php

Followers

Wednesday 27 April 2011

35.പഴയ - പുതിയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പുസ്തകം



പുസ്തകത്തിന്റെ പേര് : കാര്‍ വാങ്ങുമ്പോള്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
വില : 40 രൂപ

ഗ്രന്ഥകാരനെക്കൂറിച്ച് :
ബ്ബൈജു എന്‍ നായര്‍
കോട്ടയം പാമ്പാടി വെള്ളൂര്‍ നന്ദനത്തില്‍ നാരായണന്‍ നായരുടേയും ശാന്തയുടേയും മകനായി ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
1994 ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി.
1996 ല്‍ ടോപ്പ് ഗിയര്‍ , വാഹനലോകം എന്നീ ഓട്ടോമൊബൈല്‍ പംക്തികള്‍ എഴുതിത്തുടങ്ങി.
2003 ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ് മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്പ് ഗിയറിന്റെ സ്ഥാപകനും എഡിറ്ററൂമായി . ലൈഫ് അന്‍ഡ് സ്റ്റൈല്‍ , കറന്റ് അഫയേഴ്‌സ് എന്നീമാസികകളുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
ലോകവ്യാപകമായി 1500ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട് . 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ഓട്ടോ ഷോ പ്രോഗ്രാമിന്റെ അവതാരകന്‍ .
പുസ്തകത്തെക്കുറിച്ച് :
പുതിയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
1.നിങ്ങള്‍ ഒരു മാസത്തില്‍ എത്ര കിലോമീറ്റര്‍ ഓടിക്കേണ്ടിവരും എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
2.ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടാറുണ്ടോ ?
3.പുതിയ കാര്‍ വാങ്ങുമ്പോള്‍ നടത്തുന്ന ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ ?
4. ഡീലര്‍മാരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തൊക്കെ ?
5.എന്താണ് ഫുള്ളി ലോഡഡ് കാര്‍ എന്ന് എക്സിക്യൂട്ടിവ് പറഞ്ഞാല്‍ അര്‍ത്ഥമാക്കേണ്ടത് ?
6.കാര്‍ ബുക്ക് ചെയ്യുമ്പോള്‍ തിയ്യതിയും കാറിന്റെ നിറവും ഉറപ്പു വരുത്തുന്നതുകൊണ്ടുള്ള ഗുണമെന്ത് ?
7.മീന്‍ മാര്‍ക്കറ്റില്‍ വിലപേശുന്നതുപോലെ കാര്‍ മാര്‍ക്കറ്റില്‍ വിലപേശാമോ ? അതുകൊണ്ടുള്ള മെച്ചമെന്ത് ?
8. കാര്‍ ഡെലിവറി ദിനത്തില്‍ നന്നായി പരിശോധിക്കണമോ ? അതുകൊണ്ടുള്ള മെച്ചമെന്ത് ?
പഴയകാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
1.ചതിയില്‍ പെടാതിരിക്കാന്‍ എന്തു ചെയ്യണം ?
2.പഴയ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
3.ഏതൊക്കെ രേഖകളാണ് ശ്രദ്ധിക്കേണ്ടത് ?
4.അന്യ സംസ്ഥാനത്തുനിന്നും പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

വാഹനവുമായി ബന്ധപ്പെട്ട അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വാക്കുകള്‍ ഏതെല്ലാം?
1. എന്താ‍ണ് അഡ്‌ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ ?
2.ഓട്ടോ മാറ്റിക് ക്ലൈമറ്റ് കണ്‍‌ട്രോള്‍ ഉണ്ടെങ്കില്‍ ഉള്ള ഗുണമെന്ത് ?
3.ഓട്ടോ മാറ്റിക് ട്രാന്‍സ്‌മിഷന്റെ പ്രത്യേകത എന്ത് ?
4. എന്താണ് ബ്ലൂ ടൂത്ത് കേപ്പബിലിറ്റി ?
5. ഓവര്‍ ഡൈവ് എന്നാലെന്ത് ?
6. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ........

Saturday 23 April 2011

34. .ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ( പുസ്തക പരിചയം )




ഗ്രന്ഥകര്‍ത്താവിന്റെ പേര് : ഡോ : ബി. ഉമാദത്തന്‍
പ്രസാധകര്‍ : ഡി.സി .ബുക്സ്
ഗ്രന്ഥകാര്‍നെക്കുറിച്ച് :
1946 , മാര്‍ച്ച് 12 ന് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് യും എം.ഡി യും ബിരുദങ്ങള്‍ . 1964 ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. വിവിധ ജില്ലകളില്‍ പോലീസ് സര്‍ജനായി സേവന മനുഷ്ടിച്ചിട്ടുണ്ട്.
പുസ്തകത്തെക്കുറിച്ച്:

1. ശാരീരിക രോഗങ്ങളില്‍ 50 ശതമാനവും മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . ഇത്തരം രോഗങ്ങളെ സൈക്കൊ സോമാന്റിക് ഡിസോഡേഴ്സ് എന്നു വിളിക്കുന്നു. അരിമ്പാ‍റ മുതല്‍ ആമാശയത്തിലെ അമ്ലാധിക്യം വരെ മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . അതുപോലെ ശരീരത്തിലെ പ്രത്യേകിച്ചും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് മാനസികമായ പലരോഗങ്ങള്‍ക്കും കാരണം
2.വിഷാദരോഗമാണ് എല്ലാ ആത്മഹത്യയുടേയും കാരണം. ഡിപ്രഷന്‍ എന്നത് വൈകാരികമായ മ്ലാനത അല്ല ; നേരെമറിച്ച് തലച്ചോറിലെ ചില രാസവസ്തുക്കളുടെ പരിണാമമോ ഏറ്റക്കുറച്ചിലുകളോ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്  എന്തുകൊണ്ട് ഈ രാസപരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്തത്തിനു കഴിഞ്ഞിട്ടില്ല.
3.പനിയോ ചുമയോ മറ്റുരോഗങ്ങളോ ബാധിച്ചാല്‍ നാം ഡോക്ടറുടെ സഹായം തേടും .എന്നാല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരും ഗൌരവമായി കാണാറില്ല.ബന്ധുക്കള്‍ക്കും സ്നേഹിതന്മാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.
4.നമുക്ക് മനോരോഗ വിദഗ്‌ദ്ധനേയും ത്വഗ് രോഗ വിധദ്ധനേയും കാണാന്‍ മടിയാണല്ലോ ; അഥവാ കാണുന്നെങ്കില്‍ ആരും അറിയാതെ വേണം താനും .
5.ഒരു അദൃശ്യശക്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആ ശക്തി സ്വന്തം മനസ്സുതന്നെയാണ് . മനസ്സെന്നു പറഞ്ഞാല്‍ രോഗഗ്രസ്തമായ തലച്ചോറാണ് . ഇത്തരം ഒരു ചിന്ത ഉണ്ടായാല്‍ ആരും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാറില്ല.
6.നമ്മുടെ പ്രവര്‍ത്തികള്‍ സത്യസന്ധമായിരുന്നാല്‍ മാത്രം പോര അവ സുതാര്യവുമായിരിക്കണം.
7. മദ്യം സ്ഥിരമായി ഉപയോഗിക്കുന്ന ഒരാള്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തിയാലോ ദിവസവും കുടിക്കുന്ന അളവിനേക്കാള്‍ കൂടുതല്‍ കുടിച്ചാലോ അയാള്‍ക്ക് ബുദ്ധിഭ്രമത്തിന് തുല്യമായ അവസ്ഥ ഉണ്ടാകും . അതോടോപ്പം വിറയലും സന്നിയും ഉണ്ടാകും . വിറക്കുന്ന ഭ്രാന്ത് ‘ഡേറിലിയം ട്രിമെന്‍സ് ’ എന്നാണ് ഈ അവസ്ഥയുടെ പേര് .
8.ചെരുപ്പില്ലാതെ തറയില്‍ ചവിട്ടി നില്‍ക്കുന്ന ഒരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍ വൈദ്യുതി അയാളുടെ ശരീരത്തിലൂടെ പ്രവേശിച്ച് ഭൂമിയിലേക്ക് പ്രവഹിക്കും . അപ്പോള്‍ വൈദ്യുതി പ്രവേശിക്കുന്ന ഭാഗത്തും ബഹിര്‍ഗമിക്കുന്ന ഭാഗത്തും പ്രത്യേക തരം പൊള്ളലുകള്‍ ഉണ്ടാകാം . കാലിലെ പൊള്ളലുകള്‍ ചെറിയ കുഴികളുടെ ആകൃതിയില്‍ ആയിരിക്കും .
9. രഹസ്യമായി മറവു ചെയ്ത ശവം കണ്ടുപിടിക്കാന്‍ ഇപ്പോള്‍ നിരവധി ശാസ്ത്രീയ മായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . ശവം മറവു ചെയ്യാനായി മണ്ണു കുഴിക്കുമ്പോള്‍ ആ ഭാഗത്തുള്ള കാന്തിക മണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ ഉണ്ടാകും . മാഗ്‌നറ്റോ മെട്രി എന്ന സങ്കേതം ഉപയോഗിച്ച് അത് മനസ്സിലാക്കുവാന്‍ കഴിയും . അതുപോലെ മണ്ണുകുഴിക്കുമ്പോള്‍ മണ്ണിന്റെ സാന്ദ്രതക്ക് വ്യത്യാസം ഉണ്ടാകും . ഗ്രൌണ്ട് പെനിട്രേറ്റിംഗ് റഡാര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ അത്തരം സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയും .
10.ഭക്ഷണം കഴിക്കുന്നതിനിടെ നാട്ടുവിശേഷങ്ങളും വീ‍ട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്യുന്നത് ചിലക്ക് ഒരു ശീലമാണ് . ശ്വാസകോശത്തില്‍ ഭക്ഷണം കടന്ന് ജീവഹാനി ഉണ്ടാകുവാ‍ന്‍ ഇത്തരം തീന്‍ മേശ ചര്‍ച്ചകള്‍ കാരണമാകുമെന്ന കാര്യം ആരും അത്ര ഗൌരവത്തില്‍ എടുക്കാറില്ല.
11.പൊട്ടാസിയം സയനൈഡ് , സോഡിയം സയനൈഡ് എന്നിവ ഹൈഡ്രോ സയനിക് ആസിഡിന്റെ ലവണങ്ങള്‍ ആണ് . ഏറ്റവും മാരകമായ വിഷവസ്തുക്കളാണിവ . നൂറുമില്ലീഗ്രാം സയനൈഡുമതി ഒരു മനുഷ്യനെ മൂന്നോ നാലോ മിനിട്ടിനകം  കൊല്ലുവാന്‍ . അതായത് ഒരു പാരസറ്റമോള്‍ ഗുളികയുടെ നാലിലൊന്ന് അളവിലുള്ള സയനൈഡ് മതിയെന്നര്‍ത്ഥം . ഈ വിഷം സാധാരണക്കാര്‍ക്ക് അത്ര എളുപ്പം കിട്ടുന്ന ഒന്നല്ല . എന്നാല്‍ സ്വര്‍ണ്ണപണിക്കും ഇലക് ട്രോ പ്ലേറ്റിംഗിനും ചില വ്യവസായങ്ങള്‍ക്കും സൈനയ്ഡ് ലവണങ്ങള്‍ ആവശ്യമാണ് .
സയനൈഡ് കഴിച്ചാല്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തില്‍ നിന്നും പ്രാണവായു ലഭിക്കുന്ന പ്രക്രിയ പെട്ടെന്ന് നിലച്ചൂ പോകും . നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും  പലരും മനസ്സിലാക്കിയിരിക്കുന്നതുപോലെ സയനൈഡ് കഴിച്ചാല്‍ ശാന്തമായ മരണമല്ല സംഭവിക്കുന്നത് . വിഷം ഉള്ളീല്‍ ചെന്ന് രണ്ടോ മൂന്നോ മിനിട്ടു നേരം നെഞ്ചു പിളര്‍ക്കുന്നതുപോലെ വേദനയും പാരവശ്യവും അനുഭവപ്പെടും . ആര്‍ത്തലച്ച വെപ്രാളം കാണിക്കും . അഞ്ചു മിനിട്ടിനകം കണ്ണടക്കുമെങ്കിലും അതിനകം ഭീതിജനകമായ പരാക്രമം കാണിച്ചെന്നിരിക്കും .


Sunday 17 April 2011

33. .അമൂല്‍ പുത്രന്റെ കഥ


ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ്
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത
ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന്‍ എന്നു പറഞ്ഞാല്‍ “
സംഗതി മാഷിനു മനസ്സിലായി .
അമൂല്‍ പുത്രന്മാര്‍ എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍‌പൊടിയെക്കുറീച്ച് കേട്ടിരുന്നു.
വര്‍ഗ്ഗീസ് കുര്യന്‍ എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന്‍ അവിടെ നിന്ന് പോയത് .
വാല്‍ക്കഷണം :
വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.
വിതരണം : ഡി.സി ബുക്സ്


പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :
ഗൌരി സാല്‍‌വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ ,
സണ്‍‌ഡേ മാഗസീന്‍ , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .
വിവര്‍ത്തകയെക്കൂറീച്ച്:
വാഴൂര്‍ എസ് .ആര്‍ .വി.ആര്‍ .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം ,
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .

വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്‌റ ജില്ലയിലെ
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും
നല്‍കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ഫ്ലഡിന്
നേതൃത്വം നല്‍കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്‌സസെ അവാര്‍ഡ് തുടങ്ങിയ
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന്‍ എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് :
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്‌റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ
ആദ്യത്തെ കാല്‍‌വെപ്പായിരുന്നു
2.മിക്കപ്പോഴും വിദഗ്‌ദ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.
3.പിന്‍‌ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക്
അറിയാമായിരുന്നു.
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂ‍ര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി
വിജയകരമായിരിക്കും .
അമൂലിന് ആ പേരുകിട്ടിയ കഥ
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍

ഇന്‍ ലോ - കെയ്‌റ സഹകരണ സംഘത്തിന്റെ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ

വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള

അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ

ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍

തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍

എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും

അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു

. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ്

ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര്‍ തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍

അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര്‍ അതുതന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ഞങ്ങളുടെ

സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ

സൂചിപ്പിക്കുന്നതായിരുന്നു ആ പേര്‍ . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം
എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള
അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന്‍ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത്
അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.
1957 ല്‍ കെയ്‌റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.