്യാപ്റ്റന്‍ കുക്കിന്റെ അന്ത്യം .
ക്യാപ്റ്റന്‍ കുക്കിനെക്കുറിച്ച് അറിയില്ലേ ?
1768ലാണ് ബ്രിട്ടീഷ് നാവികസെക്രട്ടറി എല്‍ഡവര്‍ എന്ന കപ്പലും അനുയായികളേയും നല്‍കി കുക്കിനെ അതിവിദൂര സമുദ്രപര്യവേഷണത്തിനയച്ചു.
അങ്ങനെ ആസ്ത്രേലിയ , ന്യുസിലാന്‍ഡ് എന്നിവയൊക്കെ കണ്ടുപിടിച്ചൂ.
വിജയശ്രീലാളിതനായി തിരിച്ചെത്തി.
തുടര്‍ന്ന് വീണ്ടും 1772 ല്‍ ദക്ഷിണഫസഫിക്കിലേക്കായി പര്യടനം .
അങ്ങനെ തെക്കേ അമേരിക്കയുടെ മുനമ്പു കടന്ന് അന്റാര്‍ട്ടിക്ക ഉപഭൂഖണ്ഡത്തിലെത്തി.
കനത്ത മൂടല്‍മഞ്ഞുമൂലം കരക്കിറങ്ങുവാന്‍ പറ്റാതെ അവര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി.
ഈ അറിവ് ഇംഗ്ലണ്ടിന് വിലപ്പെട്ടതായിരുന്നു
തുടര്‍ന്ന് മൂന്നാം പര്യവേഷണം
1776 ല്‍ യാത്ര തുടര്‍ന്നു.
അറ്റ്ലാന്റിക് -ഫസഫിക് ജലപാതയുണ്ടെങ്കില്‍ അത് കണ്ടുപിടിക്കലായിരുന്നു മുഖ്യൌദ്ദേശം
ഒരു കുടിയേറ്റത്തിനായുള്ള ആഹാരപദാര്‍ഥങ്ങളും പച്ചക്കറികളും പഴങ്ങളും ആടുമാടുകളും യൂറോപ്പിലെ അസുലഭവസ്തുക്കളും കരുതിയിരുന്നു.
അങ്ങനെ കുക്ക് ദക്ഷിണ ഫസഫിക്കിലെത്തി .
പോളിനേഷ്യന്‍ രാജ്യങ്ങളായ തഹീത്തിയും മാര്‍ക്വിസാസും കണ്ടുപിടിച്ചു.ഈ ദ്വീപുകളില്‍ കുറേ നാള്‍
തങ്ങിയതിനുശേഷം വടക്കോട്ട് യാത്രതുടര്‍ന്നു.
അങ്ങനെ 1778 ല്‍ ഹവായിലെത്തി
അവിടെ രണ്ടാഴ്ച താമസിച്ചു.
1779 ഫെബ്രുവരിയില്‍ ഹവായ് ദ്വീപു സമൂഹങ്ങളിലൊന്നായ കെയാലകേക്വ ഉള്‍ക്കടല്‍ തീരത്ത് ക്യാപ്റ്റനു
കുക്കും സംഘവും നങ്കൂരമിട്ടു.
അവിടത്തെ ആദിവാസികള്‍ ഇംഗ്ലീഷുകാരായ വെള്ളക്കാരേയും ചലിക്കുന്ന കപ്പലുകളേയും അണ്ട് അന്തം വിട്ടു.
അവരുടെ ദൈവമായ ലോനോ വിശിഷ്ടമായ ജലവാഹനത്തില്‍ മടങ്ങിവരുമെന്ന് ഹവായ് മഹാപുരോഹിതന്‍
പ്രവചിച്ചത് അവര്‍ ഓര്‍മ്മിച്ചൂ.
ക്യാപ്റ്റന്‍ കുക്കിനെ ലോനോ ദേവനായി അവര്‍ തെറ്റിദ്ധരിച്ചു.
ഹവായ് സുന്ദരികളെ കാഴ്ചവെച്ചും വിശിഷ്ടഭോജ്യങ്ങള്‍ നല്‍കിയും ദ്വീപുനിവാസികള്‍ നാവികരെ ആദരിച്ചൂ
അങ്ങേന്‍ രണ്ടാഴ്ചത്തെ സ്വീകരണത്തിനുശേഷം ക്യാപ്റ്റനും സംഘവും അവിടെനിന്നും മടങ്ങി.
പക്ഷെ സമുദ്രത്തിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ കൊടുംകാറ്റില്‍ പെട്ട് കപ്പലിന്റെ പാമരം ഒടിഞ്ഞു വീണു.
ഗത്യന്തരമില്ലാതെ നാവികര്‍ വീണ്ടും ദ്വീപിലേക്കു മടങ്ങി.
കുക്കിനെ ദൈവമെന്നു കരുതിയ ദ്വീപുനിവാസികള്‍ക്ക് പാമരമൊടിഞ്ഞുവന്ന ദൈവത്തോട് വിശ്വാസമില്ലാതായി
.
ദീപുനിവാസികള്‍ സംഘം ചേര്‍ന്ന് കപ്പലിനെ ആക്രമിച്ചു.
ഇതിനെ ചോദ്യം ചെയ്ത ക്യാപ്റ്റന്‍ കുക്കിനെയും സംഘത്തേയും ആക്രമിച്ചു.
കുക്കിനെ തല അടിച്ചൂ വീഴ്ത്തി. കുക്ക് തല്‍ക്ഷണം മരിച്ചൂ
കുക്കിന്റെ ശരീരം ദ്വീപുനിവാസികള്‍ കൊണ്ടുപോയി.
ഹവായിയന്‍ ആചാരപ്രകാരം ആഴിപൂട്ടി കുക്കിന്റെ ഭൌതികശരീരം വേവിച്ചൂ.
തലയോട്ടിയും കൈകാലുകളീലെ മാംസഭാഗങ്ങളും ഉപ്പുചേര്‍ത്ത് ഒരു തൂവല്‍തൊപ്പിയില്‍ ഭദ്രമായി പൊതിഞ്ഞ്
കപ്പലിലേക്ക് കൊടുത്തയച്ചൂ.ഇതരഭാഗങ്ങള്‍ ഗ്രാമത്തലവന് കാഴ്ചവെച്ചെന്നും അവര്‍ അറിയിച്ചൂ,
മടക്കിക്കിട്ടിയ ശരീരഭാഗങ്ങള്‍ നാവികര്‍ കടലില്‍ സംസ്കരിച്ചൂ.
കുക്കിന്റെ ലഫ്‌റ്റ്‌നന്റായിരുന്ന ജെയിംസ് കിങ്ങിന്റെ നേതൃത്വത്തില്‍ നാവികര്‍ തിരിച്ചൂ പോയി .
ഇന്ന് ഹാവായ് ദ്വീപില്‍ പലഭാഗത്തും അദ്ദേഹത്തിന്റെ സ്മാരകങ്ങളുണ്ട് .
8. 1950 ല്‍ ഹവായ് ദ്വീപില്‍ കുഷ്ടരോഗം പടര്‍ന്നു പിടിച്ചൂ.
ഇത് തടയുവാനായി അന്നത്തെ രാജാവ് കലൌപാപ്പ എന്ന ദ്വീപിലേക്ക് രോഗികളെ മാറ്റിപാര്‍പ്പിച്ചൂ .
അവര്‍ക്ക് അവിടെ ഇഷ്ടം പോലെ താമസിക്കാം .
രോഗികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യമൊന്നും അവിടെ ഇല്ലായിരുന്നു.
അങ്ങനെ ഫാദര്‍ ഡാമിയന്‍ അവിടെ ഈ കുഷ്ഠരോഗികളെ സേവിക്കാന്‍ എത്തുന്നത് .
അദ്ദേഹം കുഷ്ഠരോഗികളുടെ സുഹൃത്തും ശുശ്രൂഷകനും ആത്മിയാചാര്യനുമായി.
അദ്ദേഹം കോളനിയില്‍ ശുദ്ധജലമെത്തിച്ചു.
ആശുപത്രി സ്ഥാപിച്ചൂ.
അങ്ങനെ പത്തുവര്‍ഷം കൊണ്ട് കോളനി വാസയോഗ്യമാക്കി.
കുഷ്ഠരോഗികളുടെ പഴുത്ത വ്രണങ്ങളില്‍ നിന്നും ഒഴുകുന്ന ദുര്‍ഗന്ധം വഹിക്കുന്ന മുറീവുകള്‍ അദ്ദേഹം കഴുകി.
പക്ഷെ . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പൊള്‍ അദ്ദേഹവും കുഷ്ടരോഗിയായി .
അങ്ങേനെ അദ്ദേഹം അവിടെ വെച്ച് മരിച്ചു.
9.ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പലകാര്യങ്ങളും ഈ പുസ്തകത്തിലുണ്ട് .
Monday, 30 January 2012
48.മിലരേപ ( പുസ്തകപരിചയം )
പ്രസാധകര്‍: ഗുരുകുല പബ്ലിഷിംഗ് ഹൌസ് , വര്‍ക്കല
വിവര്‍ത്തനം : വിനയചൈതന്യ
നാരായണ ഗുരുകുലം , സോമനഹള്ളി , 562112
അവതാരിക : ഗുരു നിത്യചൈതന്യയതി .
പുസ്തകത്തെക്കുറിച്ച് :
1.മിലരേപയുടെ ഗുരു മാര്‍പ്പ മഹാവിവര്‍ത്തകന്‍ എന്ന പേരില്‍ തിബത്തില്‍ ജീവിച്ചിരുന്ന ഒരു വ്യാസനാണെന്നു പറയാം .
2.നടരാജ ഗുരുവിന്റെ അന്തേവാസിയായി ഗുരുകുലത്തിലെത്തിയപ്പോള്‍ പഠനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകങ്ങളില്‍ W. Y എവന്‍സ് - വെന്റ്‌സിന്റെ തിബത്തിലെ മഹായോഗിയായ മിലരേപയും ഉണ്ടായിരുന്നു.
3.ഗുരുവിനേയും ഗുരുശിഷ്യപാരസ്പര്യത്തിലൂടെയുള്ള അറിവുപകരലിനു നിദരശകമായ ഗുരുകുലത്തേയും പരിചരിക്കാനിടയായിരുന്നില്ലെങ്കില്‍ മിലരേപയുടെ ഈ അത്ഭുത കഥ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
4.എ ഡി 1052 നും 1136നും ഇടക്കാണ് മിലരേപ സശരീരനായിരുന്നത് .
Thursday, 26 January 2012
47.പ്രപഞ്ചവിശേഷങ്ങള്‍ ( പുസ്തക പരിചയം )
പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ് , തിരുവനന്തപുരം
ഗ്രന്ഥകാരന്റെ പേര് : വി.വി. വേണുഗോപാല്‍
ഗ്രന്ഥകാരനെക്കുറിച്ച് :
1965 ല്‍ തൃശൂര്‍ ജില്ലയിലെ വേലൂര്‍ ഗ്രാമത്തില്‍ ജനനം . ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പ്രകൃതിയുടെ താക്കോല്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തില്‍ ഭൌതിക ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് . ഇപ്പോള്‍ എരുമപ്പെട്ടി ഹൈസ്ക്കുളില്‍ ഫിസിക്കള്‍ സയന്‍സ് അദ്ധ്യാപകന്‍
വിലാസം : ദേവസ്വം പറമ്പില്‍ വീട്
വേലൂര്‍ .പി.ഒ
തൃശൂര്‍ : 680601
മൊബൈല്‍ : 9605957852
ഉള്ളടക്കം :
1.തുംങ്കുസ്കയില്‍ സംഭവിച്ചതെന്ത് ?
2.ചിന്നന്മാരെ പേടിക്കേണ്ട സമയമായി
3.പിടികൊടുക്കാത്ത ന്യൂട്രിനോ
4.നക്ഷത്രഭോജിയായ ആകാശഗംഗ
5.സൌരയൂഥത്തിന് ഒരു അതിരുണ്ടോ ?
6.നമ്മള്‍ നക്ഷത്രക്കുഞ്ഞുങ്ങളോ ?
7.മാനത്തെകുള്ളന്മാര്‍
8.ഇനി വിചിത്രനക്ഷത്രങ്ങളും
9.പ്രതിദ്രവ്യം - ദ്രവ്യത്തിന്റെ പ്രതിയോഗി
10.ഗാമാ വികിരണസ്ഫോടനങ്ങള്‍
11.സൌരയൂഥേതര ഗ്രഹങ്ങളെതേടി
12.ഐന്‍സ്റ്റീന്റെ അബദ്ധവും പ്രപഞ്ചത്തിന്റെ മരണവും തമോദ്രവ്യമോ ?
13.മഹാവിസ്ഫോടനവും സൃഷ്ടിവാദവും തമ്മിലെന്ത് ?
14.പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയോ ?
Saturday, 14 January 2012
46.ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി ( ഫിദല്‍ കാസ്‌ട്രോയുമായുള്ള ഇന്റര്‍വ്യൂ )
പ്രസാധകര്‍ : പ്രോഗ്രസ് പബ്ലിഷേഴ്സ് , കോഴിക്കോട് -4
എഡിറ്റര്‍ : ഗുലാബ് ജാന്‍
പുസ്തകത്തെക്കുറിച്ച് :
1. മുതലാളിത്ത ധനശാസ്ത്രം പഠിച്ചാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത് .
2.രാജിവെക്കാനുള്ള അവകാശം എനിക്കില്ല. വിശ്രമിക്കാനോ എഴുത്തില്‍ മുഴുകുവാനോ , സംഘര്‍ഷം കുറഞ്ഞ ജീവിതം നയിക്കാനോ വേണ്ടി ഞാന്‍ രാജി വെക്കുകയാണെങ്കില്‍ അത് ഒരു സ്വാര്‍ഥ നടപടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാനത്
ചെയ്തില്ല . എന്നാല്‍ എനിക്ക് ശേഷിയില്ലെന്നോ പ്രാപ്തിയില്ലെന്നോ തോന്നുകയാണെങ്കില്‍ രാജിവെക്കേണ്ടത് എന്റെ ധര്‍മ്മമാണ് .
3.ഞങ്ങള്‍ എങ്ങനെയാണ് താടി വളര്‍ത്തുവാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ ? ഞങ്ങള്‍ക്ക് ബ്ലേഡൂകള്‍ കിട്ടാനില്ലായിരുന്നു.പിന്നിട് ഗറില്ലയുടെ അടയാളമായി താടി മാറി . ചാരന്മാരെ ഗറില്ലകള്‍ക്കിടയില്‍ നുഴഞ്ഞുകയറ്റാനും വിഷമമായിത്തീര്‍ന്നു.താടി വളരുന്നതുവരെ മാസങ്ങളോളം അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.
4.അമേരിക്കന്‍ ജീവിത ശൈലിയാണ് ആഫ്രിക്കക്കും ഇന്ത്യക്കും ചൈനക്കും മാതൃകയാകേണ്ടതെന്ന് താങ്കള്‍ കരുതുന്നത് ?എല്ലാ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും സ്വന്തമായി കാറുണ്ടാകുന്ന സാഹചര്യം ഒന്നു സങ്കല്പിച്ചു നോക്കൂ .
അങ്ങനെയായാല്‍ ലോകത്തിലെ എണ്ണനിക്ഷേപം എത്രകാലം നിലനില്‍ക്കും ?
5.സ്വാതന്ത്ര്യം നേടേണ്ടത് ഓരോ ജനതയും സ്വയമേവയാണ് . അത് പുറമെനിന്ന് കൊണ്ടുചെന്നിറക്കാന്‍ കഴിയില്ല.
6.ആരാണ് ഫാസിസ്റ്റുകളെ വളര്‍ത്തിയത് ? അമേരിക്കയും ഇംഗ്ലണ്ടുമല്ലേ . കമ്മ്യൂണിസ്റ്റുവിരുദ്ധനായ ഹിറ്റ്ലര്‍ക്ക് നിങ്ങള്‍ നല്‍കിയ ബഹുമതികളും പിന്തുണകളും മറക്കരുത് . കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു ഹിറ്റ്‌ലറുടെ വളര്‍ച്ചക്കു പിന്നില്‍ .ഇറ്റലിയില്‍ ഫാസിസവും
ജര്‍മ്മനിയില്‍ നാസിസവും അങ്ങനെയായിരുന്നു വളര്‍ന്നുവന്നത് .
7.ബൂര്‍ഷാ ജനാധിപത്യത്തില്‍ ന്യൂനപക്ഷം അളവറ്റ സമ്പത്ത് കയ്യടക്കിവെക്കുകയും ഭൂരിപക്ഷം ഇല്ലായ്മയില്‍ കഴിയുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവര്‍ക്ക് എന്താണ് അവകാശം ? ലക്ഷപ്രഭുവിനും
പിച്ചക്കാരനുമിടയില്‍ എന്ത് സമത്വവും സാഹോദര്യവുമാണ് ഉണ്ടാകുക . ദരിദ്രരും ചൂഷിതരും സര്‍വ്വവും നഷ്ടപ്പെട്ടവരുമായ ജനങ്ങള്‍ക്ക് എന്ത് അവകാശവുമാണ് ഉണ്ടാവുക ?
8. ജനാധിപത്യമെന്ന് പേരുപറഞ്ഞ് പല രാജ്യങ്ങളിലേയും കാര്യങ്ങള്‍ ഏറെ വെറുപ്പുണ്ടാകുന്നവയാണ് . അവരുടെ നാട്ടിലെ തിരഞ്ഞെടുപ്പുപ്രചരണങ്ങളിലെല്ലാം പണം ഒരു നിര്‍ണായക ഘടകമാണ് . കാശില്ലാത്തവന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ വയ്യ .
9.ഒന്നിലേറെ പാര്‍ട്ടികള്‍ വേണ്ടമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
10.ഒരു ആശ്രിത രാജ്യത്തില്‍ ജനാധിപത്യമുണ്ടാവാന്‍ കഴിയുമോ ?
11.ഭൂരിപക്ഷം ജനങ്ങളും ആറാംക്ലാസുവരെയെങ്കിലും പഠിക്കാത്ത രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടാവാന്‍ കഴിയുമോ ?
12. യു എസ് ല്‍ എന്ത് ജനാധിപത്യമാണ് ഉള്ളത് ? ഏതാണ്ട് 180 സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായുണ്ട് . സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ എണ്ണം കൂടിയിട്ടുണ്ടാകാം . പക്ഷെ അഞ്ചു രാജ്യങ്ങള്‍ക്കുമാത്രമേ വീറ്റോ അധികാരമുള്ളൂ .
അങ്ങനെ വീറ്റോ അധികാരമുള്ള ഒരൊറ്റ രാജ്യം വിചാരിച്ചാല്‍ മറ്റുള്ളവരൊക്കെ സര്‍വ്വസമ്മതത്തോടെ എടുത്ത രക്ഷാസമിതിയില്‍ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാം . ഇതിനെയാണ് അവര്‍ ജനാധിപത്യമെന്ന് വിളിക്കുന്നത് ? അപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍
തന്നെ എന്തു ജനാധിപത്യമാണ് ഉള്ളത് ? ഇതിനൊക്കെ വല്ല ന്യായീകരണമുണ്ടോ ?
13.അപ്പോള്‍ ഏകദേശം 50 മില്യണ്‍ ജനസംഖ്യയുള്ള അത്തരമൊരു രാജ്യത്തിന് മറ്റെല്ലാ ജനങ്ങളും കൂടിയെടുക്കുന്ന തീരുമാനത്തെ വിറ്റോ ചെയ്യുവാന്‍ കഴിയും . എന്നാല്‍ 800 മില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്കുപോലും വീറ്റോ അധികാരമില്ല .
14. ഇനി സാമ്പത്തികാടിസ്ഥാനത്തില്‍ നോക്കിയാലോ ? ജപ്പാനെപ്പോലെ ഏറെ സാമ്പത്തികമായി ഏറെ കനപ്പെട്ട പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗങ്ങളല്ല . അവര്‍ക്ക് വീറ്റോ അധികാരവുമില്ല . ജര്‍മ്മനിക്കോ ? വലിയൊരു ജനസംഖ്യയുണ്ട് , സാമ്പത്തികശേഷിയുണ്ട് , വീറ്റോ അധികാരമില്ല .
15.വിപ്ലവത്തിനുശേഷമുള്ള ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഒരിക്കലും വിദ്യാര്‍ത്ഥികളേയും തൊഴിലാളീകളേയും മറ്റുള്ളവരേയും അടിച്ചമര്‍ത്താന്‍ പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് ബലപ്രയോഗം നടത്തിയിട്ടില്ല . ജ്നങ്ങളും ഭരണവും തമ്മിലുള്ള
ഗാഢമായ ബന്ധവും, ഞങ്ങള്‍ നേടിയ ഐക്യബോധവും മനപ്പൊരുത്തവുമാണ് അതിനു കാരണം .
16.യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കെതിരായി ടിയര്‍ ഗ്യാസും പോലീസ് നായ്ക്കളുമെല്ലാം സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?
17. ബഹുകക്ഷി വ്യവസ്ഥയില്‍ ജനങ്ങളല്ല ; മറിച്ച് പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് . തിരഞ്ഞെടുക്കപ്പെടുമെന്ന്
ഉറപ്പുള്ളവരെമാത്രമേ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയുള്ളൂ .
Sunday, 8 January 2012
45.സ്വിറ്റ്‌സ്വര്‍ലന്‍ഡ് വിസ്മയങ്ങളുടെ രംഗഭൂമി ( യാത്രാവിവരണം )
പ്രസാധകര്‍: ഹരിതം ബുക്സ്
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്
1993 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി ബിരുദം സമ്പാദിച്ചു.
1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക.
1985 മുതല്‍ വകുപ്പ് മേധാവി .
വിലാസം :
പൊന്നറ
ചന്ദനത്തോപ്പ്
കൊല്ലം 14
ഫോണ്‍ : 0474 2547025
പുസ്തകത്തെക്കുറിച്ച്
1. സിമന്റും ഇഷ്ടികയും വീടിന്റെ മതില്‍ നിര്‍മ്മാണത്തിന് സ്വിറ്റ്‌സ്വര്‍ലണ്ടുകാര്‍
ഉപയോഗിക്കാറില്ല.വീടുണ്ടാക്കിക്കഴിഞ്ഞാല്‍ ചുറ്റും അതിര്‍ത്തി തിരിച്ച് മരക്കുറ്റികളോ കമ്പികളോ നാട്ടുന്നു. അവക്കിടയില്‍
പ്രത്യേകതരം ഇലച്ചെടികള്‍ നട്ടുവളര്‍ത്തുന്നു.അവ ഇടതിങ്ങിവളര്‍ന്ന് സ്വയം മതിലുകളായി തീരുന്നു. ഒരു പഴുതില്ലാതെ സംരക്ഷണ വലയങ്ങള്‍ . ഇലകള്‍ തിങ്ങിയ ചെടികളോടോപ്പം കാറ്റാടികള്‍ പോലെയുള്ളവയും മതിലിനായി ഉപയോഗിക്കാറുണ്ട് .അവ ഇഷ്ടപ്പെട്ട ആകൃതിയില്‍ വെട്ടി ക്രമപ്പെടുത്തി വളര്‍ത്തുന്നതിലെ വൈഭവം ഒന്നു കണ്ടുതന്നെ
അറിയേണ്ടതാണ് . വിശാലമായ മൈതാനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളീലെല്ലാം ഇത്തരം മതിലുകള്‍ കാണാം.
2.സുറുമയെഴുതിയ പെണ്‍കുട്ടികളെ യാത്രക്കിടയില്‍ ധാരാളം കാണുവാന്‍ കഴിഞ്ഞു.
അഞ്ജനക്കണ്ണുകള്‍ ഭാരതത്തിന്റെ കുത്തകയാണെന്നാണ് ധരിച്ചിരുന്നത് . സ്വിസ് ബാലികമാരുടെ കണ്മഷിപ്രയോഗം നമ്മുടേതുപോലെയല്ല. കരി ഒട്ടും തന്നെ കണ്ണില്‍ പറ്റാതെ മുകളിലത്തെ കണ്‍പോളയില്‍ വരച്ചിരിക്കുകയാണ്.
3. ഒരു ദിവസം രാവിലെ ഞങ്ങള്‍ നടക്കുവാന്‍ പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. അടുത്ത വീട്ടിലെ ഗേറ്റിനു വെളിയില്‍ കുറേ സാധനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.പഴയ കസേരകള്‍ , ബേബി സൈക്കിള്‍ , അടുക്കളപ്പാത്രങ്ങള്‍ , പാവകള്‍ തുടങ്ങിയവ . വീട്ടുകാര്‍ താമസം മാറ്റുവാനുള്ള ഒരുക്കമാണെന്നു കരുതി മുന്നോട്ടു നടന്നു. അടുത്ത വീടിന്റെ മുന്നിലും കുറേ
സാധനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. പഴയ ടി വി , പ്രഷര്‍കുക്കര്‍ , പാത്രങ്ങള്‍ , മിക്സി ഇത്യാദി . ഒരു മണിക്കൂര്‍ നടക്കുന്നതിനിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ പലതവണ കാണാനിടയായി . കമ്പ്യൂട്ടറുകള്‍ , ക്യാമറകള്‍ , സോഫകള്‍ , സ്റ്റീല്‍ - പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവയെല്ലാം വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. ഫ്ലാറ്റില്‍ തിരിച്ചെത്തി മകനോട് കാര്യം അന്വേഷിച്ചു. ആ നാട്ടിലെ ശുചീകരണ
രീതിയാണ് ഇതെന്ന് അവന്‍ പറഞ്ഞു.
4.പുതിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പഴയവ ഉപേക്ഷിക്കുന്നു. വീടിനു പുറത്തുവെക്കുന്ന വസ്തുക്കള്‍ ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം.അതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിലയും കൊടുക്കേണ്ടതില്ല. വീടുവൃത്തിയാക്കണെമെന്ന നിഷ്കര്‍ഷയാണ് ഈ നിരസന പ്രക്രിയക്ക് പിന്നിലുള്ളത് . ഓരോ മാസത്തിലും ആദ്യത്തെ വ്യാഴാഴ്ച ഈ ശുചീകരണം നടത്തും . ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ രണ്ടുദിവസം അങ്ങനെ
കിടക്കും . അതിനിടയില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയെന്നു വരാം. അവശേഷിക്കുന്നവ സര്‍ക്കാറിന്റെ വണ്ടിയില്‍ കയറ്റികൊണ്ടുപോകും . അവ വെയിസ്റ്റുകളുടെ കൂട്ടത്തില്‍ തള്ളപ്പെടുന്നു. ശുചീകരണ ദിവസം കുറേ ദൂരം കറങ്ങി നടന്നാല്‍ വീട്ടാവശ്യത്തിനുള്ള പലതും സംഭരിക്കാന്‍ കഴിയും .
5.വീട്ടിനുള്ളില്‍ ഒട്ടും സ്ഥലം പാഴാക്കാന്‍ സ്വിസ് ജനത ഇഷ്ടപ്പെടുന്നില്ല. വിശാലമായ മുറീകളും പുറം വരാന്തകളും അവരുടെ ഭവനത്തില്‍ താരതമ്യേന കുറവാണ് . വീട്ടിനകത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുന്നു.ഫ്ലാറ്റിനുള്ളീലെ സംവിധാനം കണ്ടാല്‍ അത് മനസ്സിലാകും . ഭിത്തിയില്‍ മുഴുവന്‍ തട്ടുകളും അലമാരകളും സജ്ജീകരിക്കുന്നതിനാല്‍ തറയില്‍ ഏറെ സ്ഥലം ആവശ്യമില്ല. ഉപയോഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവം അവിടത്തുകാര്‍ക്കില്ല. മലയാളികളുടെ ശീലം ഇതിന് നേര്‍ വിപരീതമാണ് . ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സില്ല. മക്കളുടെ കളിപ്പാട്ടങ്ങള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നവരാണ് നമ്മള്‍ .ഫലമോ ? ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീട്ടിലെ സ്ഥലം വന്‍തോതില്‍ അപഹരിക്കുന്നു. എന്തും ആവശ്യം കഴിഞ്ഞാല്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നവരാണ് സ്വസ്വര്‍ലണ്ടുകാര്‍ .
6.ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വിസ് ജനതയെ അതിശയിക്കുവാന്‍ കഴിയുന്നവര്‍ ലോകത്ത് അധികമുണ്ടാവില്ല. വീടും പരിസരവും വൃത്തിയാക്കുന്നതിലെ അതേ നിഷ്കര്‍ഷ പൊതുസ്ഥലങ്ങളുടെ കാര്യത്തിലും അവര്‍ വെച്ചുപുലര്‍ത്തുന്നു.
7. സ്വന്തം പ്രാരാബ്ദങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി ജീവിതത്തിന്റെ പ്രകാശമാനമായ മുഖം കാണാതെ തള്ളിനീക്കുന്നവരാണല്ലോ നമ്മില്‍ അധികവും . അവധി ദിവസങ്ങളില്‍ വീടിനുള്ളീല്‍ ചടഞ്ഞുകൂടിയിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . കഴിയുമെങ്കില്‍ പകല്‍ നേരം കിടന്നുറങ്ങാനും . സ്വന്തം മാനസികോല്ലാസത്തിന് സമ്പത്തും സമയവും മാറ്റിവെക്കുന്നവര്‍ എത്രയോ ചുരുക്കമാണ് . പലര്‍ക്കും അത് സങ്കല്പിക്കാന്‍ പോലും സാദ്ധ്യമല്ല . ഏണ്‍ഡ് ലീവ് സറണ്ടര്‍
ചെയ്ത് പണമാക്കുന്ന ഉദ്യോഗസ്ഥര്‍ . എന്നീട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ,. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചാല്‍പോലും അവരുടെ പ്രാരാബ്ദങ്ങള്‍ അവസാനിക്കുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനും മക്കള്‍ക്കുവേണ്ടി ചിലവാക്കിയിട്ട് നിസ്വരും നിരാലംബരുമായി വാര്‍ദ്ധക്യത്തൊട് മല്ലടിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട് . ഇത്
കഴിഞ്ഞ തലമുറയുടെ കഥ . ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട് . അടുത്ത കാലത്ത് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികളെ കാണുവാന്‍ കഴിഞ്ഞു.
8. സ്വിസ് ജനാധിപത്യത്തിന്റെ ഒരു പ്രധാന സവിശേഷത അവിടെ പ്രതിപക്ഷം ഇല്ല എന്നുള്ളതാണ് അതുകൊണ്ടുതന്നെ പ്രക്ഷോഭണങ്ങളുമില്ല.മുദ്രാവാക്യങ്ങളോ മൈതാനപ്രസംഗങ്ങളോ അന്തരീക്ഷത്തെ മലിനമാക്കാറില്ല . പ്രധാന രാഷ്ട്രീയ കാര്യങ്ങളെല്ലാം അഭിപ്രായവോട്ടെടുപ്പിലൂടെയാണ് നിര്‍വ്വഹിക്കുന്നത് . ഭൂരിപക്ഷാഭിപ്രായം എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും . മുപ്പതിനായിരം പേര്‍ ഒപ്പിട്ട് നിവേദനം നല്‍കിയാല്‍ ഏത് നിയമവും ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ് .
9. കുടുംബിനികള്‍ ഉദ്യോഗസ്ഥരാകുന്നത് നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .
10. ആറുവയസ്സിനു താഴെയുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാന്‍ പാടില്ല . പ്രൈമറി ക്ലാസില്‍ ചേരുവാനുള്ള പ്രായപരിധി ഏഴുവയസ്സാണ്
11.സെക്കന്‍ഡറി സ്കൂളില്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസമാണ് . ഭാഷയും ശാസ്ത്രവിഷയവും പഠിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലുകള്‍ പഠിപ്പിക്കുവാനുള്ള അവസരമുണ്ട് . കായിക പരിശീലനം , കൃഷി , കച്ചവടം , തുന്നല്‍ , പാചകം , ഓഫീസ് ജോലി , ഐ ടി , മരപ്പണി , ടൂറിസം , കലകള്‍ , ബേക്കറി നിര്‍മ്മാണം , മുടിവെട്ടല്‍ എന്നിങ്ങനെ നിരവധി തൊഴിലുകള്‍ പഠിപ്പിക്കുന്നു. പരീക്ഷ പാസ്സായാല്‍ അപ്രന്റിസ്‌ഷിപ്പും ലഭിക്കും . അതോടെ ജോലിയില്‍
പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പായി .
12. ഇങ്ങനെ ഒട്ടേറേ കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്
Subscribe to:
Posts (Atom)