php

Followers

Sunday 5 December 2010

30. കഥയുടെ കാണാപ്പുറങ്ങള്‍ ( ലോഹിതദാസിന്റെ ഹിറ്റ് സിനിമകളുടെ പിറവിയുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകം )

ഗ്രന്ഥകാരനെക്കുറിച്ച് :
പള്ളുരുത്തിയില്‍ ജനിച്ചതെങ്കിലും സ്വദേശമായത് ചാലക്കുടിയില്‍ . ചെറുകഥകളും ലഘുനാടകങ്ങളുമെഴുതിക്കൊണ്ട്
സാഹിത്യപ്രവര്‍ത്തനമാരംഭിച്ചു.
അമ്പത്തിനാലില്‍പരം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി.
പ്രസാധകര്‍:
കറന്റ് ബുക്സ് തൃശൂര്‍
പുസ്തകത്തെക്കുറിച്ച് :
1. കഥയുണ്ടാകുന്നതെങ്ങനെ ?
ഒരു കഥയുടെ ആദ്യ പ്രേരണക്ക് (spark)ചിലപ്പോള്‍ കഥയുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമുണ്ടായില്ല എന്നു വരാം
ചിലപ്പോള്‍ പ്രകടമായി ബന്ധമുണ്ടായി എന്നു വരാം. കേവലമായ ബീജകോശത്തില്‍ നിന്നാണല്ലോ കേവലമായആനയും മറ്റുജീവജാലങ്ങളുമൊക്കെ ഉണ്ടാകുന്നത് . അതുകൊണ്ട് ആദ്യപ്രേരണയും കഥയുമായി എന്തു ബന്ധം എന്ന ചോദ്യം അപ്രസക്തമാണ് . സ്പാര്‍ക്ക് ചിന്തക്കു കാരണമാകുന്നു എന്നേയുള്ളൂ. കഥ രൂപപ്പെടുന്നത് ചിന്തയില്‍ നിന്നും ഭാവനയില്‍ നിന്നുമാണ് .
എന്റെ കഥയും കഥാപാത്രങ്ങളും ഞാന്‍ നേരിട്ടു ബന്ധമുള്ളതും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കാര്യങ്ങളില്‍നിന്നാണു രൂപപ്പെട്ടിട്ടുള്ളത് . ഒരാളുടെ ജീവിതാവസ്ഥയും അയാളും എന്റെ കഥക്കും കഥാപാത്രത്തിനും കാരണമായി എന്നറിയുന്നതു ചിലര്‍ക്കു ജളതയുണ്ടാകും . ചിലപ്പോള്‍ അത് വ്യക്തി വിരോധങ്ങളും കുടുംബകലഹങ്ങളും ഉണ്ടാക്കാം .
അതുകൊണ്ട് പല കാര്യങ്ങളും ആവശ്യത്തിനുവേണ്ട മാറ്റങ്ങളോടെ മാത്രമേ എഴുതുവാ‍ന്‍ നിര്‍വ്വാഹമുള്ളൂ . ദയവായി എന്റെ സത്യസന്ധതയെ തെറ്റിദ്ധരിക്കാതിരിക്കുക.
2. തനിയാവര്‍ത്തനം ഉണ്ടായതെങ്ങനെ ?
നാലാള്‍ വിചാരിച്ചാല്‍ ആടിനെ നായയാക്കാം . ബുദ്ധിമാനെ വിഡ്ഡിയാക്കാം . വിഡ്ഡിയെ പണ്ഡിതനാക്കാം ,
സാധാരണ മനുഷ്യനെ ഭ്രാന്തനാക്കാം . ഒരു പാവം മനുഷ്യനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഭ്രാന്തനാക്കുന്ന കഥയാണ് തനിയാവര്‍ത്തനം .
3. ധനത്തെക്കുറിച്ചുള്ള ലോഹിയുടെ അഭിപ്രായം ..........
ഞാന്‍ സ്നേഹാത്ഭുതത്തോടെ ആദാധിക്കുന്ന നമ്മുടെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരിക്കല്‍ ദാസേട്ടന്‍ പറഞ്ഞു.
“സരസ്വതിയെ വിടാതെ പിടിച്ചുകൊള്ളുക ലക്ഷ്മി പിന്നാലെ വന്നുകൊള്ളും . ലക്ഷ്മിയുടെ മായിക സൌന്ദര്യത്തില്‍ മയങ്ങി കൂടെക്കൂടിയാല്‍ സരസ്വതി എന്നന്നേക്കുമായി പിണങ്ങിപ്പോകും . ലക്ഷ്മി ഏതു നിമിഷവും ചതിക്കുന്നവളുമാണ് .”
വിദ്യ കൈവിടാതിരിക്കുക . വിദ്യയെ ഉപാസിക്കുക , ആരാധിക്കുക , അവലംബിക്കുക . ഐശ്വര്യവും സമ്പത്തും താനേ വന്നു ചേര്‍ന്നുകൊള്ളും . വിദ്യയെ അവഗണിച്ച് സമ്പത്ത് തേടിപ്പോയാല്‍ വിദ്യയും സമ്പത്തും നഷ്ടമാകും എന്നു സാരം
ഇതിപ്പോള്‍ എന്റെ തത്ത്വശാസ്ത്രമാണ് .ഞാനതില്‍ നിന്ന് അണുവിടാതെ വിട്ടുമാറില്ല . മറ്റൊന്നും നോക്കാറില്ല .
ഒരിസത്തേയും ഒരു ഗ്രൂപ്പിനേയും ശ്രദ്ധിക്കാറില്ല . ചേരിതിരിവുകളെ അവഗണിക്കാറേയുള്ളൂ . ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പായാറെ ഇല്ല . ഒരു പക്ഷത്തും ചേരാറുമില്ല . എന്റെ വിദ്യയിലാണ് എന്റെ സമര്‍പ്പണം . ഞാനറിയാതെ ,
അവശ്യപ്പെടാതെ ലക്ഷ്മി എന്നെ പ്രസാദിക്കുകയാണ് . സരസ്വതിയുടെ കൈപിടിച്ച് ഞാന്‍ പോകുമ്പോള്‍ ലക്ഷ്മിയുടെ കൊലുസ്സുകള്‍ പിന്നില്‍ കിലുങ്ങുന്നുണ്ട് .
അര്‍ഹമായ സമ്പത്ത് അതിശ്രേഷ്ഠമായ അനുഗ്രഹമാണ് . ഭാഗ്യവും പ്രയത്നവും കൊണ്ടാണ് അത് നേടാന്‍ കഴിയുക .
അര്‍ഹമായ സമ്പത്ത് വന്നു ചേരുമ്പോള്‍ ഐശ്വര്യവും സമാധാനവും വന്നുചേരുന്നു . അനര്‍ഹമായ സമ്പത്ത് പുകയുന്ന കൊള്ളി പോലെയാണ് . അതൊരിക്കലും സുഖവും സമാധാനവും തരില്ല . അര്‍ഹമായ സമ്പത്ത് താനേ വന്നുചേര്‍ന്നുകൊള്ളും . അനര്‍ഹമായ സമ്പത്ത് താനേ വന്നുചേരാത്തതാണ് . അത് പിടിച്ചെടുക്കുക തന്നെ വേണം .
അതിലേക്കുള്ള വഴികളെല്ലാം ദുര്‍ഘടവും വളഞ്ഞതുമാണ് .
3. അമരവും പ്രണയവും
അമരം കണ്ടീട്ട് ഒരു പെണ്‍കുട്ടി എനിക്കെഴുതി . അച്ചൂട്ടിയിലൂടെ അവള്‍ തന്റെ പിതാവിന്റെ മനസ്സുകണ്ടു .കാമുകനോടൊപ്പം ഒളിച്ചോടാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു അവള്‍ . ആ തീരുമാനം അവള്‍ ഉപേക്ഷിച്ചു . ഇപ്പോള്‍ കാമുകനെ മറക്കുവാന്‍ ശ്രമിക്കുകയാണത്രെ .
ഞാനെന്താണ് മറുപടി എഴുതുക . അവള്‍ കാമുകന്റെ സ്നേഹം തട്ടിതെറിപ്പിക്കുന്നത്
നല്ലതുതന്നെ എന്ന് എഴുതണമോ? അച്ഛന്റെ സ്നേഹം നിഷേധിക്കണമെന്ന് പറയണമോ ? എനിക്കറിയില്ല .
4. തനിയാവര്‍ത്തനം , ചെങ്കോല്‍ , ദശരഥം , കിരീടം , മൃഗയ , പാഥേയം , വളയം , ധനം , കുട്ടേട്ടന്‍ , കമലദളം ,
വല്ലേയേട്ടന്‍ , മഹായാനം , രാധാമാധവം , അമരം തുടങ്ങിയ സിനിമകളുടെ പിറവിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍
കഥയുടെ ആ‍ദ്യപ്രേരണയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ .
5. എന്റെ കലാജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് രാധാമാധവത്തിന്റെ പരാജയം .